25 Saturday
January , 2020
4.28 PM
livenews logo
flash News
പൗരത്വ ഭേദ​ഗതി നിയമത്തിൽ പ്രതിഷേധിച്ച് സിപിഐഎം പ്രവർത്തകൻ സ്വയം തീക്കൊളുത്തി ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം അന്വേഷിച്ച പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു ഇസ്‌ലാമോഫോബിക് ആവാൻ ഭരണകൂടത്തിന് മടിയില്ലെങ്കിൽ അത് വിളിച്ചുപറയാൻ നമുക്കെന്തിനാണ് മടി; റാനിയ സുലൈഖ ഇസ്‍ലാമോഫോബിയ സർവ സാധാരണമാക്കാനുള്ള ശ്രമം നടക്കുന്നു; അരുന്ധതി റോയ് സ്ത്രീകൾ പൊതുരംഗത്ത്‌ കൂടുതൽ സജീവമാകണമെന്ന് ലതിക സുഭാഷ്‌ നിവിൻ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് പൊറോട്ടയും ചിക്കനും മോഷ്ടിച്ചു; വീഡിയോ പകർത്തിയയാൾക്ക് മർദനം മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയതിന് സെൻകുമാറിനെതിരെ കേസ് ഖാസിം സുലൈമാനിയുടെ വധത്തിൽ ഇറാന്റെ തിരിച്ചടി: കൂടുതൽ യുഎസ് സൈനികർക്ക് പരിക്കേറ്റതായി അമേരിക്ക നോവൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി; ആശുപത്രികൾ നിറഞ്ഞുകവിഞ്ഞു കേരളത്തിന്റെ പോരാട്ടങ്ങള്‍ക്ക് കരുത്തേകാന്‍ ആസാദെത്തുന്നു; ആദ്യം കോഴിക്കോട്

മൂന്നുലോറി നിറയെ ഡൈനോസര്‍ ഫോസിലുകള്‍; ഗവേഷണം തുടരും

September 03, 2019, 12:06 pm

ബ്രിട്ടന്‍, യുഎസ്, നെതര്‍ലന്റ് രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ മിഷന്‍ ജുറാസിക് പര്യവേഷണത്തിന്റെ ഒന്നാം ഘട്ടം സമാപിച്ചു. 80 ദിവസം നീണ്ട ഡൈനോസര്‍ ഫോസില്‍ ഗവേഷണത്തില്‍ നിന്ന് കിട്ടിയ ഫോസിലുകള്‍ മൂന്നുലോറികള്‍ക്കുള്ളതുണ്ടായിരുന്നു. യുഎസിലെ നോര്‍ത്ത് വ്യോമിങ്ങില്‍ നിന്നായിരുന്നു ശാസ്ത്രസംഘം  ഡൈനോസര്‍ ഫോസിലുകള്‍ കുഴിച്ചെടുത്തത്. ദ ചില്‍ഡ്രന്‍സ് മ്യൂസിയം ഓഫ് ഇന്ത്യാനോപോളിസിന്റെ നേതൃത്വത്തിലാണ് മേഖലയില്‍ ഗവേഷണം നടക്കുന്നത്. 260 ഹെക്ടര്‍ സ്ഥലം 20 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്താണ് മിഷന്‍ ഡൈനോസര്‍ ഗവേഷണം നടത്തുന്നത്.

 

150 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് ഡൈസോസറുകള്‍ സജീവമായിരുന്ന മേഖലയാണിതെന്നാണ് കരുതുന്നത്. ആദ്യഘട്ട ഗവേഷണത്തിന്റെ അവസാന ദിവസം മൂന്നു ടണ്‍ ഭാരമുള്ള കല്ല് ഉയര്‍ത്തിനോക്കിയപ്പോള്‍ കിട്ടിയത് അനേക ഡൈനോസര്‍ ഫോസിലുകളാണെന്ന് ശാസ്ത്രസംഘം പറയുന്നു.

 

ഡൈനോസറുകളുടെ ഫോസിലുകള്‍ക്കു പുറമേ അവയുടെ ഭീമാകാരമായ കാലടിപാടുകളും മേഖലയില്‍ ഗവേഷകസംഘത്തിനു കണ്ടെത്താന്‍ കഴിഞ്ഞു.

 

അനേക ഫോസിലുകള്‍ മേഖലയില്‍ ഇനിയും മറഞ്ഞുകിടക്കുന്നുണ്ടെന്നും അതിനാല്‍ ഗവേഷണത്തിന്റെ രണ്ടാംഘട്ടത്തില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തുമെന്നും പഠനസംഘത്തിലെ അംഗമായ പ്രഫ. ഫില്‍ മാനിങ് വ്യക്തമാക്കി. വരുന്ന ഏപ്രില്‍ മുതല്‍ സപ്തംബര്‍ വരെയായിരിക്കും രണ്ടാം ഘട്ട ഗവേഷണം. ഇപ്പോള്‍ കണ്ടെടുത്തതാണ് ഇതുവരെ കണ്ടെത്തിയതില്‍ വച്ചേറ്റവും വലിയ ഡൈനോസര്‍ ഫോസിലുകളെന്നും മാനിങ് കൂട്ടിച്ചേര്‍ത്തു.

 

അതീവ സുരക്ഷിതമായാണ് ഡൈനോസര്‍ ഫോസിലുകള്‍ ഗവേഷണകേന്ദ്രങ്ങളിലേക്ക് കൊണ്ടുപോവുന്നത്. അവിടെയെത്തിച്ച ശേഷം അവ സൂക്ഷ്മമായ വൃത്തിയാക്കുകയും കൂടുതല്‍ പഠനങ്ങള്‍ നടത്തുകയും ചെയ്യും.

 

പര്യവേഷണ മേഖലയില്‍ ഫോസില്‍ മോഷ്ടാക്കള്‍ എത്തുന്നത് തടയാന്‍ സിസിടിവി കാമറകളും സ്ഥാപിച്ചാണ് ഗവേഷണ സംഘം മടങ്ങിയത്. പോലിസും ലാന്റ് മാനേജ്‌മെന്റ് ബ്യൂറോയുടെയും നിരീക്ഷണവും ഇവിടെയുണ്ടാകുമെന്ന് പ്രഫ. മാനിങ് അറിയിച്ചു.

 

September 03, 2019, 12:06 pm

Advertisement