18 Friday
June , 2021
5.30 AM
livenews logo
flash News
ഇന്ധന വില വര്‍ധനവിനെതിരെ ആര്‍എസ്പി നില്‍പ് സമരം പ്രവാസികളുടെ കുവൈത്ത് യാത്രാവിലക്ക് അവസാനിക്കുന്നു; ആഗസ്റ്റ് മുതല്‍ അനുമതി ലക്ഷദ്വീപിന് പിന്തുണ; പ്രവാസി കോഡിനേഷൻ കമ്മിറ്റി ഐക്യദാർഢ്യ സമ്മേളനം 22ന് ‘ലക്ഷദ്വീപില്‍ നിയമസഭ വേണം; ഞങ്ങള്‍ക്കെന്ത് വേണമെന്ന് ഞങ്ങള്‍ തീരുമാനിക്കും’; നേടും വരെ സമരമെന്ന് എംപി മുഹമ്മദ് ഫൈസല്‍ ഡല്‍ഹി കലാപക്കുറ്റം; ജാമ്യം ലഭിച്ച പൗരത്വ പ്രക്ഷോഭകർ ജയിൽ മോചിതരായി ബിജെപി പ്രതിഷേധത്തിൽ പിടിച്ച ഡിവൈഎഫ്ഐ പ്ലക്കാര്‍ഡ് മോഷ്ടിച്ചത്: പൊലീസില്‍ പരാതി ബ്ലാക്ക് ഫം​ഗസ് ബാധിച്ച മൂന്നു കുട്ടികളുടെ കണ്ണുകൾ എടുത്തുകളഞ്ഞു നടിയും നിർമാതാവുമായ സാന്ദ്ര തോമസ് ഐസിയുവിൽ ജിദ്ദ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി ഐഷയ്ക്ക് ആശ്വാസം; അറസ്റ്റ് ചെയ്താൽ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ഹൈക്കോടതി

കളിയുടെ ഇടവേളയിൽ കുഞ്ഞിനെ മുലയൂട്ടി വോളിബോൾ താരം; പ്രശംസകൾ കൊണ്ടു മൂടി സോഷ്യൽ മീഡിയ


കളിയുടെ ഇടവേളയിൽ കുഞ്ഞിനെ മുലയൂട്ടുന്ന താരത്തിന്റെ ചിത്രം സാമൂഹികമാധ്യമങ്ങളിൽ വൈറലായി. മിസോറാമിലെ തൂയ്കും മണ്ഡ‍ലത്തിലെ വോളിബോൾ ടീമിലെ അം​ഗമായ ലാൽവെന്റ്ലുവാങ്കിയാണ് സോഷ്യൽമീഡിയയുടെ പ്രശംസയ്ക്കു പാത്രമായത്. മിസോറാം സ്റ്റേറ്റ് ​ഗെയിംസ് 2019ന്റെ ഭാ​ഗമായി നടന്ന മൽസരത്തിന്റെ ഇടവേളയിലായിരുന്നു താരം കുഞ്ഞിനെ മുലയൂട്ടാൻ ഓടിയെത്തിയത്.

 

ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ മുലയൂട്ടാൻ താരം കളിക്കിടെ കവർന്ന നിമിഷമെന്ന അടിക്കുറിപ്പോടെ നിം​ഗ്ലൻ ഹങ്കാൽ എന്ന ഫേസ്ബുക്ക് ഉപയോക്താവാണ് ചിത്രം പങ്കുവച്ചത്. കായികതാരത്തിന്റെയും മാതൃത്വത്തിന്റെയും ഉത്തരവാദിത്വം ഒരേസമയം നിർവഹിക്കാനുള്ള താരത്തിന്റെ ധൈര്യത്തെയും ത്യാ​ഗത്തെയുമാണ് ഏവരും അഭിനന്ദിച്ചത്.

 

കോർട്ടിന്റെ സൈഡിൽ ഇട്ടിരുന്ന കസേരയിലിരുന്നാണ് താരം കുഞ്ഞിനെ മുലയൂട്ടിയത്. തങ്ങളുടെ ലോകത്തിൽ അലിഞ്ഞ ഏതാനും സമയത്തിനു ശേഷം വീണ്ടും വാശിയേറിയ പോർക്കളത്തിലേക്ക് യുവതി മടങ്ങിയെത്തുകയും ചെയ്തു.

 

 


ചിത്രം കണ്ട മിസോറാം കായിക മന്ത്രി പതിനായിരം രൂപയുടെ പുരസ്കാരവും ലാൽവെഞ്ചുലാങ്കിക്ക് നൽകി. ചിത്രം ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

 

December 10, 2019, 15:40 pm

Advertisement

Advertisement