13 Friday
December , 2019
12.48 AM
livenews logo
flash News
ഇപ്പോൾ താമര മാത്രം; പിന്നീട് മറ്റു ദേശീയ ചിഹ്നങ്ങൾ ചേർക്കുമെന്നും വിശദീകരണം ​പൗരത്വ ഭേദ​ഗതി ബില്ല്: വെടിവയ്പിൽ മൂന്നു പ്രതിഷേധക്കാർ കൊല്ലപ്പെട്ടു ആർഎസ്എസിന്റെ ഭിന്നിപ്പിക്കൽ തന്ത്രത്തിന് ആയുസ്സുണ്ടാവില്ല: മുഖ്യമന്ത്രി പിണറായി വിജയൻ പഠനയാത്രയ്ക്കിടെ മദ്യപിച്ചു ലക്ക്കെട്ട് നാട്ടുകാരോടും വിദ്യാർഥിനികളോടും അപമര്യാദയായി പെരുമാറിയ അധ്യാപകൻ അറസ്റ്റിൽ അസം സംഭവങ്ങൾ ആർഎസ്എസിന് താക്കീത് അമ്മയ്ക്കു മരുന്നുവാങ്ങാനെത്തിയ യുവാവ് മാളിൽ നിന്നു മടങ്ങിയത് കോടികൾ വിലമതിക്കുന്ന കാറുമായി തീറ്റ കൊടുക്കാനെത്തിയ യുവാവിനെ സിംഹം ആക്രമിച്ചു ​​അസമിൽ പ്രതിഷേധക്കാർക്കു നേരെ വെടിവയ്പ്; ആർഎസ്എസ് ഓഫിസിനു നേരെ ആക്രമണം കാൻസർ പരിശോധനയുടെ പേരിൽ ലൈം​ഗികാതിക്രമം; ഇന്ത്യൻ വംശജനായ ഡോക്ടർ കുറ്റക്കാരനാണെന്ന് ബ്രിട്ടൻ കോടതി പൗരത്വ ഭേദഗതി ബില്ലിനെതിരെ ഈരാറ്റുപേട്ടയിൽ പ്രകടനവും പൊതുസമ്മേളനവു‌ം

ഷെയ്ഖ് ഹംദാൻ ബിൻ ഖലീഫ അൽ നഹ്‌യാൻ കുതിരയോട്ട മത്സരത്തിൽ മലയാളി പെൺകൊടിക്ക് ചരിത്രനേട്ടം

November 19, 2019, 21:27 pm

അബൂദബി: ഷെയ്ഖ് ഹംദാൻ ബിൻ ഖലീഫ അൽ നഹ്‌യാൻ കുതിരയോട്ട മത്സരത്തിൽ മലയാളി പെൺകുട്ടിക്ക് ചരിത്രനേട്ടം. അബൂദബി ബുത്തീബ് റേസ്കോഴ്സിൽ വച്ച് നടന്ന ടു സ്റ്റാർ ജൂനിയർ 120 കിലോമീറ്റർ എൻഡൂറൻസ് ചാമ്പ്യൻ ഷിപ്പിൽ നിദ അൻജും എന്ന മലയാളി വിദ്യാർഥിനി ഒന്നാം സമ്മാനമായ സ്വർണ വാൾ  കരസ്ഥമാക്കിയാണ് ഇന്ത്യയുടെ അഭിമാനമായി മാറിയത്.

 


വിജയത്തിനു പിന്നിൽ ദുബയ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ റാഷിദ് അൽ മക്തൂമിന്റെ ഉടമസ്ഥതയിലുള്ള മർമൂം സ്റ്റേബിളിലെ പരിശീലകനായ അലി അൽ മുഹൈരിയും സെക്കൻഡ് കോച്ചും ഇന്ത്യക്കാരനുമായ തകത് സിങ്ങിന്റെയും നിരന്തര പരിശ്രമ ഫലമാണെന്ന്  നിദ അൻജും പറയുന്നു. തന്റെ പിതാവിന്റെ അമ്മാവനും യുഎഇയിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പായ റീജൻസി ഗ്രൂപ്പ്  (ഗ്രാൻഡ്) ചെയർമാനുമായ ശംസുദ്ധീൻ ബിൻ മൊഹിയുദ്ധീന്റെയും പ്രോത്സാഹനവും പിന്തുണയും വിജയത്തിൽ പങ്കുവഹിച്ചു.  കുടുംബാംഗങ്ങളുടെയും സുഹൃത്തുകളുടെയും  പ്രോൽസാഹനവും ആവോളം ലഭിച്ചിരുന്നുവെന്നും നിദ കൂട്ടിച്ചേർത്തു.

 

ഇന്ത്യക്കാരുടെ സാന്നിധ്യം വളരെ കുറഞ്ഞ എൻഡ്യൂറൻസ് ചാംപ്യൻ ഷിപ്പിലേക്ക് തന്നെ അടുപ്പിച്ചത് ഈ മേഖലയിലെ ഇന്ത്യൻ അസാന്നിധ്യവും ചെറുപ്പം മുതലേ കുതിരകളോടുള്ള അതിയായ താൽപര്യവും ആണെന്നാണ് നിദ പറയുന്നത്.

 

 

സ്വപ്ന തുല്യമായ ഈ നേട്ടത്തിന് വേണ്ടി മൂന്ന്  വർഷത്തെ കഠിന പരിശീലനം യുഎഇയിലും ലണ്ടനിലുമായിട്ടാണ് നിദ പൂർത്തീകരിച്ചത്.  ദുബയിലെ റാഫിൾസ്  വേൾഡ് അക്കാദമി പന്ത്രണ്ടാം ക്‌ളാസ് വിദ്യാർഥിനിയായ നിദ അൻജും തിരൂർ കൽപകഞ്ചേരി സ്വദേശിനിയും ആനപ്പടിക്കൽ കുടുംബാംഗവുമാണ്.

 

 

ജിസിസിയിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് - മാൾ ഗ്രൂപ്പായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് മാനേജിങ് ഡയറകടർ ഡോ. അൻവർ അമീൻ ചേലാട്ടിന്റെയും മിന്നത്തിന്റെയും രണ്ടാമത്തെ മകളായ നിദ നിരവധി അന്താരാഷ്ട്ര മൽസരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഡോക്ടർ ഫിദ അൻജും അനസ് സഹോദരിയാണ്.

 

November 19, 2019, 21:27 pm

Advertisement