9 Thursday
July , 2020
7.09 PM
livenews logo
flash News
ഓൺലൈൻ പാഠശാലയുമായി അജ്മാൻ മലയാളം മിഷൻ; ക്ലാസുകൾ ജൂലൈ 10ന് ആരംഭിക്കും ലഡാക്ക് സംഘർഷാവസ്ഥ: ഇന്ത്യ-ചൈന നയതന്ത്ര ചർച്ച നാളെ സ്വർണക്കടത്ത്: സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു മെലനിയ ട്രംപിന്റെ പൂർണകായ പ്രതിമ അ​ഗ്നിക്കിരയാക്കി രാജ്യത്ത് സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി; വൈറസ് ബാധിതർ 7.67 ലക്ഷം പിന്നിട്ടു സ്വർണക്കടത്ത് കേസിൽ ബിഎംഎസ് നേതാവ് ഹരിരാജിനും പങ്കെന്ന് സൂചന; നേതാവിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി എട്ടു പോലിസുകാരെ വെടിവച്ചുകൊന്ന ​ഗുണ്ടാത്തലവൻ വികാസ് ദുബേ മധ്യപ്രദേശിൽ അറസ്റ്റിലായി 2021ഓടെ ഇന്ത്യയിൽ പ്രതിദിനം 2.87 ലക്ഷം കൊറോണ ബാധിതർ ഉണ്ടാവുമെന്ന് പഠനം കൊറോണ: കിളിമാനൂർ സ്വദേശി ഒമാനിൽ മരിച്ചു പത്തനാട് സ്വദേശി കുവൈത്തിൽ കൊറോണ ബാധിച്ചു മരിച്ചു

കറുപ്പിനോടു പ്രണയം; കണ്ണിൽ പച്ചകുത്തിയ മോഡലിന് കിട്ടിയത് എട്ടിന്റെ പണി


കണ്ണ് കറുപ്പിക്കാൻ പച്ചകുത്തിയ മോഡലിന് കാഴ്ച നഷ്ടമായി. പോളണ്ടുകാരിയായ അലക്സാണ്ട്ര സഡോവ്സ്ക എന്ന മോഡലിനാണ് കണ്ണിനുള്ളിലെ പച്ചകുത്തൽ പണിനിൽകിയത്. യുവതിയുടെ ഒരു കണ്ണിന്റെ പൂർണമായും മറ്റൊന്നിന്റെ കാഴ്ച ഭാ​ഗികമായുമാണ് നഷ്ടപ്പെട്ടത്.  റാപ് ആർട്ടിസ്റ്റ് പോപകിന്റെ പച്ചകുത്തൽ അനുകരിച്ചാണ് അലക്സാണ്ട്ര കണ്ണ് പൂർണമായും കറുപ്പിക്കാൻ ശ്രമിച്ചത്.

 

ടാറ്റൂ ചെയ്തതിനു ശേഷം കടുത്ത വേദന അനുഭവപ്പെടുന്നതായി പരാതിപ്പെട്ട യുവതിയോട് അത് സ്വാഭാവികമാണെന്നും വേദനാസംഹാരി കഴിക്കാനുമാണ് ടാറ്റൂ ആർട്ടിസ്റ്റ് നിർദേശിച്ചത്. എന്നാൽ വൈകാതെ യുവതിയുടെ ഒരു കണ്ണിന്റെ കാഴ്ച പൂർണമായും മറ്റൊന്നിന്റെ ഭാ​ഗികമായും നഷ്ടപ്പെട്ടു. ആശുപത്രിയിലെത്തിയെങ്കിലും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു.

 

തൊലിപ്പുറത്ത് പച്ചകുത്തുന്ന മഷിയാണ് കണ്ണിനുള്ളിൽ പച്ചകുത്താനും ടാറ്റൂ ആർട്ടിസ്റ്റ് ഉപയോ​ഗിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇതാണ് യുവതിയുടെ കാഴ്ച നഷ്ടപ്പെടാൻ കാരണമായത്. കോശങ്ങൾക്കുള്ളിലും ഈ മഷി കയറിയതിനാൽ കാഴ്ച തിരിച്ചുകിട്ടില്ലെന്നാണ് ഡോക്ടർമാർ വ്യക്തമാക്കിയത്.

 


യുവതി നൽകിയ കേസിൽ ടാറ്റൂ ആർട്ടിസ്റ്റ് ഉടൻ കോടതി കയറും. മൂന്നുവർഷം വരെ ആർട്ടിസ്റ്റിന് തടവുശിക്ഷ ലഭിക്കാനും സാധ്യതയുണ്ട്. പൂർണമായും കാഴ്ച നഷ്ടപ്പെടുമോ എന്ന ഭീതിയിലാണ് താനെന്നു യുവതി പറയുന്നു. 

March 04, 2020, 10:08 am

Advertisement