19 Saturday
September , 2020
11.37 PM
livenews logo
flash News
യാത്രാനിയന്ത്രണം മറികടക്കാൻ യാത്രക്കാരെ വട്ടംകറക്കി വിമാനക്കമ്പനികൾ പണമുണ്ടാക്കുന്നു കൊറോണയോട് പൊരുതുന്ന മുൻനിരപോരാളികൾക്ക് നന്ദി പറഞ്ഞ് ഖത്തർ ആരോ​ഗ്യമന്ത്രി തേങ്ങയില്ല; തെങ്ങിൻമുകളിൽ വാർത്താസമ്മേളനം നടത്തി മന്ത്രി ഇത് ഹൃദയഭേദകം; പ്രത്യേകിച്ച് സുഹൃത്തെന്നു കരുതിയ ആളുടെ മൊഴിമാറ്റം ഞെട്ടിച്ചു: കൂറുമാറ്റത്തിനെതിരെ പാർവതി സ്വർണക്കടത്ത് കേസ്: കെ ടി ജലീലിന്റെ ദുബയ് സുഹൃത്തുക്കൾ കരിനിഴലിൽ; വിയർക്കുന്നത് മന്ത്രിയുടെ സഹായികൾ അമ്മ മരിച്ച വിവരം ഏഴ് വർഷം മറച്ച് വച്ച് മകളും ചെറുമകനും ചേർന്ന് തട്ടിയത് പത്ത് ലക്ഷം രൂപയുടെ പെന്‍ഷന്‍ തുക പ്രതിരോധ രഹസ്യങ്ങൾ ചോർത്തി; ഡൽഹിയിൽ മാധ്യമപ്രവർത്തകനും ചൈന- നേപ്പാൾ സ്വദേശികളും അറസ്റ്റിൽ കൊച്ചിയും കേരളവും തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്ന് പി ടി തോമസും വി മുരളീധരനും ഗുജറാത്തില്‍ ആശുപത്രി ജീവനക്കാരുടെ മര്‍​ദനത്തിനിരയായ കോവിഡ് രോ​ഗിക്ക് ദാരുണാന്ത്യം കറൻസിയിലും പാഠപുസ്തകത്തിലും ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ മാപ്പുമായി നേപ്പാൾ

കെ ടി ജലീലിന് ക്ലീൻ ചിറ്റ് ഇല്ല; വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ഇഡി


തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കെ ടി ജലീലിന് എന്‍ഫോഴ്‌സ്‌മെന്റ് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്നും ജലീലിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് മേധാവി അറിയിച്ചതായാണ് പുതിയ റിപ്പോർട്ട്.

 

ജലീലിന് എന്‍ഫോഴ്‌സ്‌മെന്റ് ക്ലീന്‍ചിറ്റ് നല്‍കിയതായി ഇന്ന് രാവിലെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ജലീലിന്റെ മൊഴികളില്‍ ചില വൈരുധ്യം ഉള്ളതിനാല്‍ വീണ്ടും ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തുമെന്നും ഇഡിയുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത് എന്നുമാണ് പുതിയ റിപ്പോര്‍ട്ട്.

 

കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ടും വെള്ളിയാഴ്ചയുമാണ് ജലീലിനെ ഇഡി ചോദ്യം ചെയ്തത്. ജലീലിന്റെ മൊഴി ഡല്‍ഹിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ക്ക് കൈമാറിയിതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മന്ത്രിയുടെ മൊഴി വിശദമായി പരിശോധിച്ച ശേഷമാണ് കൊച്ചിയിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഡല്‍ഹിലേക്ക് കൈമാറിയത്.

September 15, 2020, 19:45 pm

Advertisement

Advertisement