24 Tuesday
November , 2020
5.11 PM
livenews logo
flash News
പശ്ചിമബം​ഗാളിൽ 480 സിപിഐഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു ഈ വർഷമാദ്യം ഏറ്റവും കൂടുതൽ സംസാരിക്കപ്പെട്ട നാമം 'കൊറോണ വൈറസ്' 'തൊപ്പിയിട്ട ഫോട്ടോ വേണ്ട, ഞങ്ങൾ മതേതരരാണ്'; ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസം​ഗ മത്സരത്തിൽ ഒന്നാമതെത്തിയ വിദ്യാർഥിയോട് സംഘാടകരുടെ മറുപടി വിവാദത്തിൽ ഇബ്രാഹിംകുഞ്ഞിന് അർബുദം; തുടർ ചികിത്സ വേണം; വിജിലൻസ് കസ്റ്റഡിയിൽ വിടാനാവില്ലെന്ന് കോടതി മിഷി​ഗണിലും തിരിച്ചടിയേറ്റ് ട്രംപ്; ബൈഡന്റെ വിജയം ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് അധികൃതർ ദിലീപിന് അനുകൂലമായി മൊഴി മാറ്റിയാൽ 25 ലക്ഷവും ഭൂമിയും നൽകാമെന്ന് വാ​ഗ്ദാനം; വഴങ്ങില്ലെന്ന് സാക്ഷി 'വേണ്ടതെല്ലാം ചെയ്തോളൂ'; ഒടുവിൽ അധികാര മാറ്റത്തിന് വഴങ്ങി ട്രംപ് 'ലൗ ജിഹാദി'ൽ യോ​ഗിക്ക് തിരിച്ചടി; 'ആര്‍ക്കൊപ്പം ജീവിക്കണമെന്നത് മൗലികാവകാശം'; നിയമനിർമാണത്തിനെതിരെ ഹൈക്കോടതിയും പൊലീസും നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തി; ​ഗണേഷ്കുമാറിന്റെ ഓഫീസ് സെക്രട്ടറി അറസ്റ്റിൽ പാലത്തായി ഇരയെ അധിക്ഷേപിച്ച ഐജി ശ്രീജിത്തിനെതിരെ കേസെടുക്കാൻ ന്യൂനപക്ഷ കമ്മീഷൻ ഉത്തരവ്

പലസ്തീനു സമാധാനമില്ലാതെ ഇസ്രായേലുമായി ബന്ധത്തിനില്ലെന്ന് സൗദി അറേബ്യ



പലസ്തീനുമായി ഇസ്രായേൽ സമാധാന കരാറൊപ്പിടാതെ ഇസ്രായേലുമായി നയതന്ത്രബന്ധത്തിനില്ലെന്ന് സൗദി അറേബ്യ. യുഎഇ ഇസ്രായേലുമായി നയതന്ത്രബന്ധത്തിലേർപ്പെട്ടതിനു പിന്നാലെ കൂടുതൽ അറബ് രാജ്യങ്ങൾ ഈ മാതൃക പിന്തുടരുമെന്ന റിപോർട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സൗദിയുടെ വിശദീകരണം.

 


ഇസ്രായേൽ ബാന്ധവത്തിന് അമേരിക്കയുടെ സമ്മർദ്ദത്തെ മറികടന്നാണ് സൗദിയുടെ പ്രഖ്യാപനമുണ്ടായിരിക്കുന്നത്. പലസ്തീൻ പ്രശ്നം പരിഹരിക്കാതെ ഇസ്രായേലുമായി യാതൊരുവിധ ബന്ധത്തിനും സാധ്യതയില്ലെന്ന് സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ വ്യക്തമാക്കി.

 


ജർമനി സന്ദർശനവേളയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സൗദി മന്ത്രി. അന്താരാഷ്ട്ര കരാർ പ്രകാരം പലസ്തീനികൾക്ക് സമാധാനം പുലരേണ്ടതുണ്ട്.

 


ഇസ്രായേലും യുഎഇയും നയതന്ത്രബന്ധത്തിലേർപ്പെട്ടതിനു പിന്നാലെ സൗദി അറേബ്യയും സമാന കരാറിലേർപ്പെടുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണാൽഡ് ട്രംപ് പറഞ്ഞിരുന്നു. സൗദി അറേബ്യ ഇസ്രായേലുമായി നയതന്ത്രബന്ധത്തിലേർപ്പെടുമെന്ന് കരുതുന്നുവോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് വൈറ്റ്ഹൗസിൽ വച്ച് ട്രംപ് ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്.

 

 

2002ലെ അറബ് സമാധാന ശ്രമത്തിന്റെ ഭാ​ഗമായി പ്രവർത്തിക്കാൻ സൗദി സന്നദ്ധമാണ്. അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ തെറ്റാണെന്നും സൗദി വിദേശകാര്യമന്ത്രി വ്യക്തമാക്കി.

 

August 20, 2020, 20:19 pm

Advertisement

Advertisement