19 Friday
August , 2022
1.43 PM
livenews logo
flash News
ബിൽക്കിസ് ബാനുവിനെ കൂട്ടബലാൽസം​ഗം ചെയ്തവർ ബ്രാഹ്മണരായ നല്ലമനുഷ്യർ, പ്രതികളെ വെറുതെ വിട്ടതിനെ ന്യായീകരിച്ച് ബിജെപി എംഎൽഎ നാട്ടിലിറങ്ങിയ കടുവയും കുട്ടികളും കാടുകയറിയെന്ന് നി​ഗമനം എഴുത്തുകാരൻ ആബിദ് അടിവാരത്തിന്റെ ഭാര്യ ടിപ്പറിടിച്ചുമരിച്ചു കോടതിയിൽ നിന്ന് രക്ഷപ്പെട്ട ബലാൽസം​ഗ, കൊലക്കേസ് പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു എസ്ബിഐയിൽ നിന്ന് 11 കോടി രൂപയുടെ നാണയങ്ങൾ കാണാതായി; വ്യാപക റെയ്ഡിനിറങ്ങി സിബിഐ ഇടുക്കിയില്‍ ലോറി 40 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം ഡോളോ 650 കുറിക്കുന്നതിന് കമ്പനി ഡോക്ടർമാർക്ക് 1000 കോടി രൂപ നൽകിയതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് സുപ്രിംകോടതിയിൽ കരിപ്പൂരിൽ സ്വർണം കടത്തിയ കസ്റ്റംസ് സൂപ്രണ്ട് പിടിയിൽ ഭാര്യയെ കണ്ട് മടങ്ങുംവഴി കാണാതായ മലയാളി സൈനികൻ മരിച്ച നിലയിൽ ബാ​ല​ച​ന്ദ്ര​കു​മാ​റി​നെ​തി​രാ​യ പീ​ഡ​ന പ​രാ​തി വ്യാ​ജം; അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ് കോടതിയിൽ

ഇന്ത്യയിൽ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതായി ലോകാരോ​ഗ്യ സംഘടന



ഇന്ത്യയിൽ ഒമിക്രോണിന്റെ പുതിയ വകഭേ​ദം കണ്ടെത്തിയതായി ലോകാരോ​ഗ്യ സംഘടന. ബി.എ.2.75 എന്ന വകഭേദമാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ കണ്ടെത്തിയതെന്ന് ലോകാരോ​ഗ്യസംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അധനോം ​ഗബ്രിയേയസസ് പറഞ്ഞു.

 

രണ്ടാഴ്ചയ്ക്കിടെ ലോകത്ത് കോവിഡ് കേസുകളിൽ 30 ശതമാനം വർധനവാണുണ്ടായത്. ലോകാരോ​ഗ്യസംഘടനയുടെ ആറ് സബ് റീജ്യനുകളിൽ നാലിടത്തും കഴിഞ്ഞയാഴ്ച കോവിഡ് കേസുകളുടെ വർധനവ് രേഖപ്പെടുത്തിയതായി ​വാർത്താകുറിപ്പിൽ ​ഗബ്രിയേസസ് പറഞ്ഞു. യൂറോപ്പിലും അമേരിക്കയിലും ബിഎ.4, ബിഎ.5 വകഭേദമാണ് വ്യാപിക്കുന്നത്. എന്നാൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ പുതിയ വകഭേ​ദമായ ബിഎ.2.75 ആണ് വ്യാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

അതേസമയം, ഈ വകഭേദം ആദ്യം ഇന്ത്യയിലാണ് കണ്ടെത്തിയത്. ഇതിനു പിന്നാലെ 10 രാജ്യങ്ങളിൽ കൂടി ഈ വകഭേദം കണ്ടെത്തുകയായിരുന്നുവെന്നും ലോകാരോ​ഗ്യസംഘടനയിലെ മുതിർന്ന ശാസ്ത്രജ്ഞയായ സൗമ്യ സ്വാമിനാഥൻ ട്വിറ്ററിൽ വ്യക്തമാക്കി. ഈ വകഭേദത്തെ സംബന്ധിച്ച് ലോകാരോ​ഗ്യസംഘടന നിരീക്ഷണം നടത്തുകയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.

 

ജൂൺ 27 മുതൽ ജൂലൈ 3 വരെയുള്ള ഒരാഴ്ച കാലയളവിൽ ലോകത്ത് 46 ലക്ഷം പേർക്കാണ് കോവിഡ് പിടിപെട്ടത്. ഈ ഒരാഴ്ച കൊണ്ട് 8100ലേറെ മരണങ്ങളും സംഭവിച്ചതായാണ് കണക്കുകൾ. ജൂലൈ മൂന്നു വരെ ലോകത്താകെ 546 ദശലക്ഷം കോവിഡ് കേസുകളും 63 ലക്ഷം മരണങ്ങളും സംഭവിച്ചു.

 

July 07, 2022, 10:57 am

Advertisement

Advertisement