24 Friday
September , 2021
11.59 PM
livenews logo
flash News
കണ്ണൂരിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ വെട്ടിക്കൊന്ന് പിതാവ് ജീവനൊടുക്കി; വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ സിവിൽ സർവീസിൽ മലയാളിത്തിളക്കം; കെ മീരയ്ക്ക് ആറാം റാങ്ക് തൃശൂരില്‍ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 29 വർഷം തടവ് നാ​ഗ്പൂരിൽ ബലാത്സംഗത്തിനിരയായ 16കാരിയുടെ കുഞ്ഞിനെ ബന്ധു 90,000 രൂപയ്ക്ക്​ വിറ്റു ചില ക്രൈസ്തവ പുരോഹിതര്‍ ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് വഴിപ്പെട്ടു; പാലാ ബിഷപ്പിനെതിരെ ഫാ. പോൾ തേലക്കാട്ട് ഡൽഹി കോടതിക്കുള്ളിൽ ​ഗുണ്ടാത്തലവനെ വെടിവച്ച് കൊന്നു; അക്രമികൾക്ക് നേരെ പൊലീസ് വെടിവയ്പിൽ മൂന്ന് മരണം മന്ത്രി വീണാ ജോർജിനെതിരെ അശ്ലീല പരാമർശം; പി സി ജോർജിനെതിരെ കേസ് ഒരു വയസുകാരനെ വായിൽ ബിസ്‌കറ്റ് കവർ തിരുകി കൊന്ന അമ്മൂമ്മ അറസ്റ്റിൽ കുടിയൊഴിപ്പിക്കലിനിടെ പൊലീസ് വെടിവച്ച് കൊന്നയാളുടെ മൃതദേഹം ചവിട്ടിമെതിച്ച ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍ ഇടുക്കിയിൽ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു; ഭർത്താവ് രക്ഷപ്പെട്ടു

അത്ഭുതവര വീണ്ടും; വിസ്മയമാണ് ഈ ചിത്രകാരി


 

ഷിയാസ് ബിൻ ഫരീദ്

 

ഒറിജിനലിനെ വെല്ലുന്ന തരത്തിൽ, കാമറയൊക്കെ ചമ്മിപ്പോവുന്ന രീതിയിൽ ചിത്രം വരയ്ക്കുന്ന ഒരു മലപ്പുറത്തുകാരിയെ മുമ്പ് പരിചയപ്പെട്ടിരുന്നു. ഒരു മതിലിന് മുകളിൽ രണ്ട് കോഴികൾ നിൽക്കുന്ന ചിത്രമാണ് ഇതിനു മുമ്പ് ഏവരേയും ഞെട്ടിച്ചത്. ഇപ്പോൾ അതേ ചിത്രകാരി വീണ്ടും അത്ഭുത വരയുമായി രം​ഗത്തെത്തിയിരിക്കുകയാണ്. 

 

ചിത്രകാരനും നിലമ്പൂർ പൂക്കോട്ടുംപാടം സ്വദേശിയുമായ ഇസ്​ഹാഖ് വി പിയുടെ മകൾ ആരിഫയാണ് തന്റെ കൈവിരലുകളാൽ വീണ്ടും വിസ്മയത്തിന്റെ പുതിയ കാഴ്ചാനുഭവം തീർത്തിരിക്കുന്നത്.

 

ഇത്തവണ നിലത്ത് കിടക്കുന്ന ഒരു തേക്കിലയ്ക്കാണ് ആരിഫ തന്റെ കാൻവാസിലൂടെ ജീവൻ നൽകിയിരിക്കുന്നത്. കല്ലുകൾ നിറഞ്ഞ മുറ്റത്ത് കിടക്കുന്ന തേക്കില നമ്മുടെയെല്ലാം വീട്ടുമുറ്റങ്ങളെ ഓർമിപ്പിക്കും. ഇന്നലെയാണ് ഈ ചിത്രം ആരിഫയും പിതാവ് ഇസ്ഹാഖും പുറത്തുവിട്ടത്. 

ഓരോ പോയിന്റിലും ഒറിജിനാലിറ്റി തിളങ്ങിനിൽക്കുന്ന വര, ഒരു വരയാണെന്ന് ആർക്കും വിശ്വസിക്കാനാവില്ല. ഏതോ ഒരു ഡിഎസ്എൽആർ കാമറയിലോ കിടിലൻ മൊബൈൽ കാമറയിലോ പകർത്തിയ ഒറിജിനൽ തേക്കിലയാണെന്നേ പറയൂ. പക്ഷേ ആരിഫയെ സംബന്ധിച്ചിടത്തോളം ആ തോന്നിപ്പിക്കലൊക്കെ പുതുമയുള്ള കാര്യമല്ല.

 

ഏഴു ദിവസം കൊണ്ടാണ് ഈ ചിത്രം പൂർത്തിയാക്കിയതെന്ന് ആരിഫ ന്യൂസ്ടാ​ഗ് ലൈവിനോടു പറഞ്ഞു. ഏഴ് ദിവസം തുടർച്ചയായി ഇരുന്നിട്ടല്ല. സമയം കിട്ടുമ്പോഴൊക്കെയാണ് ഇത് വരയ്ക്കാൻ ചെലവിട്ടുകൊണ്ടിരുന്നത്. സ്വന്തം വീടിന്റെ മുറ്റവും അവിടെ വീണ തേക്കിലയും തന്നെയാണ് ഇതെന്നും ആരിഫ മനസ് തുറന്നു.

 

ഓരോ പുതിയ ചിത്രവും അവളുടെ മാസ്റ്റർ പീസാണെന്ന് പിതാവ് ഇസ്ഹാഖ് പറ‍ഞ്ഞു. ചില കമ്മീഷൻ വർക്കുകളുള്ളതിനാൽ വീട്ടിൽ തന്നെയാണിപ്പോഴുള്ളത്. അതിനിടയിലാണ് ഈ വര. ഞെട്ടിക്കൽ ഇനിയും തുടരുമല്ലോ എന്ന ചോദ്യത്തിന് തീർച്ചയായും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇതൊരു പെയിന്റിങ്ങാണെന്ന് വിശ്വസിക്കുകയേ ഇല്ല എന്നാണ് കണ്ടവരെല്ലാം പറയുന്നത്. ആരിഫയുടെ വിരലുകളാൽ മുമ്പും ഇത്തരം അത്ഭുത ചിത്രങ്ങൾ പിറവിയെടുത്തിട്ടുണ്ട്. തന്റെ ആറാം വയസിൽ ചിത്രരചന തുടങ്ങിയ ആരിഫ ആദ്യ കാലത്ത് പെൻസിൽ ഡ്രോയിങ്ങും വാട്ടർകളറുമൊക്കെയായിരുന്നു. 

 

പിന്നീട് 13ാം വയസിലാണ് ഓയിൽ പെയിന്റിങ് തുടങ്ങിയത്. ഉപ്പയാണ് ആരിഫയുടെ വരയ്ക്ക് പ്രചോദനം. അദ്ദേഹം വരയ്ക്കുന്നത് കണ്ടാണ് ആരിഫയും വരയുടെ ലോകത്തേക്ക് കടന്നുവന്നത്. ഈ 16 വർഷത്തിനിടെ ഏകദേശം 25ലേറെ റിയലിസ്റ്റിക് ചിത്രങ്ങളാണ് വരച്ചിരിക്കുന്നത്. ചിത്രരചന പഠിക്കാൻ പോയിട്ടില്ല.

 

ഏകദേശം 10 വർഷം മുമ്പാണ് ആരിഫ റിയലിസ്റ്റിക് ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങിയത്. 2014ൽ സ്വന്തം പടം വരച്ചും ആരിഫ ഞെട്ടിച്ചിട്ടുണ്ട്. ഇതു കൂടാതെ,  വെള്ളം കയറിക്കിടക്കുന്ന ഒരു നെൽവയലിന്റെ ചിത്രം, വെള്ളം കെട്ടിനിൽക്കുന്ന ചിത്രം, ഉപ്പയുടെ സഹോദരന്മാരുടെ ആൺമക്കൾ ഒരു പേരക്കൊമ്പിൽ ഇരിക്കുന്ന ചിത്രം- ഇതൊക്കെ ആരിഫയുടെ കലാവൈഭവം തെളിയിക്കുന്നതാണ്.

 

ഒപ്പം,"ആഷിഫ"- തളിരിലയും കൈയിലേന്തിയ മലയാളി പെണ്‍കുട്ടി, ചെമ്പരത്തി, നാട്ടുകാഴ്ച, കസേരയിൽ ഇരിക്കുന്ന വയോധികൻ, നാട്ടിൻപുറം, റോസാപ്പൂക്കൾ, മോഹിനിയാട്ടം എന്നിങ്ങനെ ജീവൻ തുടിക്കുന്ന നിരവധി ചിത്രങ്ങൾ ആരിഫയുടെ വര അക്കൗണ്ടിലുണ്ട്. നോക്കിയാൽ പിന്നെ കണ്ണെടുക്കാൻ തോന്നാത്തതാണ് ഈ ഓരോ ചിത്രങ്ങളും. ഇതാക്കെ വരയാണെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ആ സംശയം മാറാൻ വരയുടെ വിവിധ ഘട്ടങ്ങൾ തന്റെ ബ്ലോ​ഗിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് ആരിഫ. 

 

ആരിഫയുടെ അനുജത്തി ജുമാനയും ചിത്രകാരിയാണ്. ആരിഫയുടെ അഞ്ച് വയസുള്ള മൂത്ത കുട്ടിയും നാലു വയസുള്ള ഇളയ കുട്ടിയും വരയ്ക്കും. കൂടാതെ ഉമ്മയും ചെറിയ വരക്കാരിയാണ്. അങ്ങനെ പൂർണമായും ഒര വരക്കുടുംബമാണ് ആരിഫയുടേത്. ഭർത്താവ് ഷഫീക്കലി​ ​ഗൾഫിൽ ജോലി നോക്കുന്നു.

 

August 28, 2021, 10:56 am

Advertisement

Advertisement