19 Saturday
September , 2020
11.52 PM
livenews logo
flash News
യാത്രാനിയന്ത്രണം മറികടക്കാൻ യാത്രക്കാരെ വട്ടംകറക്കി വിമാനക്കമ്പനികൾ പണമുണ്ടാക്കുന്നു കൊറോണയോട് പൊരുതുന്ന മുൻനിരപോരാളികൾക്ക് നന്ദി പറഞ്ഞ് ഖത്തർ ആരോ​ഗ്യമന്ത്രി തേങ്ങയില്ല; തെങ്ങിൻമുകളിൽ വാർത്താസമ്മേളനം നടത്തി മന്ത്രി ഇത് ഹൃദയഭേദകം; പ്രത്യേകിച്ച് സുഹൃത്തെന്നു കരുതിയ ആളുടെ മൊഴിമാറ്റം ഞെട്ടിച്ചു: കൂറുമാറ്റത്തിനെതിരെ പാർവതി സ്വർണക്കടത്ത് കേസ്: കെ ടി ജലീലിന്റെ ദുബയ് സുഹൃത്തുക്കൾ കരിനിഴലിൽ; വിയർക്കുന്നത് മന്ത്രിയുടെ സഹായികൾ അമ്മ മരിച്ച വിവരം ഏഴ് വർഷം മറച്ച് വച്ച് മകളും ചെറുമകനും ചേർന്ന് തട്ടിയത് പത്ത് ലക്ഷം രൂപയുടെ പെന്‍ഷന്‍ തുക പ്രതിരോധ രഹസ്യങ്ങൾ ചോർത്തി; ഡൽഹിയിൽ മാധ്യമപ്രവർത്തകനും ചൈന- നേപ്പാൾ സ്വദേശികളും അറസ്റ്റിൽ കൊച്ചിയും കേരളവും തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്ന് പി ടി തോമസും വി മുരളീധരനും ഗുജറാത്തില്‍ ആശുപത്രി ജീവനക്കാരുടെ മര്‍​ദനത്തിനിരയായ കോവിഡ് രോ​ഗിക്ക് ദാരുണാന്ത്യം കറൻസിയിലും പാഠപുസ്തകത്തിലും ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ മാപ്പുമായി നേപ്പാൾ

ബം​ഗളുരു സംഘർഷത്തിനിടെ അമ്പലത്തിന് സംരക്ഷണ വലയം തീർത്ത് മുസ്‌ലിം യുവാക്കള്‍


ബിജെപി അനുഭാവിയായ പി നവീൻ പ്രവാചകനെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനെ തുടർന്ന് ബം​ഗളുരുവിൽ ഉടലെടുത്ത സംഘർഷത്തിനിടെ ക്ഷേത്രത്തിന് സംരക്ഷണ വലയം തീർത്ത് മുസ്‌ലിം യുവാക്കള്‍. ചൊവ്വാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. ഡിജെ ഹള്ളിയിലെ ഏറ്റവും വലിയ ക്ഷേത്രത്തിനാണ് മുസ്‌ലിം യുവാക്കള്‍ മനുഷ്യച്ചങ്ങല തീർത്തത്. 100ഓളം യുവാക്കളാണ് സംരക്ഷകരായി ക്ഷേത്രത്തിനു ചുറ്റും അണി നിരന്നത്. 

 

ചൊവ്വാഴ്ച രാത്രി 10 മണിക്ക് റഹ്മത് നഗറില്‍ ഭക്ഷണം കഴിക്കവേയാണ് നദീമും സംഘവും ബംഗളൂരുവില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തെ കുറിച്ച് അറിഞ്ഞത്. അക്രമം പടരുന്നതൊന്നും അറിയാതെ നദീമും ഏഴ് കൂട്ടുകാരും ബൈക്കുകളില്‍ കാവല്‍ ബൈര്‍സാന്ദ്ര ബസ് സ്റ്റോപ്പിന് സമീപം എത്തിയപ്പോഴേക്കും കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ വീടിന് മുന്നില്‍ ആളുകള്‍ തടിച്ചുകൂടിയിരുന്നു. സംഭവത്തെ കുറിച്ച് നദീം പറയുന്നതിങ്ങനെ-

 

"ബസ് സ്റ്റോപ്പില്‍ എത്തിയപ്പോഴേക്കും രണ്ട് കാറുകള്‍ കത്തിയെരിയുന്നത് കണ്ടു. എംഎല്‍എയുടെ വീട്ടില്‍ നിന്നും 300 മീറ്റര്‍ മാത്രം അകലെയാണ് ക്ഷേത്രം. ഏഴോ എട്ടോ പേര്‍ അമ്പലത്തിന് സമീപമുണ്ടായിരുന്നു. അവര്‍ ക്ഷേത്രം ആക്രമിക്കാന്‍ വന്നവരാണെന്നാണ് ഞങ്ങള്‍ ആദ്യം കരുതിയത്. എന്നാല്‍ അവര്‍ ക്ഷേത്രം സംരക്ഷിക്കാനായി മനുഷ്യച്ചങ്ങല തീര്‍ക്കുന്നതാണ് കണ്ടത്. ഞങ്ങള്‍ അവര്‍ക്കൊപ്പം ചേര്‍ന്നു. പിന്നാലെ കുറേ പേര്‍ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു. പാതിരാത്രി വരെ ഞങ്ങളങ്ങനെ നിന്നു. സമാധാനാന്തരീക്ഷം തകര്‍ക്കാതെ നോക്കുകയും അമ്പലം സംരക്ഷിക്കുകയുമായിരുന്നു ലക്ഷ്യം".

അവിടെ ഒത്തുകൂടിയവര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമുള്ളവരായിരുന്നില്ലെന്ന് മനുഷ്യച്ചങ്ങലയില്‍ അണിചേര്‍ന്ന സാക്വിബ് പറഞ്ഞു- "ഇന്നലെ അവിടെ രണ്ട് തരം ആളുകളേ ഉണ്ടായിരുന്നുള്ളൂ. അക്രമികളും സമാധാനം ആഗ്രഹിച്ചവരും. ഇതിലേക്ക് മതത്തെ വലിച്ചിഴക്കേണ്ടതില്ല. അക്രമങ്ങളില്‍ പങ്കെടുത്ത രാഷ്ട്രീയ പാര്‍ട്ടിയുടെ പേരില്‍ മതത്തെ കുറ്റപ്പെടുത്തേണ്ടതില്ല".

 

അതേസമയം, ഡിജെ ഹള്ളിയില്‍ മറ്റൊരു മനുഷ്യച്ചങ്ങല കൂടി രൂപപ്പെട്ടു. സ്വരാജ് ഇന്ത്യ പ്രവര്‍ത്തകരായിരുന്നു ഈ മനുഷ്യ മതിലിന് പിന്നില്‍. ഡിജെ ഹള്ളി പൊലീസ് സ്റ്റേഷനിലേക്ക് അക്രമികള്‍ കയറാതിരിക്കാനാണ് ഇവര്‍ മനുഷ്യ ചങ്ങല തീര്‍ത്തത്. സ്വരാജ് ഇന്ത്യ യൂത്ത് പ്രസിഡന്‍റ് സിയ നൊമാനിയും സംഘവുമാണ് സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ ഇടപെട്ടത്.

 

നവീന്‍ ഫേസ്ബുക്കിൽ മുഹമ്മദ് നബിയെ അധിക്ഷേപിച്ച് പോസ്റ്റിട്ടതിനെ തുടര്‍ന്നാണ് ബംഗളൂരുവില്‍ സംഘര്‍ഷമുണ്ടായത്. ആദ്യം ഇയാൾക്കെതിരെ പരാതി നൽകിയെങ്കിലും പൊലീസ് ഇത് സ്വീകരിക്കാതെ പരാതിക്കാരെ പരിഹസിച്ച് ഇറക്കിവിടുകയായിരുന്നു എന്നാണ് ആരോപണം. തുടർന്നാണ് കഴിഞ്ഞദിവസം രാത്രി 10 മണിയോടെയാണ് ജനം തെരുവിലിറങ്ങിയത്.

 

അഖണ്ഡ ശ്രീനിവാസ മൂര്‍ത്തി എംഎല്‍എയുടെ കാവല്‍ബൈരസാന്ദ്രയിലെ വീടിന് നേരെയാണ് ആദ്യം അക്രമമുണ്ടായത്. വീടിന് തീയിട്ട പ്രതിഷേധക്കാര്‍ വാഹനങ്ങളും തകര്‍ത്തു. പിന്നീട് പൊലീസ് ഇടപെടലുണ്ടായതോടെ സംഘം ഡിജെ ഹള്ളി പൊലീസ് സ്റ്റേഷനിലേക്ക് എത്തി. ഇവിടെ വച്ച് സംഘര്‍ഷം കൂടുതല്‍ ശക്തമായി.

 

പ്രതിഷേധം തടയുന്നതിന്റെ ഭാഗമായി പൊലീസ് നടത്തിയ വെടിവയ്പിലാണ് മൂന്ന് പേര്‍ മരിച്ചത്. ഇവരുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം, പ്രതിഷേധം അയയുന്നില്ലെന്ന് കണ്ടതോടെ നവീനെ പൊലീസ് അറസ്റ്റ് ചെയ്തു. 

 

സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ 145 പേരെയാണ് അറസ്റ്റ് ചെയ്തത്. നഗരത്തിലെ സംഘർഷ സാധ്യത കണക്കിലെടുത്ത് കേന്ദ്രസേനയെ വിന്യ സിക്കുമെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് കെജി ഹള്ളി, ഡിജെ ഹള്ളി പൊലീസ് സ്റ്റേഷൻ പരിധികളിൽ ഏർപ്പെടുത്തിയ കർഫ്യൂ 15ന് രാവിലെ ആറ് മണി വരെ തുടരും.

August 13, 2020, 12:12 pm

Advertisement

Advertisement