19 Friday
August , 2022
1.26 PM
livenews logo
flash News
ബിൽക്കിസ് ബാനുവിനെ കൂട്ടബലാൽസം​ഗം ചെയ്തവർ ബ്രാഹ്മണരായ നല്ലമനുഷ്യർ, പ്രതികളെ വെറുതെ വിട്ടതിനെ ന്യായീകരിച്ച് ബിജെപി എംഎൽഎ നാട്ടിലിറങ്ങിയ കടുവയും കുട്ടികളും കാടുകയറിയെന്ന് നി​ഗമനം എഴുത്തുകാരൻ ആബിദ് അടിവാരത്തിന്റെ ഭാര്യ ടിപ്പറിടിച്ചുമരിച്ചു കോടതിയിൽ നിന്ന് രക്ഷപ്പെട്ട ബലാൽസം​ഗ, കൊലക്കേസ് പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു എസ്ബിഐയിൽ നിന്ന് 11 കോടി രൂപയുടെ നാണയങ്ങൾ കാണാതായി; വ്യാപക റെയ്ഡിനിറങ്ങി സിബിഐ ഇടുക്കിയില്‍ ലോറി 40 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം ഡോളോ 650 കുറിക്കുന്നതിന് കമ്പനി ഡോക്ടർമാർക്ക് 1000 കോടി രൂപ നൽകിയതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് സുപ്രിംകോടതിയിൽ കരിപ്പൂരിൽ സ്വർണം കടത്തിയ കസ്റ്റംസ് സൂപ്രണ്ട് പിടിയിൽ ഭാര്യയെ കണ്ട് മടങ്ങുംവഴി കാണാതായ മലയാളി സൈനികൻ മരിച്ച നിലയിൽ ബാ​ല​ച​ന്ദ്ര​കു​മാ​റി​നെ​തി​രാ​യ പീ​ഡ​ന പ​രാ​തി വ്യാ​ജം; അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ് കോടതിയിൽ

മഹാരാഷ്ട്രയിൽ മുസ്‌ലിം ആത്മീയ നേതാവിനെ വെടിവച്ചു കൊന്നു


 

മഹാരാഷ്ട്രയില്‍ 'സൂഫി ബാബ' എന്ന പേരിലറിയപ്പെടുന്ന മുസ്‌ലിം ആത്മീയ നേതാവിനെ വെടിവച്ച് കൊന്നു. നാസിക് ജില്ലയിലെ യോല നഗരത്തില്‍ താമസിക്കുന്ന അഫ്ഗാന്‍ സ്വദേശിയായ ഖാജാ സയ്യിദ് ചിസ്തിയാണ് (35) കൊല്ലപ്പെട്ടത്.

 

ചൊവ്വാഴ്ച വൈകിട്ട് യോല ടൗണിലായിരുന്നു സംഭവം. അഞ്ജാത സംഘമാണ് വെടിവച്ചത്. നാലു പേരടങ്ങിയ സംഘമാണ് സുഫി ബാബയെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.

 

തലയില്‍ വെടിയേറ്റ അദ്ദേഹം തല്‍ക്ഷണം മരിച്ചു. കൊലപാതകത്തിന് പിന്നാലെ അക്രമിസംഘം സൂഫി ബാബയുടെ കാറും തട്ടിയെടുത്താണ് കടന്നുകളഞ്ഞത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.

 

സംഭവത്തിൽ യോല പൊലീസ് സ്റ്റേഷനിൽ കൊലപാതക കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൊലയാളികളെ പിടികൂടാനുള്ള തിരച്ചിൽ തുടരുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

July 06, 2022, 20:48 pm

Advertisement

Advertisement