19 Saturday
September , 2020
11.41 PM
livenews logo
flash News
യാത്രാനിയന്ത്രണം മറികടക്കാൻ യാത്രക്കാരെ വട്ടംകറക്കി വിമാനക്കമ്പനികൾ പണമുണ്ടാക്കുന്നു കൊറോണയോട് പൊരുതുന്ന മുൻനിരപോരാളികൾക്ക് നന്ദി പറഞ്ഞ് ഖത്തർ ആരോ​ഗ്യമന്ത്രി തേങ്ങയില്ല; തെങ്ങിൻമുകളിൽ വാർത്താസമ്മേളനം നടത്തി മന്ത്രി ഇത് ഹൃദയഭേദകം; പ്രത്യേകിച്ച് സുഹൃത്തെന്നു കരുതിയ ആളുടെ മൊഴിമാറ്റം ഞെട്ടിച്ചു: കൂറുമാറ്റത്തിനെതിരെ പാർവതി സ്വർണക്കടത്ത് കേസ്: കെ ടി ജലീലിന്റെ ദുബയ് സുഹൃത്തുക്കൾ കരിനിഴലിൽ; വിയർക്കുന്നത് മന്ത്രിയുടെ സഹായികൾ അമ്മ മരിച്ച വിവരം ഏഴ് വർഷം മറച്ച് വച്ച് മകളും ചെറുമകനും ചേർന്ന് തട്ടിയത് പത്ത് ലക്ഷം രൂപയുടെ പെന്‍ഷന്‍ തുക പ്രതിരോധ രഹസ്യങ്ങൾ ചോർത്തി; ഡൽഹിയിൽ മാധ്യമപ്രവർത്തകനും ചൈന- നേപ്പാൾ സ്വദേശികളും അറസ്റ്റിൽ കൊച്ചിയും കേരളവും തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്ന് പി ടി തോമസും വി മുരളീധരനും ഗുജറാത്തില്‍ ആശുപത്രി ജീവനക്കാരുടെ മര്‍​ദനത്തിനിരയായ കോവിഡ് രോ​ഗിക്ക് ദാരുണാന്ത്യം കറൻസിയിലും പാഠപുസ്തകത്തിലും ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ മാപ്പുമായി നേപ്പാൾ

കാണാതായ ഫോൺ തിരികെ കിട്ടി; ​ഗാലറിയിൽ നിറയെ കുരങ്ങൻമാരുടെ സെൽഫികൾസെൽഫികൾ പ്രചാരം നേടിയതോടെ ഫ്രണ്ട് കാമറയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ച് കമ്പനികൾ ഫോൺ ഇറക്കുന്നതു തന്നെ. നാലുലൈക്ക് കൂടുതൽ കിട്ടാനും അത്യധികം അപകടകരമായ രീതിയിൽ സെൽഫിയെടുക്കാനും ചിലർ തുനിയാറുണ്ട്. അതിനാൽ തന്നെ സെൽഫിയെടുക്കാനുള്ള ശ്രമത്തിനിടെ ഉയരങ്ങളിൽ നിന്നു വീണും വെള്ളച്ചാട്ടത്തിൽ വീണും ട്രെയിനിടിച്ചുമൊക്കെ മരിക്കുന്നവരുടെ എണ്ണവും വർധിച്ചുവരികയാണ്.

 

 


ഇപ്പോഴിതാ അറിഞ്ഞോ അറിയാതെയോ സെൽഫിയെടുത്ത കുരങ്ങൻമാരാണ് വാർത്തയിലെ താരം. മലേഷ്യൻ വിദ്യാർഥിയുടെ കളഞ്ഞുപോയ ഫോണിലാണ് കുരങ്ങൻമാരുടെ വിവിധ പോസിലുള്ള സെൽഫികൾ പതിഞ്ഞത്. ഫോൺ തിരികെ കിട്ടിയപ്പോഴാണ് ​ഗാലറിയിലെ കുരങ്ങൻമാരുടെ സെൽഫികൾ ഉടമ കാണുന്നത്.

 

 

ഉറങ്ങുമ്പോൾ ഫോൺ മോഷണം പോയതാണെന്നായിരുന്നു വിദ്യാർഥിയുടെ വിചാരം. എന്നാൽ വീടിനു സമീപത്തു നിന്നു തന്നെ ഫോൺ തിരികെ കിട്ടുകയും ചെയ്തു. കുരങ്ങുകൾ വീട്ടിൽ കയറി ഫോൺ എടുത്തുകൊണ്ടുപോയതാണെന്നാണ് നി​ഗമനം. വിദ്യാർഥി പങ്കുവച്ച കുരങ്ങുകളുടെ സെൽഫി സാമൂഹികമാധ്യമത്തിൽ വൻതോതിൽ പ്രചരിക്കുകയും ചെയ്തു.

 

 

ശനിയാഴ്ചയാണ് വിദ്യാർഥിയുടെ ഫോൺ നഷ്ടപ്പെട്ടത്. ഞായറാഴ്ച വീടിനു സമീപം ഒരു കുരങ്ങനെ വിദ്യാർഥിയുടെ പിതാവ് കാണുകയും ചെയ്തു. കാണാതായ ഫോണിൽ വിളിച്ചുനോക്കിയപ്പോൾ കാട്ടിൽ നിന്ന് ബെല്ലടി ശബ്ദം കേട്ടു. തിരഞ്ഞുചെല്ലുമ്പോൾ പനയുടെ ചുവട്ടിൽ കരിയിലകൾക്കടിയിൽ ചളിപുരണ്ട നിലയിൽ ഫോൺ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുരങ്ങുകളുടെ സെൽഫികൾ കാണുന്നത്.   ​

 

 

 

 

 

September 16, 2020, 12:07 pm

Advertisement

Advertisement