24 Monday
February , 2020
6.22 PM
livenews logo
flash News
സംഘപരിവാരം പൊളിച്ചുനീക്കിയ ബാബരി മസ്ജിദിനു പകരം നൽകുന്ന ഭൂമി സ്വീകരിക്കുമെന്ന് സുന്നി വഖ്ഫ് ബോർഡ് സിഎഎ വിരുദ്ധ പ്രതിഷേധക്കാർക്കു നേരെ ഹിന്ദുത്വ ആക്രമണം; പോലിസുകാരൻ കൊല്ലപ്പെട്ടു, മേഖലയിൽ നിരോധനാജ്ഞ ട്രംപ് ഇന്ത്യയിലെത്തി; നമസ്തെ ട്രംപിനു തുടക്കമായി ശിവനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പാലക്കാട്ട് യുവാവിനെ സംഘ്പരിവാര്‍ അക്രമികള്‍ ബലംപ്രയോഗിച്ച് ഫേസ്ബുക്ക് ലൈവില്‍ മാപ്പുപറയിപ്പിച്ചു ഷഹീന്‍ബാഗ് സമരത്തിനെതിരായ ഹരജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും ഫിലിപ്പീൻസിലെ കൂട്ടവിവാഹവും മുഖംമൂടി ദമ്പതികളും അധോലോക നായകൻ രവി പൂജാരിയെ സെന​ഗൽ നാടുകടത്തി; ഇന്ന് ബം​ഗളുരുവിലെത്തിക്കും ദുബയിൽ പിടിച്ചുപറിക്കിരയായ ഇന്ത്യക്കാരിയുടെ രക്ഷയ്ക്കെത്തിയത് പാകിസ്താനി യുവാക്കൾ തുപ്പലുതൊട്ട് ഫയലുകളുടെ പേജ് മറിക്കരുത്: ജീവനക്കാർക്ക് നിർദേശവുമായി യുപി സർക്കാർ ലോസ് ആഞ്ചലസിൽ ഇന്ത്യക്കാരൻ വെടിയേറ്റുമരിച്ചു

സംസ്ഥാനത്ത് ലൗ ജിഹാദില്ല; വ്യക്തമാക്കി ഡിജിപി ലോക്നാഥ് ബെഹ്റ


തിരുവനന്തപുരം: സംസ്ഥാനത്ത്​ ലൗ ജിഹാദില്ലെന്ന് വ്യക്തമാക്കി ഡിജിപി ലോക്നാഥ് ബെഹ്റ. രണ്ട് വർഷത്തിനിടെ അത്തരം കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി ന്യൂനപക്ഷ കമീഷന് റിപ്പോർട്ട് നൽകുമെന്നും ഡിജിപി അറിയിച്ചു.

 

'എന്റെ അറിവ് പ്രകാരം അത്തരമൊരു സംഭവം കേരളത്തിൽ ഇല്ല. സിനഡിന്റെ ആരോപണം വേണമെങ്കിൽ പരിശോധിക്കാ'മെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു. 

 

കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്നും മതപരിവർത്തനം ലക്ഷ്യമിട്ട്​ ക്രിസ്​ത്യൻ പെൺകുട്ടികളെ പ്രണയിച്ച്​ വിവാഹം കഴിച്ച്​ മതം മാറ്റുന്നുണ്ടെന്നുമായിരുന്നു സീറോ മലബാർ സഭ മെത്രാൻ സിനഡിലെ ആരോപണം. 

 

സീറോ മലബാർ സഭ സിനഡ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ​ ദേശീയ ന്യൂനപക്ഷ കമ്മീഷൻ സംസ്ഥാന ഡിജിപിയോട്​ വിശദീകരണം തേടിയിരുന്നു. 21 ദിവസത്തിനകം വിഷയത്തെ കുറിച്ച്​ റിപ്പോർട്ട് നൽകണമെന്നായിരുന്നു നിർദേശം. സഭയുടെ ആരോപണത്തിനു പിന്നിൽ മുൻ ഡിജിപി ടി പി സെൻകുമാറിന്റെ അജണ്ടയാണെന്നും ആരോപണം ഉയർന്നിരുന്നു.

 

അതേസമയം, സിനഡി​ന്റെ ആരോപണത്തെ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപം വിമർശിച്ചിരുന്നു. എറണാകുളം അതിരൂപത വൈദിക സമിതി മുന്‍ സെക്രട്ടറി ഫാദര്‍ കുര്യാക്കോസ് മുണ്ടാടൻ എഴുതിയ ലേഖനത്തിലാണ്​ സിനഡിന്റെ നിലപാടു​കളെ വിമർശിച്ചത്​. 

 

സഭാ നിലപാട്​ മതസൗഹാർദ്ദം തകർക്കുമെന്നും മതരാഷ്​ട്രീയത്തിന്റെ പേരിൽ രാജ്യം നിന്ന്​ കത്തുമ്പോൾ ഏതെങ്കിലും മതത്തെ ചെറുതാക്കുന്ന കാര്യങ്ങൾ പറഞ്ഞ്​ എരിതീയിൽ എണ്ണ ഒഴിക്കാതിരിക്കുക എന്നത്​ സാമാന്യ ബുദ്ധിയാണെന്നും ലേഖനത്തിൽ പറയുന്നു.

 

മതപരിവർത്തനം ലക്ഷ്യമാക്കിയുള്ള പ്രണയങ്ങളും വിവാഹങ്ങളും ഉള്ളതായി തെളിയിക്കാൻ സാധിച്ചിട്ടില്ല. പ്രണയത്തിന്റെ പേരിൽ ഇസ്​ലാം, ഹിന്ദു മതങ്ങളിൽ നിന്ന്​ ക്രിസ്​ത്യൻ മതത്തിലേക്ക്​ മതപരിവർത്തനം നടന്നതിനെ എങ്ങനെ കാണുന്നുവെന്ന്​ സഭ വ്യക്തമാക്കണമെന്നും ലേഖനം ആവശ്യപ്പെടുന്നു.

 

നേരത്തെ, സംസ്ഥാനത്ത് ലൗ ജിഹാദ് ഉണ്ടെന്നതിന് സ്ഥിരീകരണമില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ 2017 ആ​ഗസ്റ്റ് 27ന് വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് ലൗ ജിഹാദ് സംബന്ധിച്ച് ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സാങ്കേതികമായി ഇതുവരെ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ലോക്നാഥ് ബെഹ്റ അന്ന് പറഞ്ഞത്. 

 

ലൗ ജിഹാദ് കേരളത്തില്‍ നടക്കുന്നുണ്ടെന്ന തരത്തില്‍ ദി ന്യു ഇന്ത്യന്‍ എക്‌സ്പ്രസില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ വസ്തുതകള്‍ക്ക് വിരുദ്ധമാണെന്നും താന്‍ അങ്ങിനെ പറഞ്ഞിട്ടില്ലെന്നും ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിരുന്നു. 

January 17, 2020, 16:20 pm

Advertisement