26 Tuesday
May , 2020
9.37 PM
livenews logo
flash News
വിദേശത്ത് നിന്ന് മടങ്ങി വരുന്നവർക്ക് ഇനി ക്വാറന്റൈൻ സൗജന്യമല്ല; പണം നൽകണമെന്ന് സർക്കാർ സിനിമാ സെറ്റ് തകർക്കൽ: പ്രതികൾക്കെതിരെ കാപ്പ ചുമത്തും; കാരി രതീഷ് 25ഓളം ക്രിമിനൽ കേസുകളിൽ പ്രതി അവരിൽ മഹാഭൂരിപക്ഷവും നാടണഞ്ഞിരുന്നെങ്കിൽ ഇന്നും ജീവിച്ചിരിക്കുമായിരുന്നു ഹെയര്‍ സലൂണിലെ രണ്ട് ജീവനക്കാരിൽ നിന്ന് 140 പേർക്ക് കോവിഡ് കൊറോണ: കണ്ണൂർ താഴേചൊവ്വ സ്വദേശി കുവൈത്തിൽ മരിച്ചു വയനാട് മൂന്നര വയസുകാരിക്ക് പീഡനം: ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ ആലപ്പുഴ സ്വദേശി കൊറോണ ബാധിച്ച് റിയാദിൽ മരിച്ചു സിനിമാ സെറ്റ് തകർക്കൽ: മൂന്ന് രാഷ്ട്രീയ ബജ്രം​ഗ്ദൾ പ്രവർത്തകർ കൂടി അറസ്റ്റിൽ കൊറോണ: യുഎഇയിൽ അഞ്ചുമരണം; 779 പേർക്ക് രോ​ഗബാധ സംസ്ഥാനത്ത് ഇന്ന് 67 പേർക്ക് കോവിഡ്; 27 പേർ വിദേശത്ത് നിന്നെത്തിയവർ

ജിപിഎസിനു പകരക്കാരനെയും കൊണ്ട് ഐഎസ്ആർഒ; വൈകാതെ ഫോണുകളിൽ ലഭ്യമാവും


ജിപിഎസിനു(​ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം)ബദൽ സംവിധാനവുമായി ഐഎസ്ആർഒ. നാവ്ഐസി(നാവിക്)എന്നാണ് ഐഎസ്ആർഒ ജിപിഎസിനു ബദലായി ഒരുക്കിയ സംവിധാനത്തിനു പേരിട്ടിരിക്കുന്നത്. ഇന്ത്യൻ സ്മാർട്ട്ഫോണുകളിൽ വൈകാതെ നാവിക് ഇടംപടിക്കും. ലോകത്തിലെ ഏറ്റവും വലിച ചിപ് സെറ്റ് കമ്പനിയായ ക്വാൽകോമുമായി സഹകരിച്ചാണ് ഐഎസ്ആർഒ നാവിക് സ്മാർട്ട്ഫോണുകളിൽ ലഭ്യമാക്കുന്നത്. ഷവോമിയും റിയൽമിയും ഇതിനകം തങ്ങളുടെ പുതിയ സ്മാർട്ട്ഫോണുകളിൽ നാവിക് ഏർപ്പെടുത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

 

നാവി​ഗേഷൻ വിത് ഇന്ത്യൻ കൺസ്റ്റേഷൻ എന്നാണ് നാവികിന്റെ പൂർണരൂപം. നാവികൻ എന്ന സംസ്കൃതപദത്തെ അടിസ്ഥാനമാക്കിയാണ് നാവിക് എന്ന പേര് സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യൻ ഉപയോ​ക്താക്കൾക്ക്  കൃത്യമായ സ്ഥലവിവരം കൈമാറുന്നതിനു വേണ്ടി വിക്ഷേപിച്ച ഒരു കൂട്ടം സാറ്റലൈറ്റുകളുടെ കൂട്ടമായ ഇന്ത്യൻ റീജ്യനൽ നാവി​ഗേഷൻ സാറ്റലൈറ്റ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയാണ് നാവിക് പ്രവർത്തിക്കുന്നത്.

 

1999ൽ കാർ​ഗിലിൽ നിലയുറപ്പിച്ച പാകിസ്താനി സൈന്യത്തെക്കുറിച്ചുള്ള ജിപിഎസ് വിവരം ഇന്ത്യ യുഎസിനോട് ആരാഞ്ഞെങ്കിലും നൽകിയിരുന്നില്ല. അന്നുമുതലാണ് തദ്ദേശീയമായി സംവിധാനം വികസിപ്പിക്കാനുള്ള ശ്രമം ഇന്ത്യ തുടങ്ങുകയായിരുന്നുവെന്നാണ് ഐഎസ്ആർ വ്യക്തമാക്കുന്നത്.

 

രണ്ടുതരം സേവനമാണ് നാവിക് നൽകുന്നത്. സിവിയൻമാർക്ക് നിയന്ത്രിത സേവനമാണ് ലഭിക്കുക. തന്ത്രപ്രധാന സ്ഥലങ്ങളുടെ ദൃശ്യങ്ങൾ സിവിലിയൻമാർക്കു ലഭിക്കില്ല. പ്രതിരോധ, ഇന്റലിജൻസ് ഏജൻസികൾക്കു മാത്രമാണ് മുഴുവൻ ആക്സസ് ലഭിക്കുക.

January 23, 2020, 19:12 pm

Advertisement