15 Thursday
April , 2021
8.32 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

നഞ്ചിയമ്മയുടെ കലക്കാത്ത ​ഗാനത്തിന്റെ കൊറോണക്കാലത്തെ പുനരാവിഷ്കാരം


വയനാട്ടിലെ ​ഗോത്രവനിതയും കലാകാരിയുമായ നഞ്ചിയമ്മ എഴുതി ആലപിച്ച അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ​കലക്കാത്ത എന്നു തുടങ്ങുന്ന ​ഗാനം കേരളക്കരയുടെ മനം കവർന്നിരുന്നു. കൊറോണ വൈറസിനെതിരേയുള്ള ബോധവൽക്കരണ വീഡിയോയിൽ കേരളപ്പോലിസ് പോലും ഈ ​ഗാനം ഉപയോ​ഗിച്ചു. ഇത് അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ വാർത്തയാക്കി.

 

ഇതേ കലക്കാത്ത ​ഗാനത്തിന് കൊറോണക്കാലത്ത് പുനരാവിഷ്കാരം നടത്തിയിരിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാർ. കലക്കാത്തയുടെ പാരഡിയായി എഴുതിയ വരികൾ കൊറോണ വൈറസിനു മേൽ കേരളം വിജയം നേടുമെന്ന സന്ദേശമാണ് പകർന്നുനൽകുന്നത്. വഴിയരികിൽ നിൽക്കുന്ന ​ഗോത്രവനിത ലിഫ്റ്റ് ചോദിക്കുന്നതും കാറിൽ വരുന്ന സംഘം അവരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു മടങ്ങുന്നതു വരെയുള്ളതാണ് ദൃശ്യങ്ങൾ.

 


ഭയക്കാതെ സങ്കടത്തോടെ ഇരിക്കാതെ കേരളത്തിൽ നാം ചെറുത്തു തോൽപ്പിച്ചീടും കൊറോണ വൈറസിനെയും എന്ന വരിയോടെയാണ് ​ഗാനം തുടങ്ങുന്നത്. അതി ജാ​ഗ്രത എപ്പഴും വേണം അങ്ങനല്ലേ നിപ്പ വൈറസിനെ നാം ഒരു മനസ്സോട് ചെറുന്നുനിന്ന് തോൽപ്പിച്ചതെന്നും ചോദിക്കുന്ന വീഡിയോ കൊറോണ വൈറസിനെതിരായ ബോധവൽക്കരണവും നടത്തുന്നുണ്ട്.

 

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായയും പൊത്തേണ്ടതിന്റെ ആവശ്യകത, കൈകൾ വൃത്തിയായി സൂക്ഷിക്കണം തുടങ്ങിയ നിർദേശങ്ങളും ​ഗാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭയം വേണ്ട ജാ​ഗ്രത മതി എന്ന സന്ദേശത്തോടെയാണ് വീഡിയോ സമാപിക്കുന്നത്.
ബി സുരേഷ് രചിച്ച ​ഗാനം ആൽഫിയാണ് ആലപിച്ചത്. ബൈജു പൂജപ്പുരയാണ് ​ സംവിധാനം.

March 27, 2020, 14:29 pm

Advertisement

Advertisement