20 Wednesday
November , 2019
3.02 AM
livenews logo
flash News
ലോകകപ്പ് യോ​ഗ്യത: ഒമാനെതിരേ ഇന്ത്യക്ക് തോൽവി റിലയൻസ് ജിയോയും കോൾ-ഡാറ്റാ ചാർജ് വർധിപ്പിക്കുന്നു ഷെയ്ഖ് ഹംദാൻ ബിൻ ഖലീഫ അൽ നഹ്‌യാൻ കുതിരയോട്ട മത്സരത്തിൽ മലയാളി പെൺകൊടിക്ക് ചരിത്രനേട്ടം ദുബയ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ബം​ഗളുരു സ്വദേശിക്ക് 7.17 കോടി രൂപ സമ്മാനം ജൂലിയൻ അസാഞ്ചിനെതിരായ ലൈം​ഗികാരോപണ കേസിൽ സ്വീഡൻ അന്വേഷണം അവസാനിപ്പിച്ചു ജെഎൻയു സമരം: വിദ്യാർഥിനികളെ പോലിസ് അപമാനിച്ചതായി പരാതി ചെന്നൈ പാർക്ക് ടൗൺ റെയിൽവേ സ്റ്റേഷനിൽ നിയമലംഘകരെ നിലയ്ക്കുനിർത്തുന്ന ചിന്നപ്പൊണ്ണ് ഐഎഎസ് ജോലി പാഴ് വേലയാണ്; രാജ്യത്തെ അപകടത്തെക്കുറിച്ചു ജനങ്ങളെ ബോധവൽക്കരിക്കും: കണ്ണൻ ​ഗോപിനാഥൻ ഉദ്ധവ് താക്കറെ മുഖ്യമന്ത്രി; കോൺ​ഗ്രസിനും എൻസിപിക്കും ഉപമുഖ്യമന്ത്രിപദം; മഹാരാഷ്ട്രയിലെ രാഷ്ട്രീയ സമവാക്യം ഇങ്ങനെ ഫലസ്തീനിലെ ഇസ്രായേൽ കുടിയേറ്റം നിയമവിരുദ്ധമല്ലെന്ന് അമേരിക്ക

ഇനി വാട്ട്സ്ആപ്പ് തുറക്കാതെ ഓഡിയോ കേൾക്കാം; പുതിയ ഫീച്ചർ റെഡി

September 09, 2019, 17:42 pm

വാട്ട്സ്ആപ്പ് തുറക്കാതെ ഇനി ഓഡിയോ കേൾക്കാം. പുതിയ ഓഡിയോ പ്ലേബാക്ക് ഫീച്ചറുമായി രം​ഗത്തെത്തിയിരിക്കുകയാണ് വാട്ട്സ്ആപ്പ്. ആപ്പിന്‍റെ പുതിയ അപ്ഡേറ്റിൽ വാട്ട്സ്ആപ്പ് തുറക്കാതെ മൊബൈലിലെ നോട്ടിഫിക്കേഷൻ പാനലിൽ വച്ചു തന്നെ ഓഡിയോ കേൾക്കാനാവും. വേർഷൻ 2.19.91.1ലാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്.

 

വോയ്സ് മെസേജും ഓഡിയോ ഫയലുമെല്ലാം ഇത്തരത്തിൽ തുറന്നു കേൾക്കാനാവും. പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയ ബീറ്റാ വേർഷൻ ആൻഡ്രോയ്ഡിലും ഐഒഎസിലും ഇപ്പോൾ ലഭ്യമാണ്.

 

കൂടാതെ, ഗൂഗിൾ അസിസ്റ്റന്‍റിന്‍റെ സഹായത്തോടെ ഇനി വീഡിയോ കോളും ഓഡിയോ കോളും ചെയ്യാൻ സാധിക്കും. ഗൂഗിൾ അസിസ്റ്റന്‍റിലൂടെ നേരത്തെ ടെക്സ്റ്റ് മെസ്സേജ് മാത്രമാണ് സാധിച്ചിരുന്നത്. ഈ ഫീച്ചർ ഇപ്പോൾ ആൻഡ്രോയ്ഡിൽ മാത്രമാണ് ലഭ്യമായിരിക്കുന്നത്.

 

ഇൻസ്റ്റഗ്രാമിലെ പോലെ വീഡിയോ കാണാനും, ഡാർക് മോഡും വാട്ട്സ്ആപ്പിൽ ലഭ്യമാക്കാനും കമ്പനി ശ്രമം ആരംഭിച്ചിട്ടുണ്ട്.

September 09, 2019, 17:42 pm

Advertisement