20 Monday
January , 2020
6.09 PM
livenews logo
flash News
ബിജെപി അധ്യക്ഷനായി ജെപി നഡ്ഡയെ തിരഞ്ഞെടുത്തു നിർഭയ കൂട്ടബലാൽസം​ഗക്കേസ്: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതിയുടെ ഹരജി സുപ്രിംകോടതി തള്ളി സിഎഎ വിരുദ്ധ ഹരജി: ചീഫ് സെക്രട്ടറി ​ഗവർണറുമായി കൂടിക്കാഴ്ച നടത്തി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സമാപിച്ചു സംസ്ഥാനത്ത് എൻആർസിയും സിഎഎയും നടപ്പാക്കേണ്ടെന്ന് മന്ത്രിസഭാ തീരുമാനം കണ്ണൂർ അമ്പായത്തോടിൽ മാവോയിസ്റ്റുകൾ ഇറങ്ങി 2022 ഖത്തർ ലോകകപ്പ് കാണികള്‍ക്കായി 16 ഫ്ലോട്ടിങ് ഹോട്ടലുകള്‍ ഒരുങ്ങുന്നു ഹിസ്ബുൽ ഭീകരർക്കൊപ്പം അറസ്റ്റിലായ ഡിവൈഎസ്പി ദേവീന്ദർ സിങ്ങിനെതിരേ കൂടുതൽ വെളിപ്പെടുത്തൽ പഹയന്റെ ബല്യ വർത്തമാനങ്ങളുമായി വിനോദ് നാരായണൻ കോൺ​ഗ്രസ് ഭരിക്കുന്ന കൂടുതൽ സംസ്ഥാനങ്ങളിൽ സിഎഎ വിരുദ്ധ പ്രമേയം പാസാക്കുമെന്ന് അഹമ്മദ് പട്ടേൽ

സംഘപരിവാര വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം; ബനാറാസ് ഹിന്ദു യൂനിവേഴ്സിറ്റിയിലെ മുസ് ലിം സംസ്കൃത അധ്യാപകൻ രാജിവച്ചു

December 10, 2019, 16:37 pm

ലഖ്നൗ: സംഘപരിവാര വിദ്യാർഥി സംഘടനയുടെ പ്രതിഷേധത്തെ തുടർന്ന് ബനാറാസ് ഹിന്ദു യൂനിവേഴ്സിറ്റിയിലെ സംസ്കൃത അധ്യാപകൻ ഫിറോസ് ഖാൻ രാജിവച്ചു. മുസ് ലിമായതിനാൽ ഫിറോസ് ഖാനെ സംസ്കൃത അധ്യാപകനായി അം​ഗീകരിക്കില്ലെന്നായിരുന്നു ചില വിദ്യാർഥികളുടെ നിലപാട്. ഇതുസംബന്ധിച്ച വിവാദങ്ങളിൽ മനംനൊന്താണ് ഫിറോസ്ഖാൻ രാജിവച്ച്. സംസ്കൃത് വിദ്യ ധർമ ഫാക്കൽറ്റിയിൽ നിന്നു രാജിവച്ചെങ്കിലും മറ്റൊരു ഡിപാർട്ട്മെന്റിൽ ഫിറോസ് ഖാൻ സംസ്കൃതം പഠിപ്പിക്കും.

 


ഫിറോസ് ഖാനെ സംസ്കൃത വിഭാ​ഗത്തിൽ നിന്ന് ആർട്സ് ഡിപാർട്ട്മെന്റിലേക്ക് സ്ഥലംമാറ്റിയതായി ബിഎച്ച് യു അധികൃതർ വ്യക്തമാക്കി. ഫിറോസ് ഖാൻ രാജി സന്നദ്ധത അറിയിക്കുകയും തങ്ങൾ രാജി സ്വീകരിക്കുകയുമായിരുന്നുവെന്ന് യൂനിവേഴ്സിറ്റി പറയുന്നു.

 

 

നവംബർ അഞ്ചിനാണ് ഫിറോസ് ഖാനെ സംസ്കൃത് വിദ്യ ധർമയിൽ അധ്യാപകനായി നിയമിച്ചത്. ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്കൃത പണ്ഡിതനായ പ്രഫസർ രാധാവല്ലഭ് തൃപതി ഉൾപ്പെടെയുള്ള പാനൽ ഇന്റർവ്യൂ നടത്തിയാണ് ഫിറോസ് ഖാനെ നിയമിച്ചത്. മികച്ച ഉദ്യോ​ഗാർഥിയാണ് ഫിറോസ് ഖാനെന്നാണ് അദ്ദേഹം ആവർത്തിച്ചുപറഞ്ഞതും.

 

 

അതിനിടെ ഫിറോസ് ഖാന് പിന്തുണയുമായി നിരവധി അധ്യാപകരും വിദ്യാർഥികളും രം​ഗത്തെത്തിയിരുന്നു. ഫിറോസ് ഖാനെ പിന്തുണച്ചതിന്റെ പേരിൽ സംസ്കൃതം അധ്യാപകനായ ലാൽ ശാന്തിക്കു നേരെ സംഘപരിവാര അനുകൂല വിദ്യാർഥികൾ തിങ്കളാഴ്ച കല്ലെറിയുകയും ചെയ്തു.

 

December 10, 2019, 16:37 pm

Advertisement