24 Tuesday
November , 2020
4.53 PM
livenews logo
flash News
പശ്ചിമബം​ഗാളിൽ 480 സിപിഐഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു ഈ വർഷമാദ്യം ഏറ്റവും കൂടുതൽ സംസാരിക്കപ്പെട്ട നാമം 'കൊറോണ വൈറസ്' 'തൊപ്പിയിട്ട ഫോട്ടോ വേണ്ട, ഞങ്ങൾ മതേതരരാണ്'; ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസം​ഗ മത്സരത്തിൽ ഒന്നാമതെത്തിയ വിദ്യാർഥിയോട് സംഘാടകരുടെ മറുപടി വിവാദത്തിൽ ഇബ്രാഹിംകുഞ്ഞിന് അർബുദം; തുടർ ചികിത്സ വേണം; വിജിലൻസ് കസ്റ്റഡിയിൽ വിടാനാവില്ലെന്ന് കോടതി മിഷി​ഗണിലും തിരിച്ചടിയേറ്റ് ട്രംപ്; ബൈഡന്റെ വിജയം ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് അധികൃതർ ദിലീപിന് അനുകൂലമായി മൊഴി മാറ്റിയാൽ 25 ലക്ഷവും ഭൂമിയും നൽകാമെന്ന് വാ​ഗ്ദാനം; വഴങ്ങില്ലെന്ന് സാക്ഷി 'വേണ്ടതെല്ലാം ചെയ്തോളൂ'; ഒടുവിൽ അധികാര മാറ്റത്തിന് വഴങ്ങി ട്രംപ് 'ലൗ ജിഹാദി'ൽ യോ​ഗിക്ക് തിരിച്ചടി; 'ആര്‍ക്കൊപ്പം ജീവിക്കണമെന്നത് മൗലികാവകാശം'; നിയമനിർമാണത്തിനെതിരെ ഹൈക്കോടതിയും പൊലീസും നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തി; ​ഗണേഷ്കുമാറിന്റെ ഓഫീസ് സെക്രട്ടറി അറസ്റ്റിൽ പാലത്തായി ഇരയെ അധിക്ഷേപിച്ച ഐജി ശ്രീജിത്തിനെതിരെ കേസെടുക്കാൻ ന്യൂനപക്ഷ കമ്മീഷൻ ഉത്തരവ്

ഹിജാബ് ധാരിയായ മുസ്‌ലിം യുവതിയെ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു


ഹിജാബ് ധരിച്ചതിന്റെ പേരിൽ ജോർദാൻ- അമേരിക്കൻ മുസ്‌ലിം യുവതിയെ അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ നിന്നും ഇറക്കിവിട്ടു. ന്യൂയോർക്ക് വിമാനത്താവളത്തിൽ നിന്നു പുറപ്പെട്ട വിമാനത്തിൽ നിന്നാണ് യുവതിയെ ഇറക്കിവിട്ടത്. ഈ പൊതു തിരഞ്ഞെടുപ്പിൽ അമേരിക്കൻ കോൺഗ്രസിലേക്ക് മത്സരിച്ച എഴുത്തുകാരിയും ആക്ടിവിസ്റ്റും ബ്ലോ​ഗറും കൂടിയായ അമാനി അല്‍ ഖതാഹ്ത്ബേഹ് എന്ന 29കാരിക്ക് നേരെയാണ് വംശീയ വിവേചനം ഉണ്ടായത്.

 

വിമാനത്തിലെ ഫസ്റ്റ് ക്ലാസ് യാത്രക്കാരിലൊരാള്‍ക്ക് ഹിജാബ് ധരിച്ച അമാനിയുടെ സാന്നിധ്യം ബുദ്ധിമുട്ടാണെന്നു പറഞ്ഞു. തുടർന്ന് ഇവരെ വിമാനത്തില്‍ നിന്നും പുറത്താക്കുകയായിരുന്നു. പ്രീ ചെക്കിനിടയില്‍ തന്നെ യുവതിയും ഈ ഫസ്റ്റ് ക്ലാസ് യാത്രക്കാരനും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. ഇവിടെയും വിമാനത്തിലും ഈ സ്ത്രീയുടെ സാന്നിധ്യം തനിക്ക് ബുദ്ധിമുട്ടാണെന്നും അവരെ പുറത്താക്കണമെന്നുമായിരുന്നു അയാള്‍ ആവശ്യപ്പെട്ടത്.

ക്യൂവില്‍ നില്‍ക്കുമ്പോള്‍ ആ യാത്രക്കാരന്‍ കടന്നുവന്ന് തന്റെ ലഗേജിനു മുന്നില്‍ അയാളുടേത് വച്ചെന്നും ക്യൂ പാലിക്കാന്‍ പറഞ്ഞപ്പോള്‍ അതൊന്നും പറ്റില്ല, താന്‍ ഫസ്റ്റ്ക്ലാസ് ടിക്കറ്റില്‍ യാത്ര ചെയ്യുന്നയാളാണെന്ന് മറുപടി പറഞ്ഞതായും അമാനി പറയുന്നു. മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധന മറികടക്കാന്‍ അയാള്‍ ക്യൂ പാലിക്കാതിരുന്നതായും അമാനി ട്വീറ്റ് ചെയ്തു. മാത്രമല്ല, അയാള്‍ തന്നോട് തട്ടിക്കയറുകയും ആക്രോശിക്കുകയും ചെയ്തതായും യുവതി പറഞ്ഞു. 

 

താനൊരു ഹിജാബ് ധരിച്ച മുസ്‌ലിം സ്ത്രീ ആയതുകൊണ്ടാണ് തനിക്ക് വിവേചനവും അവഹേളനവും നേരിടേണ്ടിവന്നതെന്ന് അമാനി വ്യക്തമാക്കി. തുടര്‍ന്ന് തന്നെ അറസ്റ്റ് ചെയ്യുകയും വിമാനം നഷ്ടമാവുകയും ചെയ്തതായും അവർ പറഞ്ഞു. വിമാനത്തില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ സുരക്ഷാ ജീവനക്കാര്‍ പുറത്തുപോവാന്‍ പറയുകയായിരുന്നെന്നും അവര്‍ പറഞ്ഞു.

അതേസമയം, ബഹളം ഉണ്ടാക്കിയെന്നും ഗതാഗതം വൈകിപ്പിച്ചെന്നും ആരോപിച്ച് അൽ ഖതാഹ്ത്ബേഹിനെ അറസ്റ്റ് ചെയ്തതായി പോർട്ട് അതോറിറ്റി പൊലീസ് അറിയിച്ചു. തുടർന്ന് ആറു മണിക്കൂറിനു ശേഷം ഇവരെ വിട്ടയച്ചു. സംഭവത്തിൽ അമേരിക്കൻ എയർലൈൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

ന്യൂ ജഴ്സിയിൽ നിന്നും അമേരിക്കൻ‍ കോൺ​ഗ്രസിലേക്ക് മത്സരിച്ച ആദ്യ മുസ്‌ലിം വനിതയാണ് അമാനി. യുവതിയെ ഉപദ്രവിച്ച ഒരു യാത്രക്കാരന്റെ വാക്കു കേട്ട് അവരെ മാത്രം വിമാനത്തിൽ നിന്നും പുറത്താക്കിയത് എന്തടിസ്ഥാനത്തിലാണെന്ന് എയർലൈൻസ് അധികൃതർ ഉടൻ തന്നെ വിശദീകരിക്കണമെന്ന് കൗൺസിൽ ഓൺ അമേരിക്കൻ- ഇസ്‌ലാമിക് റിലേഷൻസ് നാഷണൽ എക്സിക്യുട്ടീവ് ഡയറക്ടർ നിഹാദ് ആവാദ് ആവശ്യപ്പെട്ടു.

November 21, 2020, 13:25 pm

Advertisement

Advertisement