4 Thursday
March , 2021
3.47 PM
livenews logo
flash News
നല്ലവരായി ജീവിക്കാന്‍ ഔപചാരിക വിദ്യാഭ്യാസം മാത്രം മതിയാകില്ല: മേയര്‍ ഇ ശ്രീധരൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന് കെ സുരേന്ദ്രൻ രണ്ടിലയ്ക്കു വേണ്ടി ജോസഫ് വിഭാ​ഗം സുപ്രിംകോടതിയിൽ സർക്കാരിന് തിരിച്ചടി; സ്ഥിരപ്പെടുത്തൽ നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കി ഓവറിൽ ആറു സിക്സുമായി പൊള്ളാർഡ്; ലങ്കയ്ക്കെതിരേ വെസ്റ്റിൻഡീസിന് ജയം യുപിയിൽ ദുരഭിമാനക്കൊല: 17കാരിയുടെ തലവെട്ടിയെടുത്ത് പിതാവ് പൊലീസ് സ്റ്റേഷനിൽ ഐ എം വിജയൻ ഇനി മലബാർ സ്പെഷൽ പൊലീസ് അസിസ്​റ്റന്റ് കമാൻഡന്റ് മകനെ കാണാനില്ലെന്ന് പരാതി; വണ്ടികയറ്റികൊന്ന അമ്മയെ കൈയോടെ പിടിച്ച് പൊലീസ് ശ്രീജ നെയ്യാറ്റിൻകരയ്ക്കെതിരെ ലൈം​ഗികാധിക്ഷേപവുമായി പൊലീസുകാരൻ; അശ്ലീല കമന്റുകൾ സംഘപരിവാറിനെതിരായ പോസ്റ്റുകളിൽ ഡൽഹി വംശഹത്യ ബാധിച്ച മുസ്‌ലിം ഭൂരിപക്ഷ വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം 10642; ബിജെപിക്ക് 105 വോട്ട്

അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങളോടെ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഹൈലൈറ്റ് മാളിൽ തുടർ പ്രവർത്തനമാരംഭിച്ചു


ദിവസങ്ങൾക്കുള്ളിൽ തന്നെ മലബാറുകാരുടെ പ്രിയം നേടിയെടുത്ത ജിസിസി റീടെയ്ൽ വമ്പന്മാരായ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഹൈലൈറ്റ് മാളിൽ തുടർ പ്രവർത്തനമാരംഭിച്ചു. ദിവസങ്ങൾക്ക് മുമ്പ് കണ്ടൈൻമെന്റ് സോൺ പരിധിയിൽ പെട്ടതിനാൽ സർക്കാർ നിർദേശപ്രകാരം ഹൈപ്പർമാർക്കറ്റ് അടച്ചിടുകയായിരുന്നു. 

 

ബുധനാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിച്ച നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടു തന്നെ ഇപ്പോൾ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നു.

 

എല്ലാ സുപ്രധാന ടച്ച് പോയിന്റുകളും നിരന്തരം സാനിറ്റൈസ് ചെയ്തുകൊണ്ടും ഉഭഭോക്താക്കൾക്ക് ഹാൻഡ് സാനിറ്റൈസറും കൈയുറകളും നൽകി പ്രവേശന കവാടത്തിന് മുന്നിൽ നിന്നും ശരീരോഷ്മാവ് ചെക്ക് ചെയ്തുകൊണ്ടാണ് നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ സുരക്ഷാ പ്രവർത്തകർ എല്ലാ ഉപഭോക്താക്കളെയും ഔട്ട്ലെറ്റിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നത്. 

 

കേരള സർക്കാർ കോവിഡ് ജാഗ്രത പോർട്ടൽ മുഖേന ഔട്ട്ലെറ്റിൽ വരുന്ന എല്ലാ കസ്റ്റമേഴ്സിന്റെയും ഫൂട്ട് ഫാൾ ഡീറ്റെയിൽസ് സൂക്ഷിച്ചു വയ്ക്കുന്നു. ഈ ഒരു സാഹചര്യത്തിലും ഉപഭോക്താക്കൾക്ക് ആവശ്യമായ എല്ലാവിധ സാധന സാമഗ്രികളും നല്ല ക്വാളിറ്റിയിലും ആകർഷകമായ ഓഫറുകളിലും ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ കടമ എന്നും നെസ്റ്റോ മാനേജ്‌മന്റ് പ്രതിനിധികൾ പറഞ്ഞു. 

 

കോഴിക്കോട് ജില്ലയിൽ തന്നെ ഏറ്റവും സുരക്ഷിതമായ ഷോപ്പിങ് അനുഭവം ഉപഭോക്താക്കൾക്ക് നൽകുന്നതിൽ ആദ്യ പടിയിൽ തന്നെ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് സ്ഥാനം പിടിച്ചു കഴിഞ്ഞു.

August 07, 2020, 17:02 pm

Advertisement

Advertisement