12 Sunday
July , 2020
3.53 PM
livenews logo
flash News
ഐശ്വര്യ റായിക്കും മകൾ ആരാധ്യക്കും കോവിഡ് സ്വപ്ന സുരേഷ് സഞ്ചരിച്ച എൻഐഎ വാഹനം പഞ്ചറായി വിസാ, ഐഡി കാർഡ് പുതുക്കൽ യുഎഇ പുനരാരംഭിച്ചു തിരുവനന്തപുരം സ്വർണക്കടത്ത്: പെരിന്തൽമണ്ണ സ്വദേശി റമീസ് പിടിയിൽ സ്വപ്നയും സന്ദീപും എങ്ങനെ ബം​ഗളുരുവിലെത്തി? രാജ്യം വിടാനും പദ്ധതിയിട്ടു; ഉന്നത സഹായം വ്യക്തമാക്കി നീക്കങ്ങൾ സി കേശവൻ സാമൂഹിക സമത്വത്തിനായി നിലകൊണ്ട നേതാവ്, ഉചിതമായ സ്മാരകം അനിവാര്യം: സ്വാമി സച്ചിതാനന്ദ പാലത്തായി പീഡനക്കേസ് പ്രതി പത്മരാജനെ രക്ഷപ്പെടാൻ അനുവദിക്കില്ല: വെർച്വൽ പെൺപ്രതിഷേധം ഇന്ന് പാലത്തായി പോക്സോ കേസിൽ കുറ്റപത്രം വൈകുന്നതിനെതിരേ രമ്യാ ഹരിദാസ് എംപിയടക്കമുള്ള വനിതകളുടെ നിരാഹാരസമരം അമിതാഭിനു പിന്നാലെ അഭിഷേകിനും കൊറോണ സ്ഥിരീകരിച്ചു അമിതാഭ് ബച്ചന് കൊറോണ ബാധ

ഭൂമി കുലുങ്ങിയിട്ടും തെല്ലും കുലുങ്ങാതെ ജസീന്ത ആർഡൻ; 'അഭിമുഖം തുടരാം'


ഭൂമി കുലുക്കത്തിലും കുലുങ്ങാതെ ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡൻ. പ്രധാനമന്ത്രിയുടെ തത്സമയ അഭിമുഖത്തിനിടെയാണ് ഭൂമി കുലുങ്ങിയത്. റിക്ടര്‍ സ്‌കെയിലില്‍ 5.6 രേഖപ്പെടുത്തിയ ഭൂമികുലുക്കത്തില്‍ കിവീസ് പാര്‍ലമെന്റ് കെട്ടിടം വരെ കുലുങ്ങിയെങ്കിലും ജസീന്ത ഒട്ടും കുലുങ്ങാതെ അഭിമുഖം തുടരുകയായിരുന്നു. ബ്രിട്ടീഷ് മാധ്യമമായ ദി ​ഗാർഡിയനുമായുള്ള അഭിമുഖത്തിനിടെയാണ് സംഭവം.

 

തിങ്കളാഴ്ച്ച രാവിലെ എട്ടു മണിയോടെയാണ് ന്യൂസിലന്റിലെ ലെവിന്‍ മേഖലയില്‍ ഭൂമികുലുക്കമുണ്ടായത്. ഇതേസമയം ടെലിവിഷന്‍ അഭിമുഖത്തിലായിരുന്നു ജസീന്ത ആര്‍ഡന്‍. കെട്ടിടം കുലുങ്ങുന്നുണ്ടെന്ന് തിരിച്ചറിഞ്ഞെങ്കിലും വലിയ പരിഭ്രമമൊന്നും കൂടാതെ ഇവിടെ ഭൂമികുലുക്കമുണ്ടായെന്ന വിവരം ചിരിച്ചുകൊണ്ട് അവതാരകരുമായി വളരെ കൂളായി പങ്കുവയ്ക്കുകയാണ് ജസീന്ത ചെയ്തത്.

 

അത്യാവശ്യം ഭൂമികുലുക്കത്തെയൊക്കെ പ്രതിരോധിക്കാന്‍ ശേഷിയുള്ള കെട്ടിടത്തിലാണ് താനെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച ജസീന്ത തന്റെ തലയ്ക്കു മുകളിലോ മറ്റോ ആടുന്ന ബള്‍ബുകളോ മറ്റോ ഇല്ലെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. അപകട സാധ്യതകളില്ലെന്നും അഭിമുഖം തുടരാമെന്നുമായിരുന്നു ന്യൂസിലന്റ് പ്രധാനമന്ത്രിയുടെ നിലപാട്.

May 25, 2020, 16:34 pm

Advertisement