20 Monday
January , 2020
4.50 PM
livenews logo
flash News
ബിജെപി അധ്യക്ഷനായി ജെപി നഡ്ഡയെ തിരഞ്ഞെടുത്തു നിർഭയ കൂട്ടബലാൽസം​ഗക്കേസ്: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതിയുടെ ഹരജി സുപ്രിംകോടതി തള്ളി സിഎഎ വിരുദ്ധ ഹരജി: ചീഫ് സെക്രട്ടറി ​ഗവർണറുമായി കൂടിക്കാഴ്ച നടത്തി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സമാപിച്ചു സംസ്ഥാനത്ത് എൻആർസിയും സിഎഎയും നടപ്പാക്കേണ്ടെന്ന് മന്ത്രിസഭാ തീരുമാനം കണ്ണൂർ അമ്പായത്തോടിൽ മാവോയിസ്റ്റുകൾ ഇറങ്ങി 2022 ഖത്തർ ലോകകപ്പ് കാണികള്‍ക്കായി 16 ഫ്ലോട്ടിങ് ഹോട്ടലുകള്‍ ഒരുങ്ങുന്നു ഹിസ്ബുൽ ഭീകരർക്കൊപ്പം അറസ്റ്റിലായ ഡിവൈഎസ്പി ദേവീന്ദർ സിങ്ങിനെതിരേ കൂടുതൽ വെളിപ്പെടുത്തൽ പഹയന്റെ ബല്യ വർത്തമാനങ്ങളുമായി വിനോദ് നാരായണൻ കോൺ​ഗ്രസ് ഭരിക്കുന്ന കൂടുതൽ സംസ്ഥാനങ്ങളിൽ സിഎഎ വിരുദ്ധ പ്രമേയം പാസാക്കുമെന്ന് അഹമ്മദ് പട്ടേൽ

മൾട്ടി നാഷണൽ ചെസ്സ് ടൂർണമെന്റിന് ജിദ്ദയിൽ തുടക്കമായി

December 09, 2019, 21:53 pm

ജിദ്ദ:  രണ്ടുമാസം നീണ്ടുനിൽക്കുന്ന മൾട്ടി നാഷണൽ ചെസ്സ് ടൂർണമെന്റിന് ജിദ്ദ നോവൽ ഇന്റർ നാഷണൽ സ്കൂളിൽ തുടക്കമായി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സ്കൂൾ കുട്ടികളാണ് മൽസരത്തിൽ പങ്കെടുക്കുന്നത്.

 

ടൂർണമെന്റിന്റെ ഔദ്യോ​ഗിക ഉദ്ഘാടനം അഹ്‌ദാബ് ഇന്റർ നാഷനൽ സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദലി നിർവഹിച്ചു. ഡോ. അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. നോവൽ ഇന്റർ നാഷണൽ സ്കൂൾ പ്രൻസിപ്പൽ മുഹമ്മദ്‌ ഷഫീക്, പാർലിമെന്റ് പെർഫ്യൂം സെയിൽസ് മാനേജർ എ വി മുഹമ്മദ്‌ അഷ്‌റഫ്‌, ഇല്യാസ് തൂമ്പിൽ  എന്നിവർ സംസാരിച്ചു.

 

ആദ്യ ദിവസ ടൂർണമെന്റിൽ സീനിയർ വിഭാഗത്തിൽ മുഹമ്മദ്‌ സാമി ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ജിദ്ദയും ജൂനിയർ വിഭാഗ ത്തിൽ നാസിം ഷാൻ അൽ മവാരിദ് ഇന്റർ നാഷനൽ സ്കൂൾ ജിദ്ദ എന്നിവർ ചാംപ്യൻമാരായി.

 

 

ഇന്ത്യ, യമൻ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, പാകിസ്താൻ, ബം​ഗ്ലാദേശ്‌, അഫ്ഗാനിസ്താൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ജനുവരി അവസാനവാരത്തിൽ സമാപനം കുറിക്കുന്ന ടൂർണമെന്റിൽ ജേതാക്കളാകുന്നവർക്ക് സ്വർണനായണങ്ങളും ട്രോഫികളുമാണ് സമ്മാനമായി നൽകുന്നത്.

December 09, 2019, 21:53 pm

Advertisement