13 Thursday
August , 2020
11.04 PM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

രാജ്യസഭ സീറ്റ് എൽജെഡിക്ക്; ശ്രേയാംസ് കുമാർ സ്ഥാനാർഥിയായേക്കും   

തിരുവനന്തപുരം: എം.പി വീരേന്ദ്രകുമാര്‍ അന്തരിച്ച ഒഴിവില്‍ വരുന്ന രാജ്യസഭ സീറ്റ് എൽജെഡിക്ക് കൊടുക്കാൻ എൽ ഡി എഫിൽ  ഏകദേശ ധാരണ. എംവി ശ്രേയാംസ് കുമാര്‍ എൽഡിഎഫ് സ്ഥാനാര്‍ഥിയാകും. സീറ്റ് സംബന്ധിച്ച് എൽജെഡി സെക്രട്ടറിയേറ്റില്‍ ധാരണയായിട്ടുണ്ട്. വീരേന്ദ്രകുമാറിന്റെ മകൻ കൂടിയായ ശ്രേയാംസ് കുമാർ മത്സരിക്കണമെന്നാണ് എൽജെഡി ആവശ്യപ്പെട്ടത്.  പാർട്ടിക്കുള്ളിൽ ഇത് സംബന്ധിച്ച് എതിർപ്പില്ല.  ഇക്കാര്യത്തില്‍ ആഗസ്ത് ആദ്യവാരം ചേരുന്ന എല്‍.ഡി.എഫ് യോഗം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. 24നാണ് തെരഞ്ഞെടുപ്പ്.

 

 

ശ്രേയാംസ് കുമാർ സ്ഥാനാർഥിയാകുന്നതിനോട് സിപിഎമ്മിനും യോജിപ്പാണെന്നാണ് സൂചന. എന്നാൽ എൽഡിഎഫ് യോ​ഗം ചേർന്നേ സ്ഥാനാർഥിയെ ഔദ്യോ​ഗികമായി പ്രഖ്യാപിക്കൂ. എല്‍.ജെ.ഡി നേതാക്കളായ ശ്രേയാംസ്‌കുമാര്‍, കെ.പിമോഹനന്‍, ഷേക്ക് പി.ഹാരിസ് എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും കണ്ട് സീറ്റ് തങ്ങള്‍ക്ക് വേണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. എല്‍.ഡി.എഫ് നേതൃത്വത്തിന് കത്തും കൈമാറിയിട്ടുണ്ട്.

 

 

എല്‍.ജെ.ഡി യു.ഡി.എഫിലായിരിക്കെ വീരേന്ദ്രകുമാറിന് രാജ്യസഭ സീറ്റ് നല്‍കിയിരുന്നു. യു.ഡി.എപഫ് വിട്ടപ്പോള്‍ സ്ഥാനം രാജിവെക്കുകയും ചെയ്തു.എല്‍.ഡി.എഫിലെത്തിയപ്പോള്‍ വീണ്ടും രാജ്യസഭ സീറ്റ് നല്‍കുകയായിരുന്നു. എല്‍.ജെ.ഡിയ്ക്ക് അവകാശപ്പെട്ട സീറ്റ് എന്ന നിലയ്ക്കാണ്  അന്ന് ഇടതുമുന്നണി ഈ സീറ്റ് നല്‍കിയത്. അതിനാൽ അവര്‍ക്ക് തന്നെ പരിഗണന നല്‍കണമെന്നാണ് ഇടതുമുന്നണി നേതാക്കളുടെ പ്രതികരണം.

 

 

നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ആഗസ്ത് 13 ആണ്. സൂക്ഷ്മ പരിശോധന 14ന് നടക്കും. ആഗസ്ത് 17 ആണ്‌ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. 24ന് രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെയായിരിക്കും തെരഞ്ഞെടുപ്പ്. അഞ്ച് മണിക്ക് വോട്ടെണ്ണും. 2022 ഏപ്രില്‍ രണ്ട് വരെയായിരിക്കും എംപിയുടെ കാലാവധി.

 

July 31, 2020, 19:49 pm

Advertisement

Advertisement