15 Thursday
April , 2021
8.22 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

മ്യാൻമർ അഭയാർഥികൾക്ക് ഭക്ഷണവും അഭയവും നൽകരുതെന്ന് മണിപ്പൂർ സർക്കാർ



​ഗുവാഹത്തി: മ്യാൻമറിൽ നിന്നുള്ള അഭയാർഥികൾക്ക് ഭക്ഷണവും താമസസൗകര്യവും നൽകരുതെന്ന് മണിപ്പൂർ സർക്കാരിന്റെ നിർദേശം. പ്രാദേശിക ഭരണകൂടങ്ങൾക്കാണ് സർക്കാരിന്റെ നിർദേശം. ​ഗുരുതരമായി പരിക്കേറ്റവരാണെങ്കിൽ മാത്രം മാനുഷിക പരി​ഗണന കണക്കിലെടുത്ത് ചികിൽസ നൽകാമെന്നും ഉത്തരവിൽ പറയുന്നു.

 

മ്യാൻമർ പൗരന്മാരുടെ അനധികൃത പ്രവേശനം തടയാൻ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് ചാൻഡൽ, തെങ്നൂപൽ, കംജോങ്, ഉക്രുൽ, ചുരചന്ദ്പുർ ജില്ലകളിലെ ഡപ്യൂട്ടി കമ്മീഷണർമാർക്ക് അയച്ച നിർദേശത്തിൽ സർക്കാർ വ്യക്തമാക്കുന്നുണ്ട്.

 

അതേസമയം രാജ്യത്തെ നിലവിലുള്ള അവസ്ഥ കണക്കിലെടുത്ത് മ്യാൻമർ പൗരൻമാർക്ക് അഭയം നൽകണമെന്ന് യുഎന്നിലെ മ്യാൻമർ അംബാസഡർ ഇന്ത്യൻ സർക്കാരിനോട് അഭ്യർഥിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ ദീർഘകാല ചരിത്രമുണ്ടെന്നും ഒരിക്കലും അതു മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

 

പട്ടാള അട്ടമറി നടന്ന മ്യാൻമറിൽ ഇതുവരെ മുന്നൂറിലേറെ പേരാണ് സൈന്യത്തിന്റെ വെടിവയ്പിൽ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച മാത്രം നൂറോളം പേരാണ് മ്യാൻമറിലെ ഒമ്പതു മേഖലകളിലായി കൊല്ലപ്പെട്ടത്.

 

March 29, 2021, 22:54 pm

Advertisement

Advertisement