8 Wednesday
April , 2020
5.49 AM
livenews logo
flash News
ലോകം മുഴുവൻ സുഖം പകരാൻ അവരൊന്നിച്ചു പാടി; ശ്രദ്ധേയമായി മലയാളി ​ഗായകരുടെ ലോക്ക്ഡൗൺ പാട്ട് തബ്​ലീഗ്​ ജമാഅത്തുകാർക്കെതിരെ നുണ പ്രചരണവുമായി ബിജെപി എംപി; സത്യം വ്യക്തമാക്കി പൊലീസും ഡോക്ടറും ബ്രിട്ടനിൽ പ്രസിദ്ധ ഹാർട്ട് സർജൻ കൊറോണ ബാധിച്ചുമരിച്ചു; ഇതുവരെ മരിച്ചത് ആറു ഡോക്ടർമാർ 'ഇവിടെ ഒരു ട്രീറ്റ്മെന്റും കിട്ടുന്നില്ല; രക്ഷിക്കണം': ദുരിതം വിവരിച്ച് ഡൽഹിയിൽ കോവിഡ് ബാധിച്ച മലയാളി നഴ്സ് കൊറോണ ദുരിതാശ്വാസത്തിന് അജിത്തിന്റെ ഒന്നേകാൽ കോടി രൂപ ഡൽഹിയിൽ മുസ്‌ലിം പള്ളിക്ക് നേരെ വെടിവച്ച നാല് പേർ അറസ്റ്റിൽ; കാരണം തബ്‌ലീഗുകാരോടുള്ള വിരോധം കൊറോണക്കാലത്ത് ഒരുലക്ഷം തൊഴിലാളി കുടുംബങ്ങൾക്ക് സഹായവുമായി ബി​ഗ് ബിയുടെ സിനിമാ കുടുംബം; പദ്ധതിക്ക് പിന്തുണയുമായി കല്യാൺ ജൂവലേഴ്സും കോവിഡ്: സഹായത്തിനായി അമേരിക്കയോട് കൈ നീട്ടില്ലെന്ന് ഇറാൻ കൊറോണ: ഫോർവേഡ് സന്ദേശങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി വാട്സ്ആപ്പ് വ്യാജ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചു; ഡിജിപിക്ക് പരാതി നൽകി ജൂഹി രസ്തോ​ഗി

നിർഭയ കേസിൽ പുതിയ മരണ വാറന്റ്: ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും


ന്യൂഡൽഹി: നിർഭയ കേസ്​ പ്രതികളെ തൂക്കിലേറ്റാനായി പുതിയ മരണ വാറന്റ്​ പുറപ്പെടുവിച്ചു. ഫെബ്രുവരി ഒന്നിന് രാവിലെ ആറ്​ മണിക്കാകും പ്രതികളെ തീഹാർ ജയിലിൽ തൂക്കിലേറ്റുക.

 

ഡൽഹി അഡീഷണൽ സെഷൻസ്​ ജഡ്​ജി സതീഷ്​ കുമാർ അറോറയാണ്​ പുതിയ വാറന്റ‍് പ്പെടുവിച്ചത്​. ദയാഹരജി നൽകിയ സാഹചര്യത്തിൽ തന്റെ വധശിക്ഷ നടപ്പാകുന്നത്​ നീട്ടിവയ്ക്കണമെന്ന്​ ആവശ്യപ്പെട്ട്​ പ്രതികളിൽ ഒരാളായ മുകേഷ്​ സിങ്​ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, മുകേഷ്​ സിങ്ങിന്റെ ദയാഹരജി രാഷ്​ട്രപതി ഇന്ന്​ തള്ളിയിരുന്നു

 

രാഷ്​ട്രപതി മുകേഷ്​ സിങ്ങിന്റെ ദയാഹരജി തള്ളിയ വിവരം പബ്ലിക്​ പ്രോസിക്യൂട്ടർ ഇർഫാൻ അഹമ്മദ്​ കോടതിയെ അറിയിച്ചു. പ്രതികളുടെ വധശിക്ഷ നടപ്പാക്കാനായി പുതിയ മരണവാറന്റ്​ പുറപ്പെടുവിക്കണമെന്നും അദ്ദേഹം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ്​ ശിക്ഷ നടപ്പാക്കാൻ ഫെബ്രുവരി ഒന്നിന്​ കോടതി മരണവാറന്റ്​ പുറപ്പെടുവിച്ചത്​.

 

നേരത്തെ, ഈ മാസം 22നായിരുന്നു പ്രതികളെ തൂക്കിലേറ്റാൻ തീരുമാനിച്ചിരുന്നത്. വിനയ് ശർമ, മുകേഷ് സിങ്, അക്ഷയ് കുമാർ സിങ്, പവൻ ​ഗുപ്ത എന്നിവരെയാണ് തൂക്കിലേറ്റുക.

January 17, 2020, 17:50 pm

Advertisement