24 Tuesday
November , 2020
5.31 PM
livenews logo
flash News
ഛത്തീസ്ഗഢിൽ നടക്കാനിറങ്ങിയ 14കാരിയെ നാല് പേർ കൂട്ടബലാത്സം​ഗത്തിനിരയാക്കി പശ്ചിമബം​ഗാളിൽ 480 സിപിഐഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു ഈ വർഷമാദ്യം ഏറ്റവും കൂടുതൽ സംസാരിക്കപ്പെട്ട നാമം 'കൊറോണ വൈറസ്' 'തൊപ്പിയിട്ട ഫോട്ടോ വേണ്ട, ഞങ്ങൾ മതേതരരാണ്'; ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസം​ഗ മത്സരത്തിൽ ഒന്നാമതെത്തിയ വിദ്യാർഥിയോട് സംഘാടകരുടെ മറുപടി വിവാദത്തിൽ ഇബ്രാഹിംകുഞ്ഞിന് അർബുദം; തുടർ ചികിത്സ വേണം; വിജിലൻസ് കസ്റ്റഡിയിൽ വിടാനാവില്ലെന്ന് കോടതി മിഷി​ഗണിലും തിരിച്ചടിയേറ്റ് ട്രംപ്; ബൈഡന്റെ വിജയം ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് അധികൃതർ ദിലീപിന് അനുകൂലമായി മൊഴി മാറ്റിയാൽ 25 ലക്ഷവും ഭൂമിയും നൽകാമെന്ന് വാ​ഗ്ദാനം; വഴങ്ങില്ലെന്ന് സാക്ഷി 'വേണ്ടതെല്ലാം ചെയ്തോളൂ'; ഒടുവിൽ അധികാര മാറ്റത്തിന് വഴങ്ങി ട്രംപ് 'ലൗ ജിഹാദി'ൽ യോ​ഗിക്ക് തിരിച്ചടി; 'ആര്‍ക്കൊപ്പം ജീവിക്കണമെന്നത് മൗലികാവകാശം'; നിയമനിർമാണത്തിനെതിരെ ഹൈക്കോടതിയും പൊലീസും നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തി; ​ഗണേഷ്കുമാറിന്റെ ഓഫീസ് സെക്രട്ടറി അറസ്റ്റിൽ

ഷാർജ പുസ്തകമേള: ''ഞങ്ങൾ അഭയാർഥികൾ'' അജ്‌മാൻ രാജകുടുംബാംഗം പ്രകാശനം ചെയ്തു


 

ഷാർജ: ഷാർജ എക്സ്പോസെന്ററിലെ മുപ്പത്തിയൊൻപതാമത് രാജ്യാന്തര പുസ്തകമേളയിൽ ഡെന്നി തോമസ് വട്ടക്കുന്നേൽ എഴുതിയ ഞങ്ങൾ വട്ടക്കുന്നേൽ എന്ന പുസ്തകം അജ്‌മാൻ രാജകുടുംബാംഗം ശൈഖ് അഹമ്മദ് റാഷെദ് ഹുമൈദ് അൽനുഐമി ജയ്‌ഹിന്ദ്‌ ടി.വി ചീഫ് റിപ്പോർട്ടർ എൽവിസ്‌ ചുമ്മാറിന് നൽകി പ്രകാശനംചെയ്തു. പുസ്തകത്തിന്റെ പ്രസാധകരായ ഒലിവ് പബ്ലിക്കേഷൻസിന്റെ പവലിയനിൽ ആയിരുന്നു പ്രകാശനം. 

 

അഭയാർഥികളുടെ ചരിത്രവും ജീവിത ദുരിതങ്ങളും സംഭവകഥകളും കവിതകളും കോർത്തിണക്കി എഴുതിയ പുസ്തകമാണ് ഞങ്ങൾ അഭയാർഥികൾ. സമകാലിക ദുരന്തങ്ങളിൽ ഒന്നായ അഭയാർഥി ജീവിതങ്ങളുടെ ദുരിതകാഴ്ചകളിലേക്ക് ലളിതമായ ആഖ്യാന ശൈലിയിലൂടെ ഗ്രന്ഥകർത്താവ് വായനക്കാരെ കൂട്ടികൊണ്ടുപോവുകയാണ്. 

 

ചടങ്ങിൽ സലിം അയ്യനത്ത് പുസ്തകം പരിചയപ്പെടുത്തി. ചിരന്തന സാംസ്കാരികവേദി പ്രസിഡന്റും ഇൻകാസ് യുഎഇ കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ പുന്നക്കൻ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഒലിവ് പബ്ലിക്കേഷൻ ഗൾഫ് കോ ഓഡിനേറ്ററും യുഎഇയിലെ നിയമ പ്രതിനിധിയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശേരി ആശംസ അറിയിച്ചു. പരിപാടിയിൽ അഡ്വ.ശങ്കർ നാരായണൻ,  ശ്രീകല.പി, നെജ്മ ബിൻസത്ത് അലി എന്നിവർ സന്നിഹിതരായിരുന്നു. സാമൂഹ്യ പ്രവർത്തകൻ മുന്തിർ കൽപകഞ്ചേരി സ്വാഗതവും ഒലിവ് പബ്ലിക്കേഷൻ മിഡിൽ ഈസ്റ്റ് ഓർഗനൈസർ അഷ്റഫ് അത്തോളി നന്ദിയും പറഞ്ഞു. 

 

November 17, 2020, 21:07 pm

Advertisement

Advertisement