20 Thursday
January , 2022
7.07 AM
livenews logo
flash News
അടുപ്പിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ച് യുവതിയും നാലുമക്കളും ഉറക്കത്തിനിടെ മരിച്ചു വീട്ടമ്മമാരെ കടന്ന് പിടിക്കാൻ ശ്രമം; പാലാ സ്വദേശിയെ ഓട്ടോ ഡ്രൈവർമാർ ഓടിച്ചിട്ട് പിടിച്ച് പൊലീസിൽ ഏൽപിച്ചു 'ഹിജാബിന്റെ പേരിൽ 21 ദിവസമായി ഞങ്ങൾ ക്ലാസിന് പുറത്താണ്'; കോളേജ് വരാന്തയിൽ അവകാശ പോരാട്ടം തുടർന്ന് വിദ്യാർഥിനികൾ തൃശൂരിലെ 'സദാചാര ​ഗുണ്ടായിസ'ത്തിൽ ട്വിസ്റ്റ്; ആദ്യം ആക്രമിച്ചത് യുവാവ്; അതിക്രമം തുറന്നുകാട്ടുന്ന സിസിടിവി ദൃശ്യങ്ങൾ ന്യൂസ്ടാ​ഗ് ലൈവിന് ബം​ഗളുരുവിൽ ഇൻഡി​ഗോ വിമാനങ്ങൾ കൂട്ടിയിടിയിൽ നിന്നൊഴിവായത് തലനാരിഴയ്ക്ക്; അന്വേഷണം പ്രഖ്യാപിച്ചു സാനിയ മിർസ വിരമിക്കുന്നു മൽസരിക്കുന്നെങ്കിൽ അത് അസം​ഗഡിൽ തന്നെ: നിലപാട് വ്യക്തമാക്കി അഖിലേഷ് യാദവ് സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമെന്ന് മന്ത്രിസഭായോ​ഗം; നിയന്ത്രണങ്ങൾ നാളെ പ്രഖ്യാപിക്കും ലൗജിഹാദ് ആരോപിച്ച് ബജ്റം​ഗ്ദളുകാർ യുവാവിനെ ട്രെയ്നിൽ നിന്നു വലിച്ചിറക്കി മർദ്ദിച്ചു; നടപടിയെടുക്കാതെ പോലീസ് മുംബൈയിൽ യുദ്ധക്കപ്പലിൽ സ്ഫോടനം; മൂന്നുനാവികർ കൊല്ലപ്പെട്ടു

എവറസ്റ്റ് കയറാതെ കയറിയ രണ്ട് ഇന്ത്യൻ പരവതാരോഹകർ അടക്കം മൂന്നുപേർക്ക് നേപാളിന്റെ വിലക്ക്



എവറസ്റ്റ് കയറാതെ കയറിയ രണ്ട് പർവതാരോഹകർ അടക്കം മൂന്ന് ഇന്ത്യക്കാർക്ക് ആറുവർഷത്തേക്ക് വിലക്കുമായി നേപാൾ. വ്യാജരേഖകൾ സമർപ്പിച്ച് എവറസ്റ്റ് കീഴടക്കിയെന്ന സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയെന്ന് വ്യക്തമായതോടെയാണ് നടപടി.

 


വിലക്ക് ഏർപ്പെടുത്തിയ വർഷങ്ങളിൽ ഇവർക്ക് നേപാളിൽ ഒരു പർവതാ​രോഹണവും നടത്താൻ അനുമതിയുണ്ടായിരിക്കുകയില്ല. നരേന്ദ്രർ സിങ് യാദവ്, സീമാ റാണി ​ഗോസ്വാമി, ഇവരുടെ ടീം ലീഡർ എന്നിവർക്കെതിരേയാണ് വിലക്ക്. ഇരവരും എവറസ്റ്റിൽ 8848.86 മീറ്റർ കയറിയെന്നു വ്യാജരേഖകൾ സമർപ്പിച്ച് ടൂറിസം വകുപ്പിൽ നിന്ന് ഇതിന്റെ സർട്ടിഫിക്കറ്റുകൾ തരപ്പെടുത്തുകയായിരുന്നു.

 

ഇതുസംബന്ധമായി പരാതി ലഭിച്ചതോടെയാണ് അന്വേഷണം നടത്തി മന്ത്രാലയം പർവതാരോഹകർ അടക്കം മൂന്നുപേർക്ക് വിലക്കേർപ്പെടുത്തിയത്. ഇരുവരുടെയും പർവതാരോഹണം വിജയകരമായിരുന്നില്ല. എന്നാൽ ഇവരെ പർവതാരോഹണത്തിൽ സഹായിക്കുന്ന ങാ ദാവാ ഷെർപ വ്യാജ രേഖ സമർപ്പിച്ച് ഇരുവർക്കും സർട്ടിഫിക്കറ്റ് ലഭിക്കാൻ വഴിയൊരുക്കുകയാണെന്ന് അധികൃതർ കണ്ടെത്തി. 2016ലാണ് ഇരുവരും സർട്ടിഫിക്കറ്റുകൾ നേടിയത്. 2016 മുതലുള്ള വർഷങ്ങളിലാണ് മൂന്നുപേർക്ക് നേപാൾ വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

 


ഇരുവരെയും പർവതാരോഹണത്തിനെത്തിച്ച സെവൻ സമ്മിറ്റ് ട്രക്സ് പ്രൈവറ്റ് ലിമിറ്റഡിന് അരലക്ഷം രൂപയും ഷെർപയ്ക്ക് പതിനായിരം രൂപയും അധികൃതർ പിഴ ചുമത്തിയിട്ടുണ്ട്.

 

February 12, 2021, 21:23 pm

Advertisement

Advertisement