12 Sunday
July , 2020
2.27 PM
livenews logo
flash News
സ്വപ്ന സുരേഷ് സഞ്ചരിച്ച എൻഐഎ വാഹനം പഞ്ചറായി വിസാ, ഐഡി കാർഡ് പുതുക്കൽ യുഎഇ പുനരാരംഭിച്ചു തിരുവനന്തപുരം സ്വർണക്കടത്ത്: പെരിന്തൽമണ്ണ സ്വദേശി റമീസ് പിടിയിൽ സ്വപ്നയും സന്ദീപും എങ്ങനെ ബം​ഗളുരുവിലെത്തി? രാജ്യം വിടാനും പദ്ധതിയിട്ടു; ഉന്നത സഹായം വ്യക്തമാക്കി നീക്കങ്ങൾ സി കേശവൻ സാമൂഹിക സമത്വത്തിനായി നിലകൊണ്ട നേതാവ്, ഉചിതമായ സ്മാരകം അനിവാര്യം: സ്വാമി സച്ചിതാനന്ദ പാലത്തായി പീഡനക്കേസ് പ്രതി പത്മരാജനെ രക്ഷപ്പെടാൻ അനുവദിക്കില്ല: വെർച്വൽ പെൺപ്രതിഷേധം ഇന്ന് പാലത്തായി പോക്സോ കേസിൽ കുറ്റപത്രം വൈകുന്നതിനെതിരേ രമ്യാ ഹരിദാസ് എംപിയടക്കമുള്ള വനിതകളുടെ നിരാഹാരസമരം അമിതാഭിനു പിന്നാലെ അഭിഷേകിനും കൊറോണ സ്ഥിരീകരിച്ചു അമിതാഭ് ബച്ചന് കൊറോണ ബാധ സ്വർണക്കടത്ത്: സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിൽ

തെലങ്കാനയിൽ കുടിയേറ്റ തൊഴിലാളികളുടെ മരണം കൂട്ടക്കൊല; മുഖ്യപ്രതി അറസ്റ്റിൽ


ഹൈദ്രാബാദ്​: തെലങ്കാനയിൽ ഒമ്പത്​ കുടിയേറ്റ തൊഴിലാളികളുടെ മൃതദേഹങ്ങൾ കിണറ്റിൽ കണ്ടെത്തിയ സംഭവം കൂട്ട കൊലപാതകമാണെന്ന്​ പൊലീസ്​. സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിലായി. ബീഹാർ സ്വദേശി സജ്ഞയ്​ കുമാറാണ്​ അറസ്​റ്റിലായത്​. ശീതള പാനീയത്തിൽ വിഷം കലക്കി നൽകുകയിയിരുന്നു. ജീവൻ പോയി എന്ന് ഉറപ്പാക്കിയതോടെ മൃതദേഹങ്ങൾ കിണറ്റിൽ തള്ളിയതായും പൊലീസ്​ പറയുന്നു. 

 

കൊല്ലപ്പെട്ട മക്​സൂദ്​ ആലമി​​ന്റെ മകളുമായി സജ്ഞയ്​ കുമാറിന്​ ബന്ധമുണ്ടായിരുന്നതായും ബന്ധം പിരിഞ്ഞതിലെ വൈരാഗ്യമാണ്​ കൊലയിലേക്ക്​ നയിച്ചതെന്നും പൊലീസ്​ പറയുന്നു. മരിച്ചവരിൽ ആറു പേർ ഒ​രു കുടുംബത്തിൽ നിന്നുള്ളവരാണ്​. മറ്റു മൂന്ന്​ പേർ ഇവരുടെ വീട്ടിനടുത്ത് താമസിക്കുന്നവരുമാണ്​. 

മേയ് 21നാണ് തെലങ്കാനയിലെ വാറങ്കലില്‍ കുടിയേറ്റ തൊഴിലാളി കുടുംബങ്ങളിലെ ഒമ്പതു പേരെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിവേറ്റ പാടുകളോ പരിക്കുകളോ ഒന്നും ഇല്ലാത്ത നിലയിലായിരുന്നു മൃതദേഹങ്ങളെന്ന്​ പൊലീസ്​ പറഞ്ഞു.

മക്​സൂദ്​ ആലം, ഭാര്യ നിഷ, അവരുടെ മൂന്ന്​ മക്കൾ, മൂന്ന്​ വയസ്സുള്ള പേരമകൻ, തൃപുരയിൽ നിന്നുള്ള ഷക്കീൽ അഹമ്മദ്​, ബീഹാറിൽ നിന്നുള്ള ശ്രീറാം, ശ്യാം എന്നിവരുടെ മൃതദേഹമാണ്​ ഇവർ താമസിച്ചിരുന്നതിന്​ സമീപത്തെ കിണറ്റിൽ നിന്ന്​ ലഭിച്ചത്​. പശ്ചിമ ബംഗാളിൽ നിന്ന്​ 20 വർഷം മുമ്പ്​ ജോലി തേടി തെലങ്കാനയിൽ എത്തിയതാണ്​ മക്​സൂദ്​ ആലമും കുടുംബവും. ചണ​ ബാഗുകൾ തുന്നുന്ന തൊഴിലാണ്​ ഇവർ ചെയ്​തിരുന്നത്​. 

വാടക വീട്ടിൽ താമസിച്ചിരുന്ന മക്​സൂദ്​ ആലമും കുടുംബവും ലോക്ക്ഡൗൺ തുടങ്ങിയ ശേഷം ചണ​ മില്ലിലേക്ക്​ താമസം മാറിയിരുന്നു. മില്ലിലെ ഗോഡൗണിലാണ്​ കുടുംബം താമസിച്ചിരുന്നത്​. മില്ലി​​ന്റെ ഒന്നാം നിലയിൽ താമസിച്ചിരുന്നവരാണ്​ മരിച്ച മറ്റുള്ളവർ. 

അടച്ചിട്ടിരുന്ന മിൽ തുറക്കുന്നതിന്റെ ഭാഗമായി ഉടമ ഭാസ്​കർ വ്യാഴാഴ്​ച എത്തിയേപ്പാൾ ആരെയും കണ്ടില്ലെന്ന്​ പറയുന്നു. ശേഷം ഇദ്ദേഹം പൊലീസിൽ പരാതി നൽകുകയും ചെയ്​തു. പിന്നീട്​ നടത്തിയ തിരിച്ചിലിലാണ്​ സമീപത്തെ കിണറ്റിൽ നിന്ന്​ മൃതദേഹങ്ങൾ ലഭിച്ചത്​. 

മരിച്ച ഷക്കീൽ മില്ലിലെ ​ഡ്രൈവറും മറ്റുള്ളവർ മില്ലിലെ തൊഴിലാളികളുമാണ്​. അടച്ചിട്ടിരുന്ന മില്ലിൽ താമസിച്ചിരുന്നവർക്ക്​ ആവശ്യമായ റേഷൻ സാധനങ്ങൾ അവിടെ ഉണ്ടായിരുന്നെന്ന്​ മില്ലുടമ പറയുന്നു. ഇവർ താമസിച്ചിരുന്ന മുറിയിൽ കഴിച്ച്​ പാതിയായ ഭക്ഷണം ഉണ്ടായിരുന്നു.

May 25, 2020, 12:06 pm

Advertisement