9 Sunday
August , 2020
4.17 PM
livenews logo
flash News
അമിത് ഷായ്ക്ക് കോവിഡ് നെ​ഗറ്റീവായെന്ന ബിജെപി എംപിയുടെ പ്രചരണം വ്യാജം; ടെസ്റ്റുകളൊന്നും നടത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം രണ്ട് മാസം പ്രായമായ പെൺകുഞ്ഞുമായി യുവതി കിണറ്റിൽ ചാടി; കുഞ്ഞ് മരിച്ചു കരിപ്പൂര്‍ ദുരന്തം പൈലറ്റിന്റെ ആത്മഹത്യയോ? സംശയത്തിന് കാരണമേറെ വീടുകയറി ബലാത്സംഗം; വീട്ടമ്മയുടെ പരാതിയിൽ പള്ളി വികാരി അറസ്റ്റിൽ 24 മണിക്കൂറിനിടെ രാജ്യത്ത് 64399 കൊറോണ കേസുകൾ; രോ​ഗബാധിതർ 21.5 ലക്ഷം കടന്നു പപ്പടം കഴിച്ചാൽ കോവിഡിനെ തുരത്താമെന്ന് പറഞ്ഞ കേന്ദ്ര ജലവിഭവ മന്ത്രിക്കും കൃഷി മന്ത്രിക്കും കോവിഡ് 101 പ്രതിരോധ ഉപകരണങ്ങളുടെ ഇറക്കുമതി നിരോധിക്കുമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് യുപിയിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീ‍ഡിപ്പിച്ചു; സ്വകാര്യ ഭാ​ഗങ്ങൾ വികൃതമാക്കി വിജയവാഡയിൽ ക്വാറന്റൈൻ കേന്ദ്രത്തിനു തീപ്പിടിച്ചു ഒമ്പതു മരണം; അരക്കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി കരിപ്പൂർ വിമാനത്താവളം തകർക്കാൻ തഞ്ചം നോക്കി കല്ലെറിയുന്നവരോട്

മോഹന്‍ലാല്‍ സംവിധായകന്റെ കുപ്പായത്തില്‍; തയ്യാറാവുന്നത് ത്രീഡി ചിത്രം ബറോസ്


നാലുപതിറ്റാണ്ടു പിന്നിടുന്ന അഭിനയ സപര്യക്കു ശേഷം മോഹന്‍ലാല്‍ ഇതാദ്യമായി സംവിധായകന്റെ കുപ്പായമണിയുന്നു. ത്രീഡി ചിത്രമായ ബറോസ് ആണ് മോഹന്‍ ലാല്‍ അണിയിച്ചൊരുക്കുന്നത്. പ്രമുഖ സ്പാനിഷ് താരങ്ങളായ റാഫേല്‍ അമര്‍ഗോയും പാസ് വേഗയും ബറോസില്‍ അഭിനയിക്കും.

 

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മോഹന്‍ലാല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കുട്ടികള്‍ക്കു വേണ്ടിയുള്ള ഫാന്റസി ചിത്രമാവും ബറോസ് എന്നും മോഹന്‍ ലാല്‍ വ്യക്തമാക്കി. ഗോവയിലാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്.

 

വാസ്‌കോഡ ഗാമയായിട്ടാണ് റാഫേല്‍ അമര്‍ഗോ അഭിനയിക്കുന്നത്. പാസ്‌വേഗാ വാസ്‌കോഡ ഗാമയുടെ ഭാര്യയുടെ വേഷത്തിലും.

 

ഇന്ത്യയിലെ ആദ്യ ത്രിമാന ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തനിലൂടെ രാജ്യത്തിന്റെ അഭിമാനമായി മാറിയ ജിജോ ആണ് ബറോസിന് വേണ്ടി തിരക്കഥയെഴുതുന്നത്. ബറോസിന്റെ ത്രീഡി സാങ്കേതികതയുടെ ഉപദേഷ്ടാവും ജിജോയാണ്.

 

വാസ്‌കോഡ ഗാമയുടെ നിധികളുടെ സൂക്ഷിപ്പുകാരനെ കേന്ദ്രീകരിച്ചാണ് സിനിമ. വാസ്‌കോഡ ഗാമയുടെ യഥാര്‍ത്ഥ പിന്‍ഗാമിയെന്ന് തെളിയിക്കുന്നയാള്‍ക്കാണ് ഈ നിധി കൈമാറുന്നത്.

 


പിന്‍ഗാമിയെന്നവകാശപ്പെട്ട് ഒരു കുട്ടി എത്തുന്നതും ബറോസും അവനും തമ്മിലുള്ള ബന്ധവുമാണ് സിനിമ. ബറോസായി മോഹന്‍ലാലാണ് അഭിനയിക്കുന്നത്. മലയാള ചിത്രം എന്നതിനെക്കാളുപരി ലോക സിനിമ എന്ന തരത്തിലാണ് ബറോസിനെ അവതരിപ്പിക്കുന്നത്. കെ യു മോഹനനാണ് ഛായാഗ്രാഹകന്‍.

 

July 30, 2019, 10:15 am

Advertisement

Advertisement