28 Thursday
October , 2021
5.40 PM
livenews logo
flash News
യുവ ശാസ്ത്രജ്ഞൻ ഡോ. ഇർഷാദ് കമ്മക്കകത്തിന് ഗവേഷണത്തിനുള്ള യുഎസ് സർക്കാരിന്റെ പേറ്റന്റ് മോന്‍സൻ പീഡിപ്പിച്ച പെണ്‍കുട്ടിക്ക് മെഡി. കോളേജിൽ മുറി പൂട്ടി ഡോക്ടര്‍മാരുടെ ഭീഷണി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ബജാജ് പൾസർ 250 പുറത്തിറക്കി പാക് വിജയമാഘോഷിച്ചതിന് അറസ്റ്റിലായ കശ്മീരി വിദ്യാർഥികൾക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തും താഹയ്ക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷം; ഉമ്മ ജമീല പന്തീരാങ്കാവ് യുഎപിഎ കേസ്; താഹാ ഫസലിന് ജാമ്യം ഹരിയാനയിൽ വനിതാ കർഷക സമരക്കാർക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; മൂന്ന് പേർ കൊല്ലപ്പെട്ടു; ഡ്രൈവർ ഓടിയൊളിച്ചു പൊലീസുകാരന്റെ ഭാര്യയോട് എസ്ഐ അപമര്യാദയായി പെരുമാറി; കേസിന് പിന്നാലെ ഒളിവിൽ ആർസിസി സ്ഥാപക ഡയറക്ടർ ഡോ. എം കൃഷ്ണൻ നായർ അന്തരിച്ചു മയക്കുമരുന്ന് കേസിൽ കിരൺ ​ഗോസാവി പിടിയിൽ

നവജാതശിശു പരിപാലന ദേശീയ സമ്മേളനം


 


തൃശൂർ: ആരോഗ്യ രംഗത്തെ പ്രൊഫഷനൽസിനായി നിപ്മറും നിയോനാറ്റൽ തെറാപ്പിസ്റ്റ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാമത് നവജാതശിശു പരിപാലന ദേശീയ സമ്മേളനത്തിന് നിപ്മറിൽ തുടക്കം. ഓൺലൈനിൽ നടന്ന സമ്മേളനം ഉന്നത വിദ്യാഭ്യാസ- സമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ഉയർന്ന പരിശീലനവും ശേഷിയും സിദ്ധിച്ച നവജാത ശിശു തെറാപ്പിസ്റ്റുകളുടെ കുറവ് പരിഹരിക്കേണ്ടത് അനിവാര്യമാണെന്ന് ഉദ്ഘാടനപ്രസംഗത്തിൽ മന്ത്രി പറഞ്ഞു.

 

ഭിന്നശേഷി അവസ്ഥകൾക്കുള്ള പരിഹാരവും പരിചരണവും ഭ്രൂണാവസ്ഥയിൽ തന്നെ ആരംഭിക്കണമെന്നതാണ് വികസിച്ച ശാസ്ത്രീയ കാഴ്ചപ്പാട്. ആ നിലയ്ക്ക് നിപ്മർ പോലുള്ള ഒരു സ്ഥാപനം നവജാത ശിശുക്കളുടെ തീവ്രപരിചരണ മേഖലയിലേക്ക് കൂടി കടക്കുന്നുവെന്നത് ഏറെ സന്തോഷകരമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.

 

ആരോഗ്യ സർവകലാശാല വി.സി. ഡോ. മോഹനൻ' കുന്നുമ്മൽ മുഖ്യപ്രഭാഷണം നടത്തി. സയന്റിഫിക് സെഷനിൽ 'നവജാത ശിശു പരിപാലനത്തിലെ സമഗ്ര പരിപാലനം' എന്ന വിഷയത്തിൽ ഹരിയാന പരാസ് ഹോസ്പിറ്റൽ ഡയരക്റ്റർ ഡോ. അമൃത സെൻഗുപ്ത പ്രഭാഷണം നടത്തി.

 

നവജാത ശിശു പരിപാലനം - സമഗ്ര വിലയിരുത്തൽ എന്ന വിഷയത്തിൽ പൂനെ കെം ഹോസ്പിറ്റൽ അസി. പ്രൊഫ. ഡോ. ഹൈമന്ത് നന്ദ്ഗാഓങ്കറും  നവജാത ശിശു നഴ്‌സിങ് പരിചരണം എന്ന വിഷയത്തിൽ വെല്ലൂർ സിഎംസിഎച്ചിലെ മോറിസ് ശങ്കനും എന്നിവർ ശാസ്ത്രീയ പ്രഭാഷണം നടത്തി. അമേരിക്കയിലെ വെയ്ൻ യൂണിവേഴ്സിറ്റിയിലെ അസോ. പ്രഫസർ ഡോ. പ്രീതി സാമുവൽ സയന്റിഫിക് പേപ്പർ പ്രസന്റേഷൻ നടത്തി.

 

രണ്ടാം ദിനമായ ശനിയാഴ്ച ബെസ്റ്റ് സ്റ്റാൻഡേർഡ് ഓഫ് എൻഐസിയു കെയർ എന്ന വിഷയത്തിൽ അമേരിക്കയിലെ മിഷിഗൻ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ സീനിയർ ഒക്യൂപേഷനൽ തെറാപ്പിസ്റ്റ് ബേത് ആംഗ്സ്റ്റ് സംസാരിച്ചു. തുടർന്ന് ഡോ. എലിസബത്ത് (ശ്രീ മൂകാംബിക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, തമിഴ്നാട്), ഡോ. പാർവതി മോഹൻ( അമല, തൃശൂർ), ഡോ. ജെ. മീനാക്ഷി (നിഷ്ട ഇന്റഗ്രേറ്റഡ് ന്യൂറോ ഡെവലപ്മെന്റ് സെന്റർ, ചെന്നൈ), ഡോ. ഫെബി ഫ്രാൻസിസ് (തൃശൂർ മെഡിക്കൽ കോളജ്),  ഡോ. സനിത സത്യൻ (വെട്ടം ഐ ഹോസ്പിറ്റൽ, കൊച്ചി), വൈശാലി പ്രഭു (ചെന്നൈ) എന്നിവർ സയന്റിഫിക് പേപ്പർ പ്രസന്റേഷൻ സംബന്ധിച്ച ചർച്ചയിൽ സംസാരിച്ചു.

 

ന്യൂറോ ഡെവലപ്മെന്റൽ കെയർ പോസ്റ്റ് എൻഐസിയു ആൻഡ് ഏളീ സ്റ്റിമുലേഷൻ എന്ന വിഷയത്തിൽ പ്രഫ (ഡോ) എം.കെ. സി. നായരും ഹൈപ്പർ ബെയറിക് ഓക്സിജൻ തെറാപ്പിയിൽ അമൃതയിലെ ഡോ. രവിശങ്കരനും പ്രബന്ധാവതരണം നടത്തി.

 

September 04, 2021, 17:52 pm

Advertisement

Advertisement