17 Sunday
January , 2021
2.19 PM
livenews logo
flash News
കോടതികളെ പൊതുജനങ്ങൾക്ക്​ വിമർശിക്കാൻ സാധിക്കണം; അഡ്വ. ഹരീഷ് സാൽവെ 'അയ്യോ ഞങ്ങളെ അൺ ഇൻസ്റ്റാൾ ചെയ്യല്ലേ'; 'ആപ്പിലായതോടെ' സ്റ്റാറ്റസിലൂടെയും വിശദീകരണവുമായി വാട്ട്സ്ആപ്പ്; പിന്നാലെ ട്രോൾ മഴ ശ്രീധരൻ പിള്ള തേഞ്ഞു; നേതാക്കളാരും എത്തിയില്ല; മുസ്‌ലിം സംഘടനാ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച ചീറ്റി മധ്യപ്രദേശിൽ 13കാരിയെ ഒമ്പതം​ഗസംഘം നിരവധി തവണ കൂട്ടബലാൽസം​ഗം ചെയ്തു മലബാര്‍ എകസ്പ്രസില്‍ തീപ്പിടിത്തം; ഒഴിവായത് വൻ ദുരന്തം; യാത്രക്കാർ സുരക്ഷിതർ ആന്ധ്രയിൽ ക്ഷേത്രങ്ങൾ തകർക്കുന്നതിനു പിന്നിൽ ബിജെപിയും ടിഡിപിയുമെന്ന് പൊലീസ് മേധാവി ആത്മഹത്യ ചെയ്യാൻ ​ഗർഭിണി കിണറ്റിൽ ചാടി; പിന്നാലെ ഭർത്താവും, രക്ഷയ്ക്കെത്തിയത് അ​ഗ്നിരക്ഷാസേന കങ്കണ മാനസികരോ​ഗിയും വായാടിയുമെന്ന് അർണബ്; അതിര് വിടുന്നതായും വാട്ട്സ്ആപ്പ് ചാറ്റ് മലപ്പുറത്ത് കോൺഗ്രസ് കച്ചമുറുക്കുന്നു മാപ്പുമില്ല കോപ്പുമില്ല; ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസെന്ന് പറഞ്ഞതിന് വക്കീൽ നോട്ടീസ് അയച്ചവരോട് റിജിൽ മാക്കുറ്റി

ഇന്ന് വൈകീട്ടത്തെ കൈയടി ശബ്ദം മന്ത്രമാണ്; അതിലൊരുപാട് വൈറസുകള്‍ ചാവുമെന്ന് മോഹന്‍ലാല്‍


കൊറോണ വൈറസിനെ ചെറുക്കാനെന്ന പേരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനതാ കർഫ്യൂവിനെ പിന്തുണച്ച് വിചിത്ര വാദവുമായി നടൻ മോഹൻലാൽ. ഇന്ന് വൈകീട്ട് അ‍ഞ്ചിന് എല്ലാവരും ബാൽക്കണിയിലോ ജനാലക്കരികിലോ നിന്ന് കൈകളും പാത്രങ്ങളും കൊട്ടണമെന്നുമുള്ള മോദിയുടെ പ്രസ്താവനയെ ന്യായീകരിച്ചാണ് മോഹൻലാൽ വമ്പൻ കണ്ടുപിടിത്തവുമായി രം​ഗത്തെത്തിയത്.

 

ഇന്നു വൈകീട്ടത്തെ കൈകൊട്ടൽ ഒരു മന്ത്രമാണെന്നും അതിൽ ഒരുപാട് വൈറസുകൾ ചാവുമെന്നുമാണ് മോഹൻലാലിന്റെ പരാമർശം. ജനതാ കർഫ്യൂ സംബന്ധിച്ച പ്രതികരണം അറിയാൻ മനോരമ ചാനൽ ന്യൂസ് ഡെസ്കിൽ നിന്ന് വിളിച്ചപ്പോഴായിരുന്നു മോഹൻലാലിന്റെ വിചിത്ര വാദം. രാജ്യത്തെ ആരോ​ഗ്യപ്രവർത്തകർക്ക് അഭിനന്ദനം അറിയിക്കാനാണ് കൈകളോ പാത്രങ്ങളോ കൊട്ടാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടത് എന്നിരിക്കെയാണ് അതിലൂടെ കൊറോണ വൈറസുകൾ ചത്തൊടുങ്ങുമെന്ന് ലാൽ പ്രസ്താവിച്ചിരിക്കുന്നത്.

 

സ്വന്തമായിട്ട് മനസ്സില്‍ നിന്ന് ഈ ധാരണയുണ്ടായി എല്ലാവരും പ്രവര്‍ത്തിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുകയാണ്. തീര്‍ച്ചയായും ഇന്ന് വൈകീട്ട് ഒമ്പതു മണി വരെ നില്‍ക്കുകയും അഞ്ച് മണിക്ക് നമ്മളെല്ലാവരും കൂടി ക്ലാപ്പ് ചെയ്യുന്ന വലിയൊരു പ്രോസസാണ്. ആ ശബ്ദം എന്നത് വലിയൊരു മന്ത്രം പോലെയാണ്. അതിലൊരുപാട് ബാക്ടീരിയകളും വൈറസുകളുമെല്ലാം നശിച്ചുപോവാന്‍ സാധ്യതയുണ്ട്. അങ്ങനെ നശിച്ചുപോകട്ടെ. എല്ലാവരും സഹകരിക്കണം- എന്നായിരുന്നു ലഫ്റ്റണന്റ് കേണൽ പദവിയുള്ള നടന്റെ വാക്കുകൾ.

 

മോഹൻലാലിന്റെ പ്രസ്താവനയെ ട്രോളി നിരവധി പേർ രം​ഗത്തെത്തി. മുമ്പ് 27 ഡി​ഗ്രി സെൽഷ്യൽ ചൂടിനു മുകളിൽ കൊറോണ വൈറസ് പകരില്ലെന്ന മണ്ടൻ വാദവുമായി രം​ഗത്തെത്തിയ മുൻ ഡിജിപിയും സംഘപരിവാർ നേതാവുമായ ടി പി സെൻകുമാറിന് ബുദ്ധി പറഞ്ഞുകൊടുക്കുന്നത് മോഹൻലാൽ ആണെന്നാണ് പ്രധാന പരിഹാസം. ഇത്രയും വലിയ കണ്ടുപിടിത്തം നടത്താൻ മോഹൻലാലിന് എങ്ങനെ സാധിക്കുന്നു എന്നും ചിലർ ചോദിക്കുന്നു. മുമ്പ് മോദി സർക്കാർ പ്രഖ്യാപിച്ച നോട്ടുനിരോധനം അടക്കമുള്ള നയങ്ങളെ പിന്തുണച്ചും മോഹൻലാൽ രം​ഗത്തെത്തിയിരുന്നു. 

March 22, 2020, 11:21 am

Advertisement

Advertisement