20 Thursday
January , 2022
6.37 AM
livenews logo
flash News
അടുപ്പിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ച് യുവതിയും നാലുമക്കളും ഉറക്കത്തിനിടെ മരിച്ചു വീട്ടമ്മമാരെ കടന്ന് പിടിക്കാൻ ശ്രമം; പാലാ സ്വദേശിയെ ഓട്ടോ ഡ്രൈവർമാർ ഓടിച്ചിട്ട് പിടിച്ച് പൊലീസിൽ ഏൽപിച്ചു 'ഹിജാബിന്റെ പേരിൽ 21 ദിവസമായി ഞങ്ങൾ ക്ലാസിന് പുറത്താണ്'; കോളേജ് വരാന്തയിൽ അവകാശ പോരാട്ടം തുടർന്ന് വിദ്യാർഥിനികൾ തൃശൂരിലെ 'സദാചാര ​ഗുണ്ടായിസ'ത്തിൽ ട്വിസ്റ്റ്; ആദ്യം ആക്രമിച്ചത് യുവാവ്; അതിക്രമം തുറന്നുകാട്ടുന്ന സിസിടിവി ദൃശ്യങ്ങൾ ന്യൂസ്ടാ​ഗ് ലൈവിന് ബം​ഗളുരുവിൽ ഇൻഡി​ഗോ വിമാനങ്ങൾ കൂട്ടിയിടിയിൽ നിന്നൊഴിവായത് തലനാരിഴയ്ക്ക്; അന്വേഷണം പ്രഖ്യാപിച്ചു സാനിയ മിർസ വിരമിക്കുന്നു മൽസരിക്കുന്നെങ്കിൽ അത് അസം​ഗഡിൽ തന്നെ: നിലപാട് വ്യക്തമാക്കി അഖിലേഷ് യാദവ് സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമെന്ന് മന്ത്രിസഭായോ​ഗം; നിയന്ത്രണങ്ങൾ നാളെ പ്രഖ്യാപിക്കും ലൗജിഹാദ് ആരോപിച്ച് ബജ്റം​ഗ്ദളുകാർ യുവാവിനെ ട്രെയ്നിൽ നിന്നു വലിച്ചിറക്കി മർദ്ദിച്ചു; നടപടിയെടുക്കാതെ പോലീസ് മുംബൈയിൽ യുദ്ധക്കപ്പലിൽ സ്ഫോടനം; മൂന്നുനാവികർ കൊല്ലപ്പെട്ടു

ലിഫ്റ്റടിച്ച് സൈക്കിളിൽ ലോകം ചുറ്റുന്ന പൂച്ചപാസ്പോർട്ട് ഒക്കെ എടുത്ത് സൈക്കിളിൽ ലോകം ചുറ്റുകയാണ് നല എന്ന പൂച്ച. സാമൂഹികമാധ്യമങ്ങളിൽ വൈറലായ പൂച്ച ഇതിനകം 16100 കിലോമീറ്ററോളം ദൂരമാണ് തന്റെ ഉടമയ്ക്കൊപ്പം താണ്ടിയത്.

 

സഞ്ചാരപ്രേമിയായ ഡീൻ നികോൽസനൊപ്പം യാത്രയ്ക്കിടെ ഒപ്പം കൂടുകയായിരുന്നു നല. മോന്റനെ​ഗ്രോയിലെ ഒരു കുന്നിനു മുകളിലേക്ക് സൈക്കിൾ ചവിട്ടിപ്പോയ ഡീനു പിന്നാലെ കരഞ്ഞുകൊണ്ട് ഓടിയെത്തുകയായിരുന്നു ഈ പൂച്ച. കൗതുകം തോന്നിയ ഡീൻ പൂച്ചയെ ഒപ്പം കൂട്ടി. ആരെങ്കിലും വളർത്തുന്നതാണോ എന്നറിയാൻ മൈക്രോചിപ്പ് ഘടിപ്പിച്ചിട്ടുണ്ടോ എന്നു നോക്കിയ ശേഷമാണ് ഡീൻ പൂച്ചയെ ഡീൻ ഒപ്പം കൂട്ടിയത്. ഹോട്ടലിലെത്തിയ ശേഷം പൂച്ചയ്ക്ക് നല എന്നു പേരു നൽകുകയും ചെയ്തു. 

 

തുടർന്ന് പൂച്ചയ്ക്ക് ഇരിക്കാൻ സൈക്കിളിനു മുന്നിൽ പ്രത്യേക ഇരിപ്പിടമൊരുക്കി. വിവിധ രാജ്യങ്ങൾ താണ്ടുന്നതിനു വേണ്ടി നലയ്ക്കു വേണ്ടിയൊരു പാസ്പോർട്ടും ഡീൻ സംഘടിപ്പിച്ചു. 

 

 


ഡീനൊപ്പം കേബിൾ കാർ യാത്രയിലും കയാക്കിങ്ങിലുമൊക്കെ പങ്കാളിയാവുന്ന നല ബീച്ചിലെ കളികളിലും ഏറെ തൽപ്പരയാണ്. യാത്രയ്ക്കിടയിൽ മരങ്ങൾ കണ്ടാൽ നലയ്ക്കു അവിടെ കളിക്കണമെന്നും ഡീൻ പറയുന്നു. 

 

ഇൻസ്റ്റ​ഗ്രാമിൽ ഇരുവർക്കും എട്ടുലക്ഷം ഫോളോവേഴ്സുണ്ട്. യുട്യൂബിൽ ഒന്നരലക്ഷം സബ്സ്ക്രൈബേഴ്സാണ് ഡീനിനും നലയ്ക്കുമുള്ളത്. ഇതിലെ പരസ്യവരുമാനം കൊണ്ട് ഇരുവരുടെയും അത്യാവശ്യം ചെലവുകളും നടന്നുപോവുന്നുണ്ട്. 

 

ശൈത്യകാലം ​ഗ്രീസിൽ ചെലവഴിക്കാനുള്ള പദ്ധതി തയ്യാറാക്കുകയാണ് ഡീനിപ്പോൾ. ഇതിനു ശേഷം വസന്തം റഷ്യയിലും പിന്നീട് തായ്ലാന്റിലേക്കും പോകും. ഒരു കരിക്കും പിടിച്ച് തായ്ലാന്റിലെ കടൽക്കരയിൽ ഇരിക്കുന്ന സ്വപ്നമാണ് താനിപ്പോൾ കാണുന്നത് ഡീൻ പറയുന്നു. തന്റെ ജീവിതം തന്നെ മാറ്റിമറിച്ച പങ്കാളിയായി നലയ്ക്കൊപ്പമുള്ള കളികളും ഡീനിന് പ്രചോദനം പകരുന്നുണ്ട്. 

 


ഡീനിന്റെ കുസൃതികൾക്കെല്ലാം നല കൂട്ടുനിൽക്കുന്നുമുണ്ട്. കാഴ്ചകൾ കാണാനുള്ള യാത്രയ്ക്കിടെ അനുസരണയോടെ സൈക്കിളിലെ ബക്കറ്റിൽ അവൾ ചുരുണ്ടിരിക്കും. ഡീനുമായുള്ള നലയുടെ അടുപ്പം വ്യക്തമാക്കുന്ന അനേക ഫോട്ടോകൾ ഇൻസ്റ്റ​ഗ്രാമിലും യുട്യൂബിലുമൊക്കെ കാണാനാവുന്നുണ്ട്. 

 

October 03, 2020, 13:52 pm

Advertisement

Advertisement