13 Thursday
August , 2020
2.21 PM
livenews logo
flash News
ജെഎൻയുവിനെയും എഎംയുവിനെയും പിന്തള്ളി മികച്ച കേന്ദ്രസർവകലാശാലയായി ജാമിഅ മില്ലിയ കോവിഡ് രോ​ഗിയായ യുവതി ആംബുലൻസിൽ പ്രസവിച്ചു മോദിക്കും യോ​ഗിക്കുമൊപ്പം വേദി പങ്കിട്ട രാമക്ഷേത്ര ട്രസ്റ്റ് മേധാവി മഹന്ദ് നൃത്യ ​ഗോപാൽ ദാസിന് കൊറോണ ബം​ഗളുരു സംഘർഷത്തിനിടെ അമ്പലത്തിന് സംരക്ഷണ വലയം തീർത്ത് മുസ്‌ലിം യുവാക്കള്‍ കോഴിക്കോട് സ്വദേശി സൗദിയിൽ കൊറോണ ബാധിച്ചുമരിച്ചു സുശാന്ത് സിങ്ങിന് നീതിവേണം; ആലിയ ഭട്ടിന്റെ സഡക് 2വിന്റെ ട്രെയിലറിന് ഡിസ് ലൈക്ക് റെക്കോർഡ് ബം​ഗളുരു സംഘർഷം: നവീൻ ബിജെപി അനുഭാവി; തെളിവായി ഫേസ്ബുക്ക് പോസ്റ്റുകൾ സചിൻ പൈലറ്റും അശോക് ​ഗെഹ്ലോത്തും ഇന്നു നേർക്കുനേർ മാസ്ക് ധരിച്ച് ജീവനക്കാർ ഓഫിസിൽ വരരുത്; വൈറസ് പടരുന്നതിനിടെ വിചിത്ര ഉത്തരവുമായി ഫ്ളോറിഡ ഷെരീഫ് ആശുപത്രിയിൽ വാഹനങ്ങളിൽ നിന്നും മോഷണം; ആർഎസ്എസ് പ്രവർത്തകൻ പിടിയിൽ

കെ ആർ ഇന്ദിരയ്ക്കെതിരെ തുടർനടപടിയില്ല; പ്രതിഷേധിച്ച എസ്ഐഒക്കാർക്കെതിരെ ഉടനടി കുറ്റപത്രവും ശിക്ഷയും


ഷിയാസ് ബിൻ ഫരീദ്

 

മുസ്‌ലിം സ്ത്രീകൾ പന്നി പെറും പോലെ പെറ്റുകൂട്ടുകയാണെന്നത് ഉൾപ്പെടെയുള്ള വംശീയ വിദ്വേഷ പ്രസ്താവന നടത്തിയ ആകാശവാണി പ്രോ​ഗ്രാം ഡയറക്ടറും എഴുത്തുകാരിയുമായ കെ ആർ ഇന്ദിരയ്ക്കെതിരെ തുടർ നടപടിയില്ലാതെ പൊലീസ്. എന്നാൽ സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് ഉടനടി അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയെടുക്കുകയും ഇപ്പോൾ കോടതി ശിക്ഷിക്കുകയും ചെയ്തു. കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്ത എസ്ഐഒ സംസ്ഥാന സെക്രട്ടറിയേറ്റ് അം​ഗം ഷഫീഖ് അന്നമനട അടക്കമുള്ള 11 പ്രവർത്തകർക്കാണ് കൊടുങ്ങല്ലൂർ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒരു ദിവസത്തെ തടവും 750 രൂപ പിഴയും വിധിച്ചത്. ‌

 

സെപ്തംബർ 11നാണ് കേസിൽ പൊലീസിന്റെ മെല്ലെപ്പോക്കും നിരുത്തരവാദ സമീപനവും ചൂണ്ടിക്കാട്ടി എസ്ഐഒ പ്രവർത്തകർ കൊടുങ്ങല്ലൂർ സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്. ഇവരെ അന്ന് അറസ്റ്റ് ചെയ്യുകയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. തുടർന്ന് കേവലം മൂന്നു മാസങ്ങൾക്കുള്ളിൽ തന്നെ ശിക്ഷിക്കുകയും ചെയ്തു. എന്നാൽ ഐപിസി 153-എ പ്രകാരം ജാമ്യമില്ലാ കേസെടുത്തിട്ടും കെ ആർ ഇന്ദിരയെ ഇതുവരെ ചോദ്യം ചെയ്യാൻ പോലും പൊലീസ് വിളിച്ചുവരുത്തിയിട്ടില്ല. ഫേസ്‌ബുക്കിൽ നിന്ന് ചില രേഖകൾ കിട്ടാത്തതാണ് ഇന്ദിരയ്ക്കെതിരെ നടപടി വൈകാൻ കാരണമെന്നായിരുന്നു അന്ന് പൊലീസിന്റെ വാദം. 

 

വിദ്വേഷ പോസ്റ്റുകൾ സംബന്ധിച്ച് കെ ആർ ഇന്ദിരയ്ക്കെതിരെ വൻ പ്രതിഷേധമുയരുകയും വിവിധയാളുകൾ പരാതി നൽകുകയും ചെയ്തതോടെയാണ് പൊലീസ് ജാമ്യമില്ലാ കേസെടുക്കാൻ നിർബന്ധിതരായത്. സുപ്രീംകോടതി അഭിഭാഷകൻ ശ്രീജിത്ത് പെരുമന, പൊതു പ്രവർത്തകനായ എം ആർ വിപിൻ ദാസ്, മനുഷ്യാവകാശ പ്രവർത്തക രേഖാ രാജ്, എസ്ഐഒ നേതാക്കൾ തുടങ്ങിയവരാണ് ഇന്ദിരയ്ക്കെതിരെ പരാതി നൽകിയിരുന്നത്. എന്നാൽ കേസെടുത്തതല്ലാതെ ഇന്നുവരെ യാതൊരു പുരോ​ഗതിയും ഉണ്ടായിട്ടില്ല. 

എം ആര്‍ വിപിന്‍ദാസ് കൊടുങ്ങല്ലൂർ സിഐ പി കെ പത്മനാഭന് നൽകിയ പരാതിയിലാണ് ഇന്ദിരയ്ക്കെതിരെ കേസെടുത്തിരുന്നത്. നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന തരത്തിലാണ് ഇന്ദിരയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ എന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. അതേസമയം, യഥാർഥ കേസിൽ പ്രതിയെ സംരക്ഷിക്കുകയും അതിൽ പ്രതിഷേധിച്ചവർക്കെതിരെ കേസും അറസ്റ്റും ശിക്ഷയും ഉണ്ടാവുകയും ചെയ്ത നടപടി കേരളാ പൊലീസിന്റെ ഇരട്ടത്താപ്പ് വെളിവാക്കുന്നതാണെന്ന് എസ്ഐഒ സംസ്ഥാന സെക്രട്ടറി അസ്‌ലം അലി ന്യൂസ്ടാ​ഗ് ലൈവിനോടു പറഞ്ഞു. 

 

നേരത്തെയും മുസ്‌ലിം വിരുദ്ധ- മതസ്പർധാ പരാമർശങ്ങൾ നടത്തിയ പ്രതീഷ് വിശ്വനാഥ്, കെ പി ശശികല, ​ഗോപാലകൃഷ്ണൻ, ടി പി സെൻകുമാർ അടക്കമുള്ള നിരവധി സംഘപരിവാർ നേതാക്കൾക്കെതിരെ 153 എ ചുമത്തി കേസെടുത്തിരുന്നു. എന്നാൽ പൊലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ല. ഇങ്ങനെ വ്യക്തമായ വിവേചനമാണ് പൊലീസിന്റേയും സർക്കാരിന്റേയും ഭാ​ഗത്തുനിന്നുണ്ടാവുന്നതെന്നും അസ്‌ലം അലി ചൂണ്ടിക്കാട്ടി.

 

അസമിലെ ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് 19 ലക്ഷം പേര്‍ പുറത്തായത് സംബന്ധിച്ച കുറിപ്പും അതിലെ കമന്‍റുകളോടുള്ള ഇന്ദിരയുടെ പ്രതികരണങ്ങളുമാണ് രൂക്ഷ വിമര്‍ശനത്തിന് കാരണമായത്. "ഇന്ത്യന്‍ പൗരാര്‍ അല്ലാതാകുന്നവര്‍ എങ്ങോട്ടു പോകും എന്ന വേവലാതിയിലാണ് കേരളത്തിലെ സഹോദര സ്നേഹികള്‍. അവരെ അനധികൃത കുടിയേറ്റക്കാരായി ക്യാമ്പുകളില്‍ പാര്‍പ്പിക്കാം. വോട്ടും റേഷന്‍കാര്‍ഡും ആധാര്‍ക്കാര്‍ഡും ഇല്ലാതെ. പെറ്റുപെരുകുന്നത് തടയാന്‍ സ്റ്റെറിലൈസേഷന്‍ നടത്തുകയുമാവാം.  ചെയ്യുകയുമാവാം"- എന്നായിരുന്നു ഒന്നാമത്തെ വിദ്വേഷ പോസ്റ്റ്. "താത്തമാര്‍ പന്നി പെറുംപോലെ പെറ്റു കൂട്ടുകയാണെന്നും അതിന് പൈപ്പ് വെള്ളത്തില്‍ ഗര്‍ഭനിരോധന മരുന്ന് കലര്‍ത്തി വിടണമെന്നുമായിരുന്നു ഇന്ദിരയുടെ മറ്റൊരു പോസ്റ്റ്. 

 

ഇതു കൂടാതെ, കേരളത്തിലെ ഇടതന്മാര്‍ക്കെതിരെ ഹോളോകോസ്റ്റ് (ഹിറ്റ്ലറുടെ നേതൃത്വത്തിലുള്ള നാസികള്‍ ജൂതന്മാരെ കൂട്ടക്കൊല നടത്തിയതിന് പൊതുവേ പറയുന്ന പരമാര്‍ശം) നടത്തിയാലോ എന്ന് ആലോചിക്കുന്നുവെന്നും അവർ പറഞ്ഞിരുന്നു. ഇതിനിടെ, കേസ് കൊടുത്ത തന്നെ പൊലീസ് വേട്ടയാടുന്നതായും വിപിൻദാസ് പരാതിപ്പെട്ടിരുന്നു. തന്നെ രാഷ്ട്രീയമുദ്ര കുത്തി വേട്ടയാടാൻ ശ്രമിക്കുന്നുവെന്നും സ്‌പെഷ്യൽ ബ്രാഞ്ചിൽ നിന്ന് എന്നപേരിൽ നിരവധി പേർ വിളിക്കുന്നുവെന്നും വിപിൻദാസ് പറഞ്ഞിരുന്നു. 

December 07, 2019, 17:00 pm

Advertisement

Advertisement