29 Saturday
February , 2020
3.18 PM
livenews logo
flash News
നാല് ദിവസം കൊണ്ട് ‍ജനം വിളിച്ചത് 13200 തവണ; ഫോണെടുക്കാതെ ഡൽഹി പൊലീസ് ജയ് ശ്രീറാം വിളിച്ച് കലാപകാരികളെത്തിയപ്പോൾ ബുള്ളറ്റിലെത്തി മൊഹീന്ദർ സിങ്ങും മകനും രക്ഷപെടുത്തിയത് 80 മുസ്‌ലിങ്ങളെ ഡൽഹി കലാപകാരികൾക്കെതിരെ പോസ്റ്റർ; പാലക്കാട് എസ്എഫ്ഐ നേതാക്കൾക്കെതിരെ കലാപശ്രമക്കേസ് ബിജെപി മുൻ എംഎൽഎയ്ക്കെതിരേ ബലാൽസം​ഗക്കേസ്; പരാതി നൽകിയത് ബിജെപി പ്രവർത്തക സംഘപരിവാര കലാപത്തിന്റെ മറവിൽ ഡൽഹി പോലിസ് നടത്തിയ അതിക്രമത്തിൽ 24കാരൻ മരിച്ചു പുൽവാമ ആക്രമണം: ജയ്ഷെ മുഹമ്മദ് ഭീകരനെ അറസ്റ്റ് ചെയ്തതായി എൻഐഎ അമിത് ഷായ്ക്കൊപ്പം വിരുന്നിൽ പങ്കെടുത്ത മമതാ ബാനർജിയുടെ നടപടിക്കെതിരേ പ്രതിഷേധം ജെഎൻയു രാജ്യദ്രോഹക്കേസ്: കനയ്യകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി സർക്കാരിന്റെ അനുമതി കോവിഡ് 19 കൂടുതൽ രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുന്നു; ഇറാനിൽ മരണം 34 ആയി മുസ് ലിംകൾക്ക് അഞ്ചുശതമാനം വിദ്യാഭ്യാസ സംവരണമേർപ്പെടുത്തുന്ന നിയമം കൊണ്ടുവരുമെന്ന് മ​ഹാരാഷ്ട്ര സർക്കാർ

മാരകവിഷമുള്ള കീടനാശിനിയടിച്ച് വികെസി പ്ലാന്റേഷന്‍; ആരോഗ്യ പ്രശ്‌നങ്ങളാല്‍ ദുരിതത്തിലായി നെന്മാറ അയര്‍പ്പള്ളം നിവാസികള്‍


ഷിയാസ് ബിന്‍ ഫരീദ്

പാലക്കാട്: നെന്മാറ പഞ്ചായത്തില്‍ ജനവാസ കേന്ദ്രത്തിലെ പൈനാപ്പിള്‍ത്തോട്ടത്തില്‍ മാരകവിഷമുള്ള കീടനാശിനിയടിക്കുന്നതായി വികെസി പ്ലാന്റേഷനെതിരെ പരാതി. പോത്തുണ്ടി വില്ലേജിലെ അയര്‍പ്പള്ളം കൊട്ടുവാള്‍പ്പാറ നിവാസികളാണ് പരാതിയുമായി രം​ഗത്തെത്തിയിരിക്കുന്നത്. ഏകദേശം 25 ഏക്കര്‍ സ്ഥലത്താണ് വികെസി ഇവിടെ പൈനാപ്പിള്‍ കൃഷി ചെയ്തിരിക്കുന്നത്. ആര്‍ബി കനാല്‍ റോഡിന്റെ ഇരുവശത്തായി മാവ് കൃഷിയുമുണ്ട്. ഇവ രണ്ടിനുമാണ് അതിമാരക വിഷമുള്ള കീടനാശിനിയടിച്ച് കമ്പനി ഒരു പ്രദേശത്തെയാകെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് തള്ളിവിടാനൊരുങ്ങുകയാണെന്ന് ഇവർ ആരോപിക്കുന്നു.

40ഓളം കുടുംബങ്ങളിലായി നൂറിലേറെ പേരാണ് ഇവിടെ താമസിക്കുന്നത്. മോട്ടോര്‍ ഉപയോഗിച്ചാണ് തോട്ടത്തില്‍ മരുന്ന് തളിക്കല്‍. ഇതു മൂലം തങ്ങളുടെ കുടിവെള്ള സ്രോതസ്സുകളും വായുവും മലിനമാവുകയും പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇതിനെതിരെ പലതവണ പരാതിപ്പെട്ടെങ്കിലും പ്ലാന്റേഷന്‍ അധികൃതര്‍ അതൊന്നും ചെവികൊള്ളാന്‍ തയ്യാറാകുന്നില്ലെന്നും അടിയന്തര നടപടിയെടുക്കണം എന്നുമാവശ്യപ്പെട്ട് പ്രദേശവാസികളുടെ കൂട്ടായ്മ കഴിഞ്ഞമാസം 30ന് കൃഷി, ഹെല്‍ത്ത് ഓഫീസര്‍മാര്‍ക്കു പരാതി നല്‍കിയിരുന്നു. ഇതിന്റെ പകര്‍പ്പ് നെന്മാറ പഞ്ചായത്തിനും ജില്ലാ കളക്ടര്‍ക്കും മുഖ്യമന്ത്രിക്കും കൈമാറുകയും ചെയ്തിട്ടുണ്ട്.

അതേസമയം, പരാതിയിന്മേല്‍ കൃഷി, ഹെല്‍ത്ത് ഓഫീസര്‍മാര്‍ സ്ഥലം പരിശോധിച്ചു പോയെങ്കിലും ഇതുവരെ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടില്ലെന്ന് നാട്ടുകാരില്‍ ഒരാളായ മണികണ്ഠന്‍ ന്യൂസ്ടാഗ് ലൈവിനോടു പറഞ്ഞു. മണികണ്ഠന്‍ അടക്കമുള്ളവരാണ് പരാതി നല്‍കിയത്. കൃഷി വകുപ്പിന്റെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും അതില്‍ പ്ലാന്റേഷനെതിരെ നടപടിയുണ്ടായില്ലെങ്കില്‍ സമരവുമായി മുന്നോട്ടുപോവുമെന്നും മണികണ്ഠന്‍ വ്യക്തമാക്കി. ഒരു വര്‍ഷം മുമ്പാണ് ഇവിടെ പൈനാപ്പിള്‍ കൃഷി തുടങ്ങിയത്. ഇപ്പോഴാണ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ ത്വക്ക് രോഗങ്ങളും ശ്വാസംമുട്ടലും അനുഭവവപ്പെടാന്‍ തുടങ്ങിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൃഷി ഓഫീസറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം അതിനനുസരിച്ച് നടപടിയെടുക്കാമെന്നാണ് പഞ്ചായത്ത് അറിയിച്ചിരിക്കുന്നത്. സമീപനാടായ മുതലമടയില്‍ ഉണ്ടായ ദുരന്തം ഇവിടെയും ആവര്‍ത്തിക്കാതിരിക്കാനാണ് തുടക്കത്തില്‍ തന്നെ ഇതിനെതിരെ രംഗത്തിറങ്ങിയതെന്ന് മണികണ്ഠന്‍ പറയുന്നു. മുതലമടയില്‍ ഇത്തരത്തില്‍ വിഷമേറിയ കീടനാശിനി തളിച്ചതിന്റെ ഫലമായി പ്രദേശവാസികള്‍ക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ബാധിക്കുകയും പത്തോളം പേര്‍ മരിക്കുകയും ചെയ്തിരുന്നു. അത്തരമൊരു ദുരന്തം ഇവിടെയും ഉണ്ടാവുമോ എന്ന് തങ്ങള്‍ക്ക് ഭയമാണെന്നും പ്രദേശവാസികള്‍ പ്രതികരിച്ചു. 

അതേസമയം, പരാതിയുമായി നെന്മാറ പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ അവര്‍ പ്ലാന്റേഷന്‍ അധികൃതര്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് മണികണ്ഠന്‍ പറഞ്ഞു. ഇതിന്റെയൊന്നും ആവശ്യമില്ല, ഇതുകൊണ്ടൊന്നും കാര്യമില്ല എന്നായിരുന്നു എസ്‌ഐയുടെ മറുപടി. തങ്ങളല്ല, കൃഷി- ഹെല്‍ത്ത് ഓഫീസര്‍മാരാണ് ഇത് അന്വേഷിക്കേണ്ടതെന്നും അവര്‍ പറഞ്ഞു. ഹെല്‍ത്ത് ഓഫീസിലെ ചില ക്ലര്‍ക്കുമാര്‍ പ്ലാന്റേഷന്‍ അധികൃതര്‍ക്ക് അനുകൂല നിലപാടുള്ളവരാണെന്നും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും എന്തുവന്നാലും പരാതിയുമായി മുന്നോട്ടുപോവുമെന്നും മണികണ്ഠന്‍ വിശദമാക്കി.

 

അതേസമയം, സ്കൂൾ കുട്ടികൾക്ക് പോകാൻ വേണ്ടിയാണ് എന്നുകാണിച്ചാണ് പ്ലാന്റേഷനു മുന്നിലുള്ള കനാലിനു കുറുകെ പാലം നിർമിച്ചിരിക്കുന്നതെന്നും എന്നാലിത് പ്ലാന്റേഷനിലേക്കുള്ളതാണെന്നും മണികണ്ഠൻ ആരോപിച്ചു. ഇറി​ഗേഷൻ വകുപ്പിനെ തെറ്റിദ്ധരിപ്പിച്ചാണ് ഈ പാലം പണിതതെന്നും അദ്ദേഹം പറഞ്ഞു. ഒരു വർഷം മുമ്പാണ് ഇവിടെ പാലം നിർമിച്ചത്. 

February 15, 2020, 12:52 pm

Advertisement