25 Wednesday
May , 2022
5.38 PM
livenews logo
flash News
പി സി ജോർജ് കസ്റ്റഡിയിൽ; നടപടി ജാമ്യം റദ്ദാക്കിയതോടെ ജോർജിന്റെ അറസ്റ്റിനായി തിരുവനന്തപുരം പൊലീസ് പാലാരിവട്ടത്തേക്ക് പി സി ജോർജിന് അഭിവാദ്യവുമായി ബിജെപി പ്രവർത്തകർ; നേതാക്കൾ സ്റ്റേഷനിൽ പി സി ജോർജിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാനും ഉത്തരവ് മലാലി മസ്ജിദിൽ ക്ഷേത്ര സമാനമായ വാസ്തുവിദ്യാ ഡിസൈൻ കണ്ടെത്തിയെന്ന് സംഘ്പരിവാർ; പള്ളി പരിസരത്ത് നിരോധനാജ്ഞ കപിൽ സിബൽ കോൺ​ഗ്രസ് വിട്ടു; ഇനി എസ്പിയിൽ ജിന്ന ടവറിന്‍റെ പേര് മാറ്റണം; ആന്ധ്രയിൽ ബിജെപി പ്രതിഷേധം; ദേശീയ സെക്രട്ടറിയടക്കം അറസ്റ്റിൽ മലയാളി ബാസ്‌ക്കറ്റ് ബോള്‍ താരം ലിതാരയുടെ മരണം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു വിദ്വേഷ പ്രസം​ഗ കേസ്; പി സി ജോർജിന് ഹാജരാവാൻ പൊലീസ് നോട്ടീസ് തമിഴ്നാട്ടിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു

മിന്നൽ മുരളി: മലയാളിയുടെ സെൻസിബിലിറ്റിയെ കൊഞ്ഞനം കുത്തും വിധം


മസ്ഹർ

 

മലയാളി സിനിമാ പ്രേക്ഷകന്റെ ആർജിത ആസ്വാദനക്ഷമതയെ ഇത്രയും വിലയിടിച്ചു കണ്ട ഒരു സിനിമ അടുത്ത കാലത്തൊന്നും ഇറങ്ങിയിട്ടുണ്ടാവില്ല. ബേസിൽജോസഫ് എന്ന വലിയ പ്രതീക്ഷയുള്ള ന്യൂജൻസംവിധായകന്റെ മൂന്നാമത്തെ സിനിമ ‘മിന്നൽ മുരളി ‘ഒരു കോമിക് അമർ ചിത്രകഥപോലെ  പ്രൈമറി കുട്ടികളുടെ ലെവലിൽ മിന്നിച്ചു നിൽക്കുകയാണ്. ആഹാ എന്തൊരു രസം! ശരിക്കും ഒരു സൂപ്പർ കാർട്ടൂൺ സിനിമ.

 

മിന്നൽ മുരളി എന്ന അമാനുഷിക കഥാപാത്രത്തെ നെയ്തെടുക്കുന്നതിൽ സംവിധായകൻ വിജയിക്കുന്നുണ്ട്. എന്നാൽ സിനിമ ഒരു എന്റർടൈനർ ആകുന്നതൊടൊപ്പം മലയാളി ഇതുവരെ ആർജിച്ച സിനിമാ ആസ്വാദന നിലവാരത്തെ പിന്നിൽ നിന്ന് കുത്തി പരിക്കേൽപ്പിക്കുന്നുണ്ട് എന്ന് കൂടിയുണ്ട്.

 

തമിഴിൽ സ്റ്റൈൽ മന്നൻ രജനീ കാന്തും ഇളയദളപതി വിജയ് കഥാപാത്രങ്ങൾ പോലും ഇത്രമേൽ പ്രേക്ഷകന്റെ സാമാന്യ യുക്തിയെ ചോദ്യം ചെയ്തിട്ടുണ്ടാവില്ല, അമാനുഷികത കാണിച്ചിട്ടുണ്ടാവില്ല എന്നാൽ ചില ഉത്സാഹകമ്മിറ്റിക്കാർ സിനിമ കണ്ടപാടെ ഹോളിവുഡിനെ വെല്ലുന്ന പാത്രസൃഷ്ടിയെന്നും പറഞ്ഞ് പുരപ്പുറത്ത് കയറി കൂവി വിളിക്കുന്നുണ്ടായിരുന്നു.

 

മിന്നൽ മുരളി cinematography,  graphics, animation എന്നിവ എല്ലാ അർത്ഥത്തിലും  മലയാളത്തിൽ വന്നതിൽ വെച്ചേറ്റവും മനോഹരമാക്കിയിട്ടുണ്ടെന്ന് സംവിധായകന് അഭിമാനിക്കാം. ബേസിലിൻറെ മുൻ സിനിമകളായ കുഞ്ഞിരാമായണം, ഗോദ പോലെ ഗ്രാമ്യഭംഗിയെ പുനർനിർമിക്കുന്നതിൽ മിന്നൽ മുരളിയും വിജയിച്ചിട്ടുണ്ട്. അതിമനോഹരമായ കണ്ണിന് കുളിർമയേകുന്ന കാമറ കാഴ്ചകൾ കഥാപാത്രചാരുതക്ക് മിഴിവേകുന്നുണ്ട്. പതിവിനു വിരീതമായി protagonist/antagonist പാറ്റേൺ മറികടന്ന് സിനിമയിലെ  നായക പ്രതിനായക സങ്കൽപങ്ങളെ തുല്യതപ്പെടുത്തുന്നതിലെ കൈയടക്കം മികവാർന്നതുമാണ്.  

 

മിന്നൽ മുരളിയേക്കാളേറെ ഷിബുവെന്ന കഥാപാത്രത്തെ അനശ്വരമാക്കിയ ഗുരു സോമസുന്ദരം അപാരഅഭിനയപാടവമാണ് കാഴ്ചവച്ചത് . ഒരു എക്സൻട്രിക്  കഥാപാത്രത്തിന് അനുയോജ്യമായ സകല ഭാവഹാവാദികളും ഗുരു തൻമയത്വത്തോടെ പകർന്നാടുന്നുണ്ട്.

 

അമ്മയുടെ മരണം സമ്മാനിക്കുന്ന അനാഥത്വവും കാമുകി ഉഷയെ കാത്തിരിക്കുന്ന 30 വർഷങ്ങളുടെ പ്രണയത്തിന്റെ വേവും ചൂടും ചേർന്ന് എത്രമേൽ ഇൻസേൻ ആകാമോ അതൊക്കെ ആകുന്നുണ്ട്. ടോവിനോ അവതരിപ്പിക്കുന്ന ഒറിജിനൽ മിന്നൽ മുരളിയെ പാകപ്പെടുത്തുന്ന അച്ഛൻ കഥാപാത്രവും തീപ്പിടുത്തത്തിൽ നിന്ന് രക്ഷപ്പെടുത്തലും വളർത്തച്ഛനും ഒക്കെ ദഹിക്കുന്നതാണ്.

 

ദഹനക്കേട് തുടങ്ങിയത് സ്പൈഡർമാനാക്കി ആ കഥാപാത്രത്തെ മലയാളിയുടെ ആസ്വാദന നിലവാരത്തെ കൊഞ്ഞനം കുത്തുന്ന നേരം മുതലാണ്. എന്നിട്ട് ഇത്തരം കാർടൂണ്‌ കഥാപാത്രങ്ങളാണ് നാടിന്റെ രക്ഷകരെന്ന ഒരു വകതിരുവുമില്ലാത്ത എൻഡിങ്ങും.

December 27, 2021, 19:45 pm

Advertisement

Advertisement