9 Thursday
July , 2020
7.59 PM
livenews logo
flash News
കമാൻഡോകളുടെ തോക്കേന്തിയ റൂട്ട് മാർച്ച് പൂന്തുറക്കാർക്ക് സന്ദേശം നൽകാൻ; വിവാദമായി സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടറുടെ വാദം 339 പേർക്ക് കൂടി കൊറോണ; സമൂഹവ്യാപനത്തിന്റെ വക്കിലേക്ക് അടുക്കുകയാണെന്ന് ആശങ്കയെന്ന് മുഖ്യമന്ത്രി ഓൺലൈൻ പാഠശാലയുമായി അജ്മാൻ മലയാളം മിഷൻ; ക്ലാസുകൾ ജൂലൈ 10ന് ആരംഭിക്കും ലഡാക്ക് സംഘർഷാവസ്ഥ: ഇന്ത്യ-ചൈന നയതന്ത്ര ചർച്ച നാളെ സ്വർണക്കടത്ത്: സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു മെലനിയ ട്രംപിന്റെ പൂർണകായ പ്രതിമ അ​ഗ്നിക്കിരയാക്കി രാജ്യത്ത് സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി; വൈറസ് ബാധിതർ 7.67 ലക്ഷം പിന്നിട്ടു സ്വർണക്കടത്ത് കേസിൽ ബിഎംഎസ് നേതാവ് ഹരിരാജിനും പങ്കെന്ന് സൂചന; നേതാവിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി എട്ടു പോലിസുകാരെ വെടിവച്ചുകൊന്ന ​ഗുണ്ടാത്തലവൻ വികാസ് ദുബേ മധ്യപ്രദേശിൽ അറസ്റ്റിലായി 2021ഓടെ ഇന്ത്യയിൽ പ്രതിദിനം 2.87 ലക്ഷം കൊറോണ ബാധിതർ ഉണ്ടാവുമെന്ന് പഠനം

കാത്തിരിപ്പിനൊടുവിൽ സൗദി ജയിലിൽ നിന്നു മോചിതനായ മലയാളി നാടണഞ്ഞു


 

അബഹ: സാമ്പത്തിക കുറ്റകൃത്യത്തിന് ജയിൽശിക്ഷ അനുഭവിച്ചിരുന്ന മലപ്പുറം മേൽമുറി സ്വദേശി മുഹമ്മദ് അൻഷിൻ ജിദ്ദ തർഹീൽ വഴി നാടണഞ്ഞു.  ഒന്നര വർഷം മുൻപ് കുടുംബത്തോടൊപ്പം അബഹയിൽ നിന്ന് ജിദ്ദയിലേക്കുള്ള യാത്രാമധ്യേ ഹൈവേയിൽ വച്ച് സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പരിധിയിൽ കവിഞ്ഞ പണം രേഖകളില്ലാതെ പിടിച്ചതിനെ തുടർന്നാണ് അൻഷിൻ ജയിലിലായത്.

 


രണ്ടര വർഷം തടവിനും 50,000 സൗദി റിയാൽ (ഏകദേശം പത്ത് ലക്ഷം ഇന്ത്യൻ രൂപ) പിഴ അടക്കാനും പിന്നീട് നാടുകടത്താനുമാണ് കോടതി അൻഷിന് ശിക്ഷ വിധിച്ചിരുന്നത്. ഖമീസ് മുശൈത്ത് ജയിലിൽ കഴിയവെ സൗദി രാജാവ് പ്രഖ്യാപിച്ച മാപ്പിന്റെ കാരുണ്യത്താൽ യുവാവിന് പിഴസംഖ്യ ഒഴിവായി കിട്ടുകയും ശിക്ഷാകാലാവധി കുറഞ്ഞു കിട്ടുകയും ആയിരുന്നു.

 

ഫെബ്രുവരി മാസത്തിൽ മാപ്പ്  ലഭിച്ചിട്ടും ചില രേഖകളുടെ സാങ്കേതിക തടസ്സങ്ങൾ കാരണം ജയിൽ  മോചിതനാകാൻ കഴിയാതെ യുവാവും കുടുംബവും നിരാശയിൽ  കഴിയുമ്പോൾ ഇവർ സോഷ്യൽ ഫോറം പ്രവർത്തകരെ സമീപിച്ചു. തുടർന്ന് ജിദ്ദ കോൺസുലേറ്റ് സാമൂഹ്യക്ഷേമ സമിതി അംഗവും അസീർ  ഇന്ത്യൻ സോഷ്യൽ ഫോറം എക്സിക്യൂട്ടീവ് അംഗവുമായ സഈദ് മൗലവി അരീക്കോട് വിഷയത്തിൽ ഇടപെടുകയായിരുന്നു.  

 

ഖമീസ് മുശൈത്ത് ജയിൽ ഡെപ്യൂട്ടി സൂപ്രണ്ടിനെ സഈദ്  മൗലവി കാണുകയും  കുറഞ്ഞ സമയം കൊണ്ട് തന്നെ രേഖകൾ ശരിയാക്കി മുഹമ്മദ്‌ അൻഷിന്റെ ജയിൽമോചനത്തിന് വഴിയൊരുക്കുകയും ചെയ്തു. കുടുംബത്തിന്റെ സഹായത്തോട് കൂടി  സൗദി എയർലൈൻസ്  വിമാനത്തിൽ ടിക്കറ്റ് എടുത്തു ജയിൽ അധികൃതരെ ഏൽപ്പിച്ചു. മാർച്ച്‌ ആദ്യ വാരത്തോടെ നാട്ടിലേക്ക് പോകുന്നതിനു വേണ്ടി  ജിദ്ദ തർഹീലിലേക്ക് എത്തിപ്പെട്ട യുവാവിന് കോവിഡ് ലോക്ക്ഡൗൺ കാരണം വിമാനസർവീസുകൾ റദ്ദാക്കിയപ്പോൾ നാട്ടിലേക്കുള്ള യാത്ര വീണ്ടും അനിശ്ചിതത്വത്തിലായി .
             

സോഷ്യൽ ഫോറം പ്രവർത്തകർ കോൺസിലേറ്റിൽ നടത്തിയ ഇടപെടൽ മൂലം മെയ്‌ ഇരുപത്തി ഒന്നാം തീയതി സൗദി ഗവൺമെന്റ് പ്രത്യേകം ഏർപ്പാടാക്കിയ സൗദി വിമാനത്തിൽ ജിദ്ദയിൽ നിന്നും 180 ഇന്ത്യക്കാരുമായി ഹൈദരാബാദിലേക്ക് പോയ വിമാനത്തിൽ മുഹമ്മദ്‌ അൻഷിന് ഇന്ത്യയിൽ എത്തിപ്പെടാൻ സാധിച്ചു.  

 

ഹൈദരാബാദിൽ എത്തിയ യുവാവിനെയും ഒപ്പം വന്നിട്ടുള്ള മുപ്പതോളം  മറ്റു മലയാളികളെയും 14  ദിവസം ഇന്ത്യൻ ആർമിയുടെ കീഴിലുള്ള ക്വാറന്റൈൻ കേന്ദ്രത്തിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പെരുന്നാൾ തലേന്ന്  ഹൈദരാബാദിൽ ഇറങ്ങിയ മുഹമ്മദ്‌ അൻഷിനും നാട്ടിലെ കുടുംബവും സോഷ്യൽ ഫോറം പ്രവർത്തകരെ  ഫോണിൽ ബന്ധപ്പെട്ട് നന്ദി അറിയിച്ചു.

 

May 27, 2020, 19:13 pm

Advertisement