31 Sunday
May , 2020
9.48 PM
livenews logo
flash News
വീരേന്ദ്രകുമാര്‍ അനുസ്മരണം മലപ്പുറം കൊക്കൂര്‍ സ്വദേശി അബൂദബിയില്‍ മരിച്ചു യുഎഇയില്‍ 661 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ; രണ്ടുമരണം ദുബയ് കെഎംസിസി ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റ്: പട്ടിക കോണ്‍സുല്‍ ജനറലിന് കൈമാറി അന്താരാഷ്ട്ര വിമാന സര്‍വീസ്‌ നിരോധനം ജൂണ്‍ 30 വരെ തുടരും സ്കൂട്ടർ ദേഹത്ത് തട്ടിയെന്ന്: അസമിൽ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു; നാല് പേർ അറസ്റ്റിൽ പാലത്തായി പീഡനം: വനിതാ ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് അന്വേഷണ ചുമതല നല്‍കണം; മുഖ്യമന്ത്രിക്ക് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റിന്റെ കത്ത് വൈദ്യപരിശോധനയ്‌ക്കെത്തിച്ച പോലിസ് മുങ്ങി; ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി വീടെത്താന്‍ നടന്നത് 40 കിലോമീറ്റര്‍ ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന് കാരണം നമസ്തേ ട്രംപ് പരിപാടിയെന്ന് ശിവസേനയും; ബിജെപി വീണ്ടും പ്രതിരോധത്തിൽ ഇയാദ്, ജോർജ് ഫ്ലോയിഡ്; പൊലീസിന്റെ വംശീയക്കൊലകൾക്കെതിരെ ഇസ്രയേലിലും വൻ പ്രതിഷേധം

പ്രളയത്തിൽ വീട് നഷ്ടപ്പെട്ട പ്രവാസിക്ക് നിയോ ജിദ്ദയുടെ സ്നേഹവീട്


ജിദ്ദ: പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട പ്രവാസിക്ക് നിയോ ജിദ്ദയുടെ സ്നേഹവീട് സമ്മാനിക്കുന്നു. ജിദ്ദയിലെ നിലമ്പൂർ മണ്ഡലത്തിലെ  മുഴുവൻ പ്രവാസികളുടെയും  യോജിച്ചുള്ള വേദിയായ നിയോ ജിദ്ദ പ്രളയ പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി ഇക്കഴിഞ്ഞ മഹാ പ്രളയത്തിൽ പൂർണമായും വീട് തകർന്നു പോയ പ്രവാസി കുടുംബത്തിന് വീട് നിർമിച്ച് നൽകാൻ തീരുമാനിച്ചു. നിലമ്പൂർ മേഖലയിൽ ഏറ്റവും കൂടുതൽ പ്രളയം നാശം വിതച്ച പോത്തുകല്ല് പഞ്ചായത്തിലെ പ്രവാസി കുടുംബത്തിനാണ് വീട് നിർമിച്ച് കൊടുക്കുന്നത്. കഴിഞ്ഞദിവസം നടന്ന പുനരധിവാസ പദ്ധതി പ്രഖ്യാപന പരിപാടിയിൽ വച്ചാണ് വിവിധ പദ്ധതികളുടെ പ്രഖ്യാപനം നിയോ ജിദ്ദാ രക്ഷാധികാരി നജീബ് കളപ്പാടൻ നടത്തിയത്.

 

പ്രസിഡന്റ് ഹുസൈൻ ചുള്ളിയോട് അധ്യക്ഷത വഹിച്ച പരിപാടി ജെ എൻ എച്ച് ചെയർമാൻ വി പി മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നിയോ ജിദ്ദാ ശില്പിയും സ്ഥാപക പ്രസിഡന്റുമായ റഷീദ് വരിക്കോടന് യാത്രയപ്പ് നൽകി. നിയോ ജിദ്ദാ ഉപഹാരം പ്രസിഡന്റ് ഹുസൈൻ ചുള്ളിയോടും സ്നേഹ സമ്മാനം ചെയർമാൻ പി സി എ റഹ്‌മാനും റഷീദ് വരിക്കോടന് നൽകി.

 

ഹംസ സൈക്കോ, വി കെ റൗഫ്, അബൂബക്കർ അരിമ്പ്ര, ബേബി നീലാമ്പ്ര, സക്കീർ ഹുസൈൻ എടവണ്ണ, ഹക്കീം പാറക്കൽ, ടി പി ശുഐബ്, നാസർ വെളിയംകോട്, കബീർ കൊണ്ടോട്ടി, ഹിഫ്‌സുറഹ്മാൻ, ജാഫറലി പലേക്കോട്‌, ഉമ്മർ കോയ, ഗഫൂർ എടക്കര, അനീഷ് ടി കെ, ഉമ്മർ കെ ടി , അബൂട്ടി പള്ളത്ത്, ഫിറോസ്, ബാപ്പു, മുർഷിദ്, ഫിറോസ്   തുടങ്ങിയവർ സംസാരിച്ചു.  

 

തുടർന്ന് വീട് നിർമാണത്തിനുള്ള ആദ്യ ഘട്ട ഫണ്ട് സെക്രട്ടറി റിയാസ് വി പി, പോപ്പി ജിദ്ദ ഭാരവാഹികൾക്ക് കൈമാറി. നിലമ്പൂർ കരിമ്പുഴയിലെ അന്ധനായ യുവാവിന് വേണ്ടി നിർമിക്കുന്ന വീടിനുള്ള ഒരു ലക്ഷം രൂപയുടെ സഹായം ബഷീർ പുതുകൊള്ളിയിൽ നിന്നും സ്വാൻ പ്രസിഡന്റ് ഹംസ ഏറ്റുവാങ്ങി. നിയോ ജിദ്ദ നടത്തിയ കിക്കോഫ് വഴി ലഭിച്ച ഫണ്ട് മുഖേനയുള്ള പുനരധിവാസ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടമായി നടത്തുന്ന ഈ പദ്ധതികൾ നാട്ടിൽ മുൻ പ്രസിഡന്റ് റഷീദ് വരിക്കോടന്റെ നേതൃത്വത്തിൽ ഉടൻ തുടങ്ങുന്നതാണെന്നു ചടങ്ങിൽ പ്രസിഡന്റ് അറിയിച്ചു. യാത്രയപ്പിനു റഷീദ് വരിക്കോടൻ കൃതജ്ഞത രേഖപ്പെടുത്തി.  ജനറൽ സെക്രട്ടറി കെ ടി ജുനൈസ് സ്വാഗതവും ട്രെഷറർ സൈഫുദ്ധീൻ വാഴയിൽ നന്ദിയും പറഞ്ഞു.

January 12, 2020, 23:14 pm

Advertisement