26 Tuesday
May , 2020
11.06 PM
livenews logo
flash News
സംഘപരിവാരകലാപ ഇരകളെ വേട്ടയാടി ഡൽഹി പോലിസും; പരാതിക്കാരോടു തെളിവു ഹാജരാക്കണമെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥൻ സംസ്ഥാനത്ത് മടങ്ങിയെത്തുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ സൗജന്യമല്ലെന്ന പ്രഖ്യാപനം പ്രതിഷേധാര്‍ഹം; പുന്നക്കന്‍ മുഹമ്മദലി വിദേശത്ത് നിന്ന് മടങ്ങി വരുന്നവർക്ക് ഇനി ക്വാറന്റൈൻ സൗജന്യമല്ല; പണം നൽകണമെന്ന് സർക്കാർ സിനിമാ സെറ്റ് തകർക്കൽ: പ്രതികൾക്കെതിരെ കാപ്പ ചുമത്തും; കാരി രതീഷ് 25ഓളം ക്രിമിനൽ കേസുകളിൽ പ്രതി അവരിൽ മഹാഭൂരിപക്ഷവും നാടണഞ്ഞിരുന്നെങ്കിൽ ഇന്നും ജീവിച്ചിരിക്കുമായിരുന്നു ഹെയര്‍ സലൂണിലെ രണ്ട് ജീവനക്കാരിൽ നിന്ന് 140 പേർക്ക് കോവിഡ് കൊറോണ: കണ്ണൂർ താഴേചൊവ്വ സ്വദേശി കുവൈത്തിൽ മരിച്ചു വയനാട് മൂന്നര വയസുകാരിക്ക് പീഡനം: ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ ആലപ്പുഴ സ്വദേശി കൊറോണ ബാധിച്ച് റിയാദിൽ മരിച്ചു സിനിമാ സെറ്റ് തകർക്കൽ: മൂന്ന് രാഷ്ട്രീയ ബജ്രം​ഗ്ദൾ പ്രവർത്തകർ കൂടി അറസ്റ്റിൽ

'കൊറോണ മോൾ'ക്ക് പിന്നാലെ 'ലോക്ക്ഡൗൺ മോനും' 'കോവിഡ് മോനും'; നവജാത ശിശുക്കൾക്ക് വേറിട്ട പേരിട്ട് മൂന്ന് കുടുംബങ്ങൾ


ലഖ്നൗ: കൊറോണ കാലത്ത് ജനിച്ച കുഞ്ഞുങ്ങൾക്ക് വേറിട്ട പേര് നൽകി മാതാപിതാക്കൾ. ഉത്തർപ്രദേശ്, ഛത്തീസ്​ഗഡ് സംസ്ഥാനങ്ങളിലാണ് രസകരമായ പേരുകൾ. ഉത്തർപ്രദേശിലെ ഡിയോറിയ ജില്ലയിലെ ഖുഖുണ്ഡു വില്ലേജിലെ ദമ്പതികളാണ് കു‍ഞ്ഞിന് രസകരമായ പേരു നൽകിയത്. ലോക്ക്ഡൗൺ എന്നാണ് തിങ്കളാഴ്ചയുണ്ടായ ആൺകു‍ഞ്ഞിന് ഇവർ നൽകിയ പേര്. 

 

'ലോക്ക്ഡൗണ്‍ പുരോഗമിക്കുന്നതിനിടെയാണ് അവന്‍ ജനിച്ചത്. ജനങ്ങളെ രക്ഷിക്കാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയോടുളള നന്ദി സൂചകമായാണ് കുട്ടിക്ക് ഈ പേരു നല്‍കിയതെന്ന് അച്ഛൻ പവൻ പറഞ്ഞു. ലോക്ക്ഡൗണ്‍ ദേശീയ താൽപര്യം സംരക്ഷിക്കാനാണ്. അതിനാല്‍ കുട്ടിക്കും ലോക്ക്ഡൗണ്‍ എന്ന പേരുനല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

 

സ്വന്തം താൽപര്യങ്ങള്‍ക്ക് പിന്നാലെ പോകുമ്പോള്‍ ദേശീയ താൽപര്യത്തിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കാന്‍ കൂടിയാണ് കുട്ടിക്ക് ഈ പേരുനല്‍കിയത്. ലോക്ക്ഡൗണ്‍ കഴിയുന്നതുവരെ വീട്ടിലേക്ക് ആരും വരരുതെന്ന് ബന്ധുക്കളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. കുട്ടി ജനിച്ചതിന്റെ ആഘോഷപരിപാടികള്‍ ലോക്ക്ഡൗണ്‍ കഴിയുന്നതുവരെ നീട്ടിവച്ചിരിക്കുകയാണെന്നും പവന്‍ വ്യക്തമാക്കി. 

 

മാർച്ച് 26, 27 ദിവസങ്ങളിൽ ഛത്തീസ്​ഗഡിലെ റായ്പൂരിൽ ജനിച്ച ഇരട്ടക്കുട്ടികൾക്ക് മാതാപിതാക്കളിട്ട പേര് കൊറോണ, കോവിഡ് എന്നിങ്ങനെയായിരുന്നു. ലോക്ക്ഡൗണിനിടെ ഏറെ പ്രതിസന്ധികള്‍ മറികടന്നാണ് ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കിയത്. അതിന്റെ ഓര്‍മയ്ക്കായാണ് പെണ്‍കുഞ്ഞിനും ആണ്‍കുഞ്ഞിനും കൊറോണ, കോവിഡ് എന്നീ പേരുകള്‍ നല്‍കിയതെന്ന് മാതാപിതാക്കള്‍ പറയുന്നു. ഡോ. ബി ആര്‍ അംബേദ്കര്‍ മെമ്മോറിയല്‍ ആശുപത്രിയിലാണ് കുട്ടികള്‍ ജനിച്ചത്.

 

കൊറോണ വൈറസ് അപകടകാരിയാണ്. ജീവന് തന്നെ ഭീഷണിയാണ്. എങ്കിലും വ്യക്തിശുചിത്വം ഉള്‍പ്പെടെ നല്ല ശീലങ്ങള്‍ ജനങ്ങളുടെ മനസില്‍ പതിയാന്‍ കോവിഡ് ബാധ ഇടയാക്കിയതായി പ്രീതി പറയുന്നു. അതുകൊണ്ടു കൂടിയാണ് ഇരട്ടക്കുട്ടികള്‍ക്ക് കൊറോണയെന്നും കോവിഡെന്നും പേരിടാനുളള അസാധാരണ തീരുമാനം എടുത്തതെന്നും പ്രീതി വര്‍മ പറയുന്നു. എങ്കിലും ഭാവിയില്‍ കുട്ടികളുടെ പേരു മാറ്റുന്നതിനെ കുറിച്ച് ചിന്തിച്ചുകൂടായെന്നില്ലെന്നും മാതാപിതാക്കള്‍ വിശദമാക്കി.

 

കഴിഞ്ഞയാഴ്ച ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ജനിച്ച പെണ്‍കുഞ്ഞിനും നൽകിയ പേര് കൊറോണ എന്നായിരുന്നു. ജനത കര്‍ഫ്യൂ ദിനത്തിലാണ് കുട്ടി ജനിച്ചത്. കുട്ടിയുടെ അമ്മാവനാണ് പേരു നിര്‍ദേശിച്ചത്. മറുവശം എന്നനിലയില്‍ കൊറോണ വൈറസ് വ്യാപനം ലോകരാജ്യങ്ങളെ ഒരുമിപ്പിക്കാന്‍ സഹായിച്ചു എന്ന് കണ്ടാണ് കുഞ്ഞിന് കൊറോണ എന്ന പേരിട്ടതെന്ന് അമ്മാവന്‍ നിതീഷ് ത്രിപാദി പറയുന്നു. 

 

കൊറോണ വൈറസ് അപകടകാരിയാണ് എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഇത് നിരവധിപ്പേരുടെ മരണത്തിനും ഇടയാക്കി. ജനങ്ങളിലെ നല്ല ഗുണങ്ങള്‍ ഉണര്‍ത്താനും ലോകത്തെ കൂടുതല്‍ അടുപ്പിക്കാനും ഇത് പ്രേരണയായി എന്ന് കണ്ടാണ് പേരുനല്‍കിയതെന്നും അമ്മാവൻ കൂട്ടിച്ചേർത്തു. 

April 03, 2020, 15:51 pm

Advertisement