12 Sunday
July , 2020
3.55 PM
livenews logo
flash News
ഐശ്വര്യ റായിക്കും മകൾ ആരാധ്യക്കും കോവിഡ് സ്വപ്ന സുരേഷ് സഞ്ചരിച്ച എൻഐഎ വാഹനം പഞ്ചറായി വിസാ, ഐഡി കാർഡ് പുതുക്കൽ യുഎഇ പുനരാരംഭിച്ചു തിരുവനന്തപുരം സ്വർണക്കടത്ത്: പെരിന്തൽമണ്ണ സ്വദേശി റമീസ് പിടിയിൽ സ്വപ്നയും സന്ദീപും എങ്ങനെ ബം​ഗളുരുവിലെത്തി? രാജ്യം വിടാനും പദ്ധതിയിട്ടു; ഉന്നത സഹായം വ്യക്തമാക്കി നീക്കങ്ങൾ സി കേശവൻ സാമൂഹിക സമത്വത്തിനായി നിലകൊണ്ട നേതാവ്, ഉചിതമായ സ്മാരകം അനിവാര്യം: സ്വാമി സച്ചിതാനന്ദ പാലത്തായി പീഡനക്കേസ് പ്രതി പത്മരാജനെ രക്ഷപ്പെടാൻ അനുവദിക്കില്ല: വെർച്വൽ പെൺപ്രതിഷേധം ഇന്ന് പാലത്തായി പോക്സോ കേസിൽ കുറ്റപത്രം വൈകുന്നതിനെതിരേ രമ്യാ ഹരിദാസ് എംപിയടക്കമുള്ള വനിതകളുടെ നിരാഹാരസമരം അമിതാഭിനു പിന്നാലെ അഭിഷേകിനും കൊറോണ സ്ഥിരീകരിച്ചു അമിതാഭ് ബച്ചന് കൊറോണ ബാധ

'സ്വാഭിമാനം സംരക്ഷിക്കാൻ' മിന്നൽ മുരളിയുടെ സെറ്റ് പൊളിച്ച് ബജ്റം​ഗ്ദൾ; കേരളത്തിൽ ഇങ്ങനെ നടന്നതിൽ ആശങ്കയെന്ന് സംവിധായകൻ ബേസിൽ ജോസഫ്


കൊച്ചി: ടൊവീനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി ബേസിൽ ജോസഫ് തയ്യാറാക്കുന്ന ബി​ഗ് ബജറ്റ് ചിത്രം മിന്നൽ മുരളിക്കു വേണ്ടി കാലടി മണപ്പുറത്ത് ഒരുക്കിയ സെറ്റ് ബജ്റം​ഗ്ദൾ പ്രവർത്തകർ തകർത്തു. അഖില കേരള ഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ഹരി പാലോടാണ് കാലടി മണപ്പുറത്ത് മഹാദേവന്റെ മുന്നിൽ തങ്ങളുടെ പരാതി അവ​ഗണിച്ച് കെട്ടിയുയർത്തിയ സെറ്റ് പൊളിച്ചുകളഞ്ഞതായി അറിയിച്ച് ചിത്രങ്ങൾ സഹിതം ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്.

 

സെറ്റ് പൊളിക്കാൻ നേതൃത്വം നൽകിയ ബജ്റം​ഗ്ദൾ എറണാകുളം വിഭാ​ഗ് പ്രസിഡന്റ് മലയാറ്റൂർ രതീഷിന് അഭിനന്ദനങ്ങൾ നേരുന്നതായും ഹരി വ്യക്തമാക്കുന്നുണ്ട്. പുരാതന കെട്ടിടത്തിന്റെ മാതൃകയിൽ തയ്യാറാക്കിയ സെറ്റാണ് ഇത്തരത്തിൽ തകർത്തത്. സ്വാഭിമാനം സംരക്ഷിക്കുന്നതിനു വേണ്ടിയാണ് സെറ്റ് പൊളിച്ചതെന്നും ഹരി പറയുന്നു.

 

 

 


ആർട്ട് ഡയറക്ടറും സംഘവും പൊരിവെയിലത്ത് നിന്ന് ദിവസങ്ങളോളം പണിയെടുത്ത് ഉണ്ടാക്കിയതാണ് സെറ്റെന്നും പ്രൊഡ്യൂസർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണമാണെന്നും എല്ലാ അനുമതികളോടും കൂടിയാണ് ഇത് നിർമിച്ചതെന്നും സംവിധായകൻ ബേസിൽ ജോസഫ് പ്രതികരിച്ചു. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ലെന്നും പ്രത്യേകിച്ച് നമ്മുടെ കേരളത്തിലെന്നും പറഞ്ഞ ബേസിൽ നല്ല വിഷമവും ആശങ്കയും ഉണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

 


ബേസിൽ ജോസഫിന്റെ പോസ്റ്റിന്റെ പൂർണരൂപം:

 

എന്താ പറയേണ്ടത് എന്നറിയില്ല. ചിലർക്കിത് തമാശയാവാം,ട്രോള് ആവാം, പബ്ലിസിറ്റി ആവാം,രാഷ്ട്രീയം ആവാം,പക്ഷെ ഞങ്ങൾക്ക് ഇതൊരു സ്വപ്നം ആയിരുന്നു.കഴിഞ്ഞ ദിവസം വരെ ഈ ഫോട്ടോ കാണുമ്പോൾ ഒരു ഇത് നമ്മളുടെ സിനിമയുടെ സെറ്റ് ആണല്ലോ എന്നോർത്തു അഭിമാനവും,ഷൂട്ടിങ്ങിനു തൊട്ടു മുൻപ് ലോക്ക്ഡൌൺ സംഭവിച്ചതിനാൽ "ഇനി എന്ന്" എന്നോർത്തു കുറച്ചു വിഷമവും ഒക്കെ തോന്നുമായിരുന്നു.ചെയ്യുന്നത് ഒരു ചെറിയ സിനിമ അല്ല എന്ന് ധാരണയുള്ളത് കൊണ്ട്, രണ്ടു വർഷമായി ഈ സിനിമക്ക് വേണ്ടി പണിയെടുക്കാൻ തുടങ്ങിയിട്ട്.

 

ഒരുപാട് വിയർപ്പൊഴുക്കിയിട്ടുണ്ട് ഇതിനു വേണ്ടി. ആർട് ഡിറക്ടറും സംഘവും പൊരി വെയിലത്തു നിന്ന് ദിവസങ്ങളോളം പണിയെടുത്തതാണ്. പ്രൊഡ്യൂസർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശാണ്. എല്ലാ പെര്മിഷനുകളും ഉണ്ടായിരുന്നതാണ്. ഒരു മഹാമാരിയോടുള്ള വലിയൊരു പോരാട്ടം നടക്കുന്ന സമയത്തു , എല്ലാവരും നിസ്സഹായരായി നില്കുന്ന സമയത്തു , ഒരുമിച്ചു നിൽക്കേണ്ട സമയത്തു , ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടില്ല,പ്രത്യേകിച്ച് നമ്മുടെ കേരളത്തിൽ. നല്ല വിഷമമുണ്ട്. ആശങ്കയും .

 

 

May 25, 2020, 09:24 am

Advertisement