26 Tuesday
May , 2020
10.34 PM
livenews logo
flash News
സംഘപരിവാരകലാപ ഇരകളെ വേട്ടയാടി ഡൽഹി പോലിസും; പരാതിക്കാരോടു തെളിവു ഹാജരാക്കണമെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥൻ സംസ്ഥാനത്ത് മടങ്ങിയെത്തുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ സൗജന്യമല്ലെന്ന പ്രഖ്യാപനം പ്രതിഷേധാര്‍ഹം; പുന്നക്കന്‍ മുഹമ്മദലി വിദേശത്ത് നിന്ന് മടങ്ങി വരുന്നവർക്ക് ഇനി ക്വാറന്റൈൻ സൗജന്യമല്ല; പണം നൽകണമെന്ന് സർക്കാർ സിനിമാ സെറ്റ് തകർക്കൽ: പ്രതികൾക്കെതിരെ കാപ്പ ചുമത്തും; കാരി രതീഷ് 25ഓളം ക്രിമിനൽ കേസുകളിൽ പ്രതി അവരിൽ മഹാഭൂരിപക്ഷവും നാടണഞ്ഞിരുന്നെങ്കിൽ ഇന്നും ജീവിച്ചിരിക്കുമായിരുന്നു ഹെയര്‍ സലൂണിലെ രണ്ട് ജീവനക്കാരിൽ നിന്ന് 140 പേർക്ക് കോവിഡ് കൊറോണ: കണ്ണൂർ താഴേചൊവ്വ സ്വദേശി കുവൈത്തിൽ മരിച്ചു വയനാട് മൂന്നര വയസുകാരിക്ക് പീഡനം: ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ ആലപ്പുഴ സ്വദേശി കൊറോണ ബാധിച്ച് റിയാദിൽ മരിച്ചു സിനിമാ സെറ്റ് തകർക്കൽ: മൂന്ന് രാഷ്ട്രീയ ബജ്രം​ഗ്ദൾ പ്രവർത്തകർ കൂടി അറസ്റ്റിൽ

രണ്ടുമാസത്തിനിടെ മുകേഷ് അംബാനിക്ക് നഷ്ടമായത് ഒന്നരലക്ഷം കോടി രൂപ



കൊറോണ വൈറസ് ബാധയെ തുടർന്ന് സാമ്പത്തികരം​ഗത്തുണ്ടായ തകർച്ചയിൽ മുകേഷ് അംബാനിക്ക് രണ്ടുമാസം കൊണ്ട് 1.44 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായി ഹുറൂൺ ​ഗ്ലോബൽ സമ്പന്ന പട്ടിക. ഓഹരി വിപണിയിലുണ്ടായ കൂട്ടവിൽപ്പനയാണ് മുകേഷ് അംബാനിയുടെ ആസ്തി ഇടിയാൻ കാരണമെന്നാണ് റിപോർട്ട്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി മൂല്യം 1400ൽ നിന്ന് 1077 ആയി കുറഞ്ഞിരുന്നു. ആസ്തിയിൽ 28 ശതമാനത്തിന്റെ കുറവാണ് മുകേഷിനുണ്ടായത്.

 

ഫ്രഞ്ച് ഫാഷൻ ഭീമനായ എൽവിഎംഎച്ച് ചീഫ് എക്സിക്യൂട്ടിവ് ബെർണാർഡ് അൻനൗൾട്ട് ആണ് വരുമാന നഷ്ടത്തിന്റെ കാര്യത്തിൽ മുകേഷ് അംബാനിക്ക് പിന്നിലുള്ളത്. 27 ശതമാനമാണ് ബെർണാർഡിന് നഷ്ടമായത്.

 


​ഗൗതം അദാനി, ശിവ നാഡാർ(എച്ച്സിഎൽ  ടെക്ക്), ഉദയ് കൊടാക് എന്നിവരും ആസ്തിയിലുണ്ടായ ഇടിവ് രൂക്ഷമായി നേരിട്ട ഇന്ത്യൻ സമ്പന്നരാണ്. ലോകത്തെ 100 സമ്പന്നരുടെ പട്ടികയിൽ നിന്ന് ഇവർ പുറത്താവുകയും ചെയ്തു. മുകേഷ് അംബാനി മാത്രമാണ് പട്ടികയിലെ ഏക ഇന്ത്യക്കാരൻ.പട്ടികയിൽ 17ാം സ്ഥാനത്താണ് മുകേഷ് അംബാനി.

April 06, 2020, 20:30 pm

Advertisement