25 Saturday
September , 2021
12.58 AM
livenews logo
flash News
കണ്ണൂരിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ വെട്ടിക്കൊന്ന് പിതാവ് ജീവനൊടുക്കി; വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ സിവിൽ സർവീസിൽ മലയാളിത്തിളക്കം; കെ മീരയ്ക്ക് ആറാം റാങ്ക് തൃശൂരില്‍ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 29 വർഷം തടവ് നാ​ഗ്പൂരിൽ ബലാത്സംഗത്തിനിരയായ 16കാരിയുടെ കുഞ്ഞിനെ ബന്ധു 90,000 രൂപയ്ക്ക്​ വിറ്റു ചില ക്രൈസ്തവ പുരോഹിതര്‍ ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് വഴിപ്പെട്ടു; പാലാ ബിഷപ്പിനെതിരെ ഫാ. പോൾ തേലക്കാട്ട് ഡൽഹി കോടതിക്കുള്ളിൽ ​ഗുണ്ടാത്തലവനെ വെടിവച്ച് കൊന്നു; അക്രമികൾക്ക് നേരെ പൊലീസ് വെടിവയ്പിൽ മൂന്ന് മരണം മന്ത്രി വീണാ ജോർജിനെതിരെ അശ്ലീല പരാമർശം; പി സി ജോർജിനെതിരെ കേസ് ഒരു വയസുകാരനെ വായിൽ ബിസ്‌കറ്റ് കവർ തിരുകി കൊന്ന അമ്മൂമ്മ അറസ്റ്റിൽ കുടിയൊഴിപ്പിക്കലിനിടെ പൊലീസ് വെടിവച്ച് കൊന്നയാളുടെ മൃതദേഹം ചവിട്ടിമെതിച്ച ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍ ഇടുക്കിയിൽ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു; ഭർത്താവ് രക്ഷപ്പെട്ടു

ഈരാറ്റുപേട്ടയിൽ എസ്ഡിപിഐയുമായി ചേർന്ന് ഭരിക്കില്ല; എൽഡിഎഫ് നിലപാട് വ്യക്തമാക്കി മന്ത്രി വി എൻ വാസവൻ


 

ഈരാറ്റുപേട്ടയിൽ എസ്ഡിപിഐ പിന്തുണയോടെ യുഡിഎഫ് ഭരണസമിതിക്കെതിരായ അവിശ്വാസം പാസായതിനു പിന്നാലെ നിലപാട് വ്യക്തമാക്കി മന്ത്രി വി എൻ വാസവൻ. എസ്ഡിപിഐയുമായി ചേര്‍ന്ന് ഈരാറ്റുപേട്ട നഗരസഭ ഭരിക്കില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കൂടിയായ മന്ത്രി വ്യക്തമാക്കി. ഭരിക്കാന്‍ വേണ്ടി എസ്ഡിപിഐ പിന്തുണ സ്വീകരിക്കില്ല. ഇത് പാര്‍ട്ടിയുടെ പ്രഖ്യാപിത നയമാണെന്നും അതില്‍ നിന്ന് പിന്നോട്ടില്ലെന്നും മന്ത്രി പറഞ്ഞു.

 

അവരുടെ വോട്ടു കൊണ്ടുള്ള വിജയം സിപിഐഎമ്മിന് ആവശ്യമില്ലെന്നും വി എന്‍ വാസവന്‍ വ്യക്തമാക്കി. അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയപ്പോള്‍ അവര്‍ വോട്ട് ചെയ്തെന്നത് സത്യമാണ്. അത് സിപിഐഎമ്മുമായോ ഇടതുപക്ഷമായിട്ടോ ചര്‍ച്ചയോ ആശയവിനിമയമോ നടത്തിയിട്ടല്ലെന്നും വാസവന്‍ വ്യക്തമാക്കി.

 

അവരുമായി ഒരു ബന്ധവും ഒരിക്കലും ഉണ്ടാക്കില്ല. എപ്പോഴെങ്കിലും എസ്ഡിപിഐ വോട്ട് അനുകൂലമായി ലഭിച്ചിട്ടുണ്ടോ, അപ്പോഴെല്ലാം രാജി വച്ച്, ശക്തമായ നിലപാട് സിപിഐഎം സ്വീകരിച്ചിട്ടുണ്ട്. മുമ്പ് രണ്ടുതവണ എസ്ഡിപിഐയുടെ വോട്ടില്‍ എല്‍ഡിഎഫിന് ചെയര്‍മാന്‍ സ്ഥാനം ലഭിച്ചപ്പോള്‍ ഉടന്‍തന്നെ രാജിവച്ച ചരിത്രമാണുള്ളത്.

 

'അവര് വോട്ട് ചെയ്തെന്നത് ശരിയാണ്. ഭരിക്കാന്‍ വേണ്ടി എസ്ഡിപിഐ പിന്തുണ സ്വീകരിക്കില്ല. ഇത് പാര്‍ട്ടിയുടെ പ്രഖ്യാപിത നയമാണ്. അതില്‍ നിന്ന് പിന്‍മാറ്റമില്ല. കോണ്‍ഗ്രസിന്റെ നിലപാടും നിലവാരവുമല്ല സിപിഐഎമ്മിന്. എല്ലാക്കാലത്തും എസ്ഡിപിഐയെ ഇടതുപക്ഷം രാഷ്ട്രീയമായി എതിര്‍ത്തിട്ടുണ്ട്. ആ നിലപാടില്‍ മാറ്റമില്ല'- വി എൻ വാസവൻ വിശദമാക്കി.

 

ഇന്നലെയാണ് യുഡിഎഫ് ഭരണ സമിതിക്കെതിരെ എൽഡിഎഫ് അവതരിപ്പിച്ച അവിശ്വാസം പാസായത്. എസ്ഡിപിഐ പിന്തുണയോടെയാണ് അവിശ്വാസ പ്രമേയം പാസായത്. ചെയര്‍ പേഴ്‌സണായിരുന്ന മുസ്‌ലിം ലീഗിലെ സുഹ്‌റാ അബ്ദുൽ ഖാദറിനെതിരെയായിരുന്നു അവിശ്വാസ പ്രമേയം. 15 വോട്ടുകളോടെയാണ് അവിശ്വാസം പാസായത്.

 

28 അംഗങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്തു.15 വോട്ടുകളാണ് പ്രമേയം പാസാവാന്‍ വേണ്ടിയിരുന്നത്. ഒമ്പത് എല്‍ഡിഎഫ് അംഗങ്ങൾക്കൊപ്പം അഞ്ച് എസ്ഡിപിഐ അംഗങ്ങളും കൂറുമാറിയ യുഡിഎഫ് വിമത അൻസൽന പരീക്കുട്ടിയുമാണ് അവിശ്വാസ പ്രമേയത്തെ പിന്തുണച്ചത്. 13 യുഡിഎഫ് അം​ഗങ്ങളും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. 

September 14, 2021, 12:54 pm

Advertisement

Advertisement