23 Friday
August , 2019
4.17 AM
livenews logo
flash News
ഇതു ചാന്ദ്രയാന്‍-2 പകര്‍ത്തിയ ചന്ദ്രന്റെ ചിത്രം തുഷാറിനെ കുടുക്കിയത് സിപിഐഎം: ബിജെപി എന്തു ചെയ്‌തെന്ന് പറയാന്‍ സൗകര്യമില്ലെന്ന് ശ്രീധരൻ പിള്ള ​ഗോമൃത്യു കേന്ദ്രമായി ബിജെപി നേതാവിന്റെ ​ഗോശാല; പശുക്കൾ കൂട്ടത്തോടെ ചത്തനിലയിൽ പി ചിദംബരത്തെ അഞ്ചുദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു സാമൂഹിക, സാമ്പത്തിക, ജാതി സര്‍വേ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ഡോ. എം.കെ മുനീര്‍ 22 തോ​ക്കു​ക​ളി​ൽ ഒ​ന്നു​പോ​ലും പൊ​ട്ടി​യി​ല്ല; ജ​ഗ​ന്നാ​ഥ് മി​ശ്ര​യു​ടെ സം​സ്കാ​രച്ചടങ്ങ് കുളമാക്കി പൊലീസ് തുഷാർ വെള്ളാപ്പള്ളിയുടെ അറസ്റ്റ്; പരാതി നൽകിയയാളുടെ വീട്ടിൽ പൊലീസ് പരിശോധന ഉരുളിനൊപ്പം ഒലിച്ചുപോയ പാതാറുകാരുടെ ജീവിതം ശൂന്യതയിൽ തുഷാര്‍ വെള്ളാപ്പള്ളിയെ എംഎ യൂസുഫലി 'രക്ഷിച്ചു' ശ്മശാനത്തിലേക്കു വഴി നിഷേധിച്ചു; ദലിതന്റെ മൃതദേഹം പാലത്തില്‍ നിന്നു കെട്ടിയിറക്കി

ഇന്ത്യന്‍ പ്രധാനമന്ത്രിയായി മോഹന്‍ലാല്‍; ചിത്രം റിലീസിനൊരുങ്ങുന്നു

July 28, 2019, 19:45 pm

മോഹന്‍ലാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായി വേഷമിടുന്ന തമിഴ് ചിത്രം കാപ്പാന്‍ റിലീസിനു തയ്യാറാവുന്നു. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ അവസാനഘട്ടത്തിലാണ്. മോഹന്‍ലാലിനൊപ്പം തമിഴ് സൂപ്പര്‍ താരം സൂര്യയും പ്രധാന വേഷത്തിലെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം അടുത്തമാസമാണ് തിയേറ്ററുകളിലെത്തുക. മോഹന്‍ലാല്‍ ഡബ്ബിങ് ആരംഭിച്ചതായി കഴിഞ്ഞദിവസം സിനിമയുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിരുന്നു.

 

 

കെ വി ആനന്ദ് ആണ് സംവിധായകന്‍. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എന്‍എസ്ജി ഓഫിസറുടെ വേഷത്തിലാണ് സൂര്യ എത്തുന്നത്. മോഹന്‍ ലാലിന്റെ മകന്റെ വേഷത്തില്‍ ആര്യയും എത്തുന്നതോടെ ചിത്രം താരസമ്പന്നമാവും. സയ്യേഷ, ബോമന്‍ ഇറാനി, ഷംന കാസിം, സമുദ്രക്കനി തുടങ്ങിയവരും ചിത്രത്തിലുണ്ട്.

 

പ്രധാനമന്ത്രിയായി മോഹന്‍ലാല്‍ ഗംഭീര പ്രകടനം കാഴ്ചവച്ചെന്നാണ് കാപ്പന്റെ അണിയറ പ്രവര്‍ത്തകരുടെ സാക്ഷ്യം. ലിയ പ്രൊഡക്ഷന്‍സാണ് നിര്‍മാണം. തെലുങ്കിലും ചിത്രം റിലീസ് ചെയ്യും. ബന്ദോബാസ്റ്റ് എന്ന പേരിലാണ് തെലുങ്കില്‍ ചിത്രമെത്തുക. ഇരുഭാഷകളിലും ആഗസ്ത് 30ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് വിവരം.

 

July 28, 2019, 19:45 pm

Advertisement