18 Saturday
January , 2020
10.54 AM
livenews logo
flash News
ഉയരക്കുറവിന്റെ പെരുമയുമായി ഖ​ഗേന്ദ്ര താപർ വിടവാങ്ങി ഇറാന്റെ ആക്രമണത്തിൽ 11 സൈനികർക്ക് പരിക്കേറ്റതായി യുഎസ് വെളിപ്പെടുത്തൽ ദേശസുരക്ഷാ നിയമപ്രകാരം ആരെയും കസ്റ്റഡിയിലെടുക്കാൻ ഡൽഹി പോലിസിന് ലഫ്.​ഗവർണറുടെ അനുമതി കാലാവസ്ഥ വ്യതിയാനപ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ ജനങ്ങളും ഒത്തുചേരണമെന്ന് യുഎഇ പരിസ്ഥിതി മന്ത്രി ലിപി അക്ബറിന് ഹ്യൂമൻ കെയർ അവാര്‍ഡ് ബഹിഷ്കരണ പ്രതിഷേധം അങ്ങ് വടക്കും; ബിജെപിക്കാരെ കടകളടച്ച് നാണംകെടുത്തി ബോവിക്കാനംകാരും ​ഗവർണറേയും പ്രസിഡന്റിനേയും നിയമിച്ചവരാണ് ഇന്ന് ഇന്ത്യ നേരിടുന്ന ദുരന്തം; സ്വാമി സന്ദീപാനന്ദ ​ഗിരി തലച്ചോറിനെ തെറ്റിദ്ധരിപ്പിച്ച് നടുവേദന മാറ്റാനുള്ള വിദ്യയുമായി ജാ​ഗ്വാർ നിർഭയ കേസിൽ പുതിയ മരണ വാറന്റ്: ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും സംസ്ഥാനത്ത് ലൗ ജിഹാദില്ല; വ്യക്തമാക്കി ഡിജിപി ലോക്നാഥ് ബെഹ്റ

ദുരഭിമാനക്കൊല: മകളെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി സ്യൂട്ട്കേസിലാക്കിയ പിതാവ് അറസ്റ്റിൽ

December 10, 2019, 08:57 am

മുംബൈ: 22കാരിയായ മകളെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് സ്യൂട്ട്കേസിലാക്കി ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ച പിതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയാണ് പ്രതി മകളുടെ മൃതദേഹം ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ചത്. അന്യമതത്തിൽപ്പെട്ട യുവാവുമായി പ്രണയത്തിലായ മകൾ തന്റെ എതിർപ്പ് അവ​ഗണിച്ച് ഇയാളെ വിവാഹം കഴിക്കാൻ തീരുമാനിച്ചതിലെ അതൃപ്തിയിലാണ് കൊലപാതകം നടത്തിയതെന്ന് പ്രതി താനേ പോലിസിനോടു പറഞ്ഞു.

 

ഉത്തർപ്രദേശിലെ ജോൻപൂർ സ്വദേശിയായ പ്രിൻസിയാണ് കൊല്ലപ്പെട്ടത്. ബിരുദധാരിയായ പ്രിൻസ് ആറുമാസം മുമ്പാണ് ജോലിയാവശ്യാർഥം താനെയിലെത്തിയത്. ഇവിടെ വച്ച് മുസ് ലിമായ സഹപ്രവർത്തകനുമായി പ്രിൻസി പ്രണയത്തിലായി. എന്നാൽ പിതാവായ അരവിന്ദ് തിവാരി(47)ഇതിനെ എതിർത്തു. തുടർന്ന് ഇയാൾ മകളെ വകവരുത്തുകയായിരുന്നു.

 

പ്രിൻസിയുടെ മൃതദേഹത്തിന്റെ പകുതി ഭാ​ഗം കണ്ടെത്താൻ പോലിസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

 

 

December 10, 2019, 08:57 am

Advertisement