24 Monday
February , 2020
5.59 PM
livenews logo
flash News
ട്രംപ് ഇന്ത്യയിലെത്തി; നമസ്തെ ട്രംപിനു തുടക്കമായി ശിവനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പാലക്കാട്ട് യുവാവിനെ സംഘ്പരിവാര്‍ അക്രമികള്‍ ബലംപ്രയോഗിച്ച് ഫേസ്ബുക്ക് ലൈവില്‍ മാപ്പുപറയിപ്പിച്ചു ഷഹീന്‍ബാഗ് സമരത്തിനെതിരായ ഹരജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും ഫിലിപ്പീൻസിലെ കൂട്ടവിവാഹവും മുഖംമൂടി ദമ്പതികളും അധോലോക നായകൻ രവി പൂജാരിയെ സെന​ഗൽ നാടുകടത്തി; ഇന്ന് ബം​ഗളുരുവിലെത്തിക്കും ദുബയിൽ പിടിച്ചുപറിക്കിരയായ ഇന്ത്യക്കാരിയുടെ രക്ഷയ്ക്കെത്തിയത് പാകിസ്താനി യുവാക്കൾ തുപ്പലുതൊട്ട് ഫയലുകളുടെ പേജ് മറിക്കരുത്: ജീവനക്കാർക്ക് നിർദേശവുമായി യുപി സർക്കാർ ലോസ് ആഞ്ചലസിൽ ഇന്ത്യക്കാരൻ വെടിയേറ്റുമരിച്ചു ബലാൽസം​ഗത്തിലൂടെ പിറന്ന കുഞ്ഞിനെ കൊലപ്പെടുത്തിയ കൗമാരക്കാരി അറസ്റ്റിലായി ദ്വിദിന സന്ദർശനത്തിനായി ട്രംപും മെലനിയയും ഇന്ത്യയിലേക്ക് തിരിച്ചു

ഭർത്താവിന്റെ വീട്ടിൽ നടന്ന മോഷണം നവവധുവിനെ പുരുഷനാക്കി


ഭർതൃ​ഗൃഹത്തിൽ നടന്ന മോഷണം നവവധുവിനെ പുരുഷനാക്കി മാറ്റി. ഭാര്യ പുരുഷനായിരുന്നുവെന്ന് ഭർത്താവ് അറിയുന്നത് വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കു ശേഷം. സ്ത്രീവേഷം കെട്ടി വിവാഹിതയായ യുവാവ് ഭർത്താവിന്റെ വീട്ടിൽ നടത്തിയ മോഷണമാണ് കള്ളിപൊളിച്ചത്.  ഉ​ഗാണ്ടയിലാണ് സംഭവം.

 

കയും​ഗ ജില്ലയിലുള്ള യുവാവാണ് ചതിയിൽപ്പെട്ടത്. പള്ളിയിലെ ഇമാമായിരുന്നു കബളിക്കപ്പെട്ടത്. വിവാഹം കഴിഞ്ഞെങ്കിലും ഭർത്താവിനെ അടുത്തിടപഴകാൻ ഭാര്യ അനുവദിച്ചിരുന്നില്ല. വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കു ശേഷം ഭർതൃവീട്ടിൽ നടത്തിയ മോഷണമാണ് വ്യാജ മണവാട്ടിയെ കുടുക്കിയത്.

 

മോഷണത്തിനു പിന്നിൽ നവവധുവാണെന്ന സംശയത്തിൽ വനിതാപോലിസുകാർ കസ്റ്റഡിയിലെടുത്തു ശരീര പരിശോധന നടത്തിയപ്പോഴാണ് കള്ളിവെളിച്ചത്തായത്. ബുർഖ ധരിച്ചിരുന്ന നവവധു 27കാരനായ റിച്ചാർഡ് തുമുഷാബേ ആണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. റിച്ചാർഡിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മോഷണത്തിൽ പങ്കാളിയായ മറ്റൊരു സ്ത്രീയെ കൂടി പോലിസ് അറസ്റ്റ് ചെയ്തു.

 

ദുരുദ്ദേശത്തോടു കൂടി സ്ത്രീവേഷം കെട്ടിയതിനും വിവാഹബന്ധത്തിൽ ഏർപ്പെട്ടതിനും മോഷണം നടത്തിയതിനും വകുപ്പുകൾ ചുമത്തി റിച്ചാർഡിനെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്.

January 15, 2020, 15:20 pm

Advertisement