15 Thursday
April , 2021
8.45 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

ആനന്ദ് മഹീന്ദ്ര സമ്മാനിച്ച ഥാർ നടരാജൻ കൈപ്പറ്റി; പകരമായി ഒപ്പുചാർത്തിയ ​​ഗാബ ജഴ്സി



ആസ്ത്രേലിയൻ പര്യടനത്തിൽ കാഴ്ചവച്ച പ്രകടത്തിന് പാരിതോഷികമായി ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ച ഥാർ വാഹനം യുവതാരം ടി നടരാജൻ കൈപ്പറ്റി. ​ഗാബയിലെ ചരിത്രവിജയവേളയിൽ ധരിച്ചിരുന്ന തന്റെ ജഴ്സിയിൽ ഒപ്പുചാർത്തി ആനന്ദ് മഹീന്ദ്രയ്ക്കു നൽകിയാണ് നടരാജൻ ഇതിനു നന്ദിയറിയിച്ചത്.

 

ആസ്ത്രേലിയയ്ക്കെതിരായ പരമ്പര 2-1ന് സ്വന്തമാക്കാൻ ഇന്ത്യയെ സഹായിച്ച ആറു കന്നി താരങ്ങ​ൾക്ക് ഥാർ സമ്മാനിക്കാൻ ആ​ഗ്രഹമുണ്ടെന്ന് ആനന്ദ് മഹീന്ദ്ര അറിയിച്ചു. ശാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, ശുഭ്മാൻ ​ഗില്ല്, നവദീപ് സൈനി, വാഷിങ്ടൺ സുന്ദർ, നടരാജൻ എന്നിവരായിരുന്നു ആ താരങ്ങൾ.

 

അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച യുവതാരങ്ങളുടെ മികച്ച പിൻബലത്തിലായിരുന്നു ടീം ഇന്ത്യ ആസ്ത്രേലിയയിൽ ചരിത്രവിജയം നേടിയത്. 1988നു ശേഷം ഇതാദ്യമായാണ് ബ്രിസ്ബൻ സ്റ്റേഡിയത്തിൽ ഇന്ത്യ ആസ്ത്രേലിയയെ പരാജയപ്പെടുത്തുന്നത് എന്നതിനാൽ വിജയം ഏറെ ചർച്ചയായിരുന്നു.

 

April 01, 2021, 23:02 pm

Advertisement

Advertisement