9 Thursday
July , 2020
7.39 PM
livenews logo
flash News
കമാൻഡോകളുടെ തോക്കേന്തിയ റൂട്ട് മാർച്ച് പൂന്തുറക്കാർക്ക് സന്ദേശം നൽകാൻ; വിവാദമായി സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടറുടെ വാദം 339 പേർക്ക് കൂടി കൊറോണ; സമൂഹവ്യാപനത്തിന്റെ വക്കിലേക്ക് അടുക്കുകയാണെന്ന് ആശങ്കയെന്ന് മുഖ്യമന്ത്രി ഓൺലൈൻ പാഠശാലയുമായി അജ്മാൻ മലയാളം മിഷൻ; ക്ലാസുകൾ ജൂലൈ 10ന് ആരംഭിക്കും ലഡാക്ക് സംഘർഷാവസ്ഥ: ഇന്ത്യ-ചൈന നയതന്ത്ര ചർച്ച നാളെ സ്വർണക്കടത്ത്: സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു മെലനിയ ട്രംപിന്റെ പൂർണകായ പ്രതിമ അ​ഗ്നിക്കിരയാക്കി രാജ്യത്ത് സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി; വൈറസ് ബാധിതർ 7.67 ലക്ഷം പിന്നിട്ടു സ്വർണക്കടത്ത് കേസിൽ ബിഎംഎസ് നേതാവ് ഹരിരാജിനും പങ്കെന്ന് സൂചന; നേതാവിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി എട്ടു പോലിസുകാരെ വെടിവച്ചുകൊന്ന ​ഗുണ്ടാത്തലവൻ വികാസ് ദുബേ മധ്യപ്രദേശിൽ അറസ്റ്റിലായി 2021ഓടെ ഇന്ത്യയിൽ പ്രതിദിനം 2.87 ലക്ഷം കൊറോണ ബാധിതർ ഉണ്ടാവുമെന്ന് പഠനം

അർണബിനെതിരായ എഫ്ഐആറുകൾ ബോംബെ ഹൈക്കോടതി റദ്ദാക്കി; കേസുകളൊന്നും നിലവിലില്ലെന്ന് നിരീക്ഷണം



കൊറോണ വൈറസ് വ്യാപനത്തിനിടെ പ്രതിഷേധിച്ച കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധത്തിന് വർ​ഗീയ മുഖം നൽകിയതിനും ചാനൽ ചർച്ചയ്ക്കിടെ കോൺ​ഗ്രസ് അധ്യക്ഷ സോണിയാ​ഗാന്ധിക്കെതിരേ അധിക്ഷേപകരമായ പരാമർശനം നടത്തിയതിനും റിപബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ​ഗോസ്വാമിക്കെതിരേ രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ ബോംബെ ഹൈക്കോടതി സസ്പെന്റ് ചെയ്തു. അർണബിനെതിരേ പ്രഥമദൃഷ്ട്യാ കേസുകളൊന്നും നിലവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.

 

 


പൈഥോനി, എൻഎം ജോഷി മാർ​ഗ് പോലിസ് സ്റ്റേഷനുകളിലാണ് അർണബിനെതിരേ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിരുന്നത്. പാൽഘർ ആൾക്കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് അർണബ് ചാനലിൽ നടത്തിയ പരാമർശത്തെ തുടർന്നായിരുന്നു എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തത്.

 

 

തനിക്കെതിരായ എഫ്ഐആറുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അർണബ് നൽകിയ ഹരജിയിലാണ് ജസ്റ്റിസുമാരായ ഉജ്ജൽ ഭുയന്റെയും റിയാ​ഗ് ചം​ഗ്ലയുടെയും വിധിപ്രസ്താവം.


 

ഗോസ്വാമിയുടെ പ്രസ്താവന ജനങ്ങളുടെ വികാരത്തെ മുറിപ്പെടുത്തുന്നതാണെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും മ​ഹാരാഷ്ട്ര സർക്കാരിനു വേണ്ടി ഹാജരായ കപിൽ സിബലും രാജാ താക്കറേയും വാദിച്ചു. എന്നാൽ വർ​ഗീയ സംഭവങ്ങൾ റിപോർട്ട് ചെയ്യുന്നത് ഒരു മാധ്യമപ്രവർത്തകന്റെ കർത്തവ്യമാണെന്നായിരുന്നു അർണബിനു വേണ്ടി ഹാജരായ ഹരീഷ് സാൽവെയുടെയും മിലിന്ദ് സാതെയുടെയും വാദം.

 

 

 

June 30, 2020, 19:27 pm

Advertisement