25 Wednesday
November , 2020
5.30 AM
livenews logo
flash News
'കുഴപ്പമൊന്നുമില്ല'; അന്യായ തടവിന്റെ 50ാം ദിവസം സിദ്ദീഖ് കാപ്പന്‍ ഭാര്യയും കുട്ടികളുമായി സംസാരിച്ചു EXCLUSIVE ബിബിസിയുടെ ലോകത്തെ ശ്രദ്ധേയരായ 100 വനിതകളുടെ പട്ടികയിലും ഇടംപിടിച്ച് ഷഹീൻബാ​ഗിലെ ദീദി സ്പുട്നിക് വി കോവിഡ് വാക്സിൻ 95 ശതമാനം ഫലപ്രാപ്തിയുള്ളതെന്ന് റഷ്യ രാജ്യസുരക്ഷ: 43 മൊബൈൽ ആപ്പുകൾക്ക് കേന്ദ്രസർക്കാർ നിരോധനമേർപ്പെടുത്തി യോ​ഗിയെ ഭീഷണിപ്പെടുത്തിയെന്ന്; 16കാരനെ അറസ്റ്റ് ചെയ്ത് യുപി പൊലീസ് ഛത്തീസ്ഗഢിൽ നടക്കാനിറങ്ങിയ 14കാരിയെ നാല് പേർ കൂട്ടബലാത്സം​ഗത്തിനിരയാക്കി പശ്ചിമബം​ഗാളിൽ 480 സിപിഐഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു ഈ വർഷമാദ്യം ഏറ്റവും കൂടുതൽ സംസാരിക്കപ്പെട്ട നാമം 'കൊറോണ വൈറസ്' 'തൊപ്പിയിട്ട ഫോട്ടോ വേണ്ട, ഞങ്ങൾ മതേതരരാണ്'; ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസം​ഗ മത്സരത്തിൽ ഒന്നാമതെത്തിയ വിദ്യാർഥിയോട് സംഘാടകരുടെ മറുപടി വിവാദത്തിൽ ഇബ്രാഹിംകുഞ്ഞിന് അർബുദം; തുടർ ചികിത്സ വേണം; വിജിലൻസ് കസ്റ്റഡിയിൽ വിടാനാവില്ലെന്ന് കോടതി

കർണാടകയിൽ കന്നഡ മതി; അതിൽ വിട്ടുവീഴ്ചയില്ല; അമിത്ഷായുടെ ഹിന്ദി വാദം തള്ളി യെദ്യൂരപ്പ


കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ ഹിന്ദി വ്യാപന വാദത്തെ തള്ളി കർണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യെദ്യൂരപ്പ. കര്‍ണാടക സര്‍ക്കാര്‍ സംസ്ഥാനത്ത് കന്നഡ പ്രോത്സാഹിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും അതിന്റെ പ്രാധാന്യത്തെ ഇല്ലാതാക്കുന്ന ഒരു കാര്യത്തിനും തയ്യാറല്ലെന്നും യെദ്യൂരപ്പ വ്യക്തമാക്കി.

 

അതില്‍ വിട്ടുവീഴ്ച്ചയ്ക്കില്ലെന്നും യെദ്യൂരപ്പ തുറന്നടിച്ചു. 'രാജ്യത്തെ എല്ലാ ഔദ്യോഗിക ഭാഷകളും തുല്യമാണ്. എന്നിരുന്നാലും കന്നഡയാണ് കര്‍ണാടകയുടെ പ്രഥമ ഭാഷ. അതിന്റെ പ്രധാന്യത്തിൽ തങ്ങള്‍ ഒരിക്കലും വിട്ടുവീഴ്ചയ്ക്കു തയ്യാറല്ല. കന്നഡയും സംസ്ഥാനത്തിന്റെ സംസ്‌കാരവും പ്രോല്‍സാഹിപ്പിക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്''- യെദ്യൂരപ്പ പറഞ്ഞു.

ഇതാദ്യമായാണ് ഒരു ബിജെപി നേതാവ് തന്നെ കേന്ദ്രസർക്കാർ നീക്കത്തിനെതിരെ രം​ഗത്തുവരുന്നത്. ഹിന്ദി ദേശീയ ഭാഷയാക്കണമെന്ന അമിത്ഷായുടെ വാദത്തിനെതിരെ രാജ്യമെമ്പാടും വലിയ പ്രതിഷേധമാണ് നിലനിൽക്കുന്നത്. വിവിധ മുഖ്യമന്ത്രിമാരടക്കം നിരവധി പ്രതിപക്ഷ രാഷ്ട്രീയ നേതാക്കൾ അമിത്ഷായ്ക്കെതിരെ രം​ഗത്തുവന്നിരുന്നു.

 

നേരത്തെ ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ, ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ, മുൻ കർണാടക മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, എച്ച് ഡി കുമാരസ്വാമി, എഐഎംഐഎം അധ്യക്ഷനും ലോക്‌സഭാ എംപിയുമായ അസദുദ്ദീൻ ഉവൈസി, നടനും മക്കൾനീതി മയ്യം നേതാവുമായ കമൽഹാസൻ തുടങ്ങി നിരവധി നേതാക്കളാണ് കേന്ദ്രനീക്കത്തിനെതിരെ ശക്തമായ എതിർപ്പറിയിച്ചിരിക്കുന്നത്. 

September 16, 2019, 20:16 pm

Advertisement

Advertisement