25 Monday
May , 2020
4.51 PM
livenews logo
flash News
ഭൂമി കുലുങ്ങിയിട്ടും തെല്ലും കുലുങ്ങാതെ ജസീന്ത ആർഡൻ; 'അഭിമുഖം തുടരാം' സിനിമ സെറ്റ് പൊളിച്ച സംഭവത്തിൽ കേസെടുത്തു; ആളുകളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് വാദം വർ​ഗീയവാദികൾ സെറ്റ് തകർത്തതിനെതിരെ നിയമനടപടികളുമായി മുന്നോട്ട്; ടോവിനോ തോമസ്‌ തെലങ്കാനയിൽ കുടിയേറ്റ തൊഴിലാളികളുടെ മരണം കൂട്ടക്കൊല; മുഖ്യപ്രതി അറസ്റ്റിൽ സിനിമ സെറ്റ് കണ്ടാൽ പോലും ഹാലിളകുന്ന സംഘ തീവ്രവാദികളെ തടയണം; ബജ്രം​ഗ്ദളിനെതിരെ ആശിഖ് അബു കൊറോണ ബാധിച്ചു കുവൈത്തിൽ രണ്ടുമലയാളികൾ കൂടി മരിച്ചു സംസ്കാരത്തിന് ഇടമില്ല; ഹിന്ദു വൃദ്ധയുടെ മൃതദേഹം സംസ്കരിച്ചത് മസ്ജിദിന്റെ ഭൂമിയിൽ കൊറോണ ബാധിച്ചു മലയാളി നഴ്സ് കുവൈത്തിൽ മരിച്ചു 'സ്വാഭിമാനം സംരക്ഷിക്കാൻ' മിന്നൽ മുരളിയുടെ സെറ്റ് പൊളിച്ച് ബജ്റം​ഗ്ദൾ; കേരളത്തിൽ ഇങ്ങനെ നടന്നതിൽ ആശങ്കയെന്ന് സംവിധായകൻ ബേസിൽ ജോസഫ് ചാർട്ടേഡ് വിമാനത്തിന്റെ മറവിലുള്ള തട്ടിപ്പിൽ വീഴരുതെന്ന് ഇന്ത്യൻ കോൺസുലേറ്റ് മുന്നറിയിപ്പ്

കോവിഡ് രോ​ഗികളെ ഖബറടക്കുന്നത് തടയണമെന്ന ഹരജി തള്ളി; മൃതദേഹത്തിലൂടെ വൈറസ് പകരുമെന്നതിന് ശാസ്ത്രീയ അടിത്തറയില്ല


മുംബൈ: കോവിഡ് ബാധിച്ച്​ മരിച്ചവരുടെ മൃതദേഹം ഖബർസ്ഥാനിൽ സംസ്കരിക്കുന്നതിനെതിരെ നൽകിയ ഹരജി ബോംബെ ഹൈക്കോടതി തള്ളി. ബാന്ദ്ര ഖബർസ്ഥാനിൽ സംസ്‌കരിക്കുന്നതിനെതിരെ പ്രദേശവാസിയായ പ്രദീപ് ഗാണ്ടിയുടെ നേതൃത്വത്തിൽ നൽകി ഹരജിയാണ് കോടതി തള്ളിയത്. ഏപ്രില്‍ 14നാണ് ഇവർ ഹരജി നൽകിയത്.

 

മൃതദേഹം ദഹിപ്പിക്കാതെ സംസ്​കരിക്കുന്നത്​ കോവിഡ്​ പകരാൻ ഇടയാക്കുമെന്നായിരുന്നു ഇവരുടെ വാദം. ബാന്ദ്രയിലെ ശ്മശാനത്തില്‍ കോവിഡ്-19 ബാധിതരുടെ മൃതദേഹം മറവുചെയ്യുന്നത് സാമൂഹിക വ്യാപനത്തിന് കാരണമാകുമെന്നും ഇവർ ഹരജിയിൽ ആരോപിച്ചിരുന്നു.

 

മൃതദേഹങ്ങൾ സംസ്‌കരിക്കാനുള്ള ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷ​​ന്റെ (ബിഎംസി) തീരുമാനം പിൻവലിക്കണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടു. എന്നാൽ, ഇത്​ അശാസ്​ത്രീയ ആരോപണമാണെന്ന്​ ചീഫ് ജസ്റ്റിസ് ദീപങ്കർ ദത്ത, ജസ്റ്റിസ് എസ് എസ്​ ഷിൻഡെ എന്നിവർ വ്യക്തമാക്കി. 

 

മൃതദേഹങ്ങൾ കുഴിച്ചിട്ടാൽ രോഗം പടരുമെന്ന വാദം ലോകാരോഗ്യ സംഘടനയോ കേന്ദ്ര സർക്കാരോ അംഗീകരിക്കുന്നി​ല്ലെന്നും കോവിഡ് മൃതദേഹങ്ങളിലൂടെ പകരുമെന്നതിന് ശാസ്ത്രീയ അടിത്തറയില്ലെന്നും ബോംബെ ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, കോവിഡ് രോഗികളെ സംസ്‌കരിക്കാനുള്ള മാർ​ഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ബിഎംസിക്ക് നിർദേശം നൽകി.

 

മാത്രമല്ല, ശ്മശാനത്തിന്റെ അതിര്‍ത്തി നിര്‍ണയിക്കാന്‍ ബിഎംസിക്ക് പൂര്‍ണ അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. പ്രദേശവാസികള്‍ ചേര്‍ന്ന് ശ്മശാനത്തിന്റെ ഗേറ്റില്‍ സ്ഥാപിച്ച പൂട്ട് നീക്കം ചെയ്യാനും ബിഎംസിക്ക് കോടതി നിര്‍ദേശം നല്‍കി. ആവശ്യമെങ്കില്‍ പൊലീസിന്റെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി.

 

​അതേസമയം, ഹരജിക്കാരില്‍നിന്ന് കോടതിച്ചെലവ് ഈടാക്കാമെങ്കിലും നിലവിലെ സാഹചര്യത്തില്‍ അത് ചെയ്യുന്നില്ലെന്ന് കോടതി പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കോടതി ഹരജി പരിഗണിച്ചത്. 

 

ഏപ്രില്‍ 13നാണ് ഇവര്‍ ഗേറ്റ് പൂട്ടിയത്. മൃതദേഹം ശ്മശാനത്തില്‍ സംസ്‌കരിക്കുന്നതിന് എതിരെ പ്രതിഷേധം നടത്തിയതിനു പിന്നാലെ ആയിരുന്നു ഇത്. പ്രതിഷേധത്തെ തുടർന്ന് ബാന്ദ്രയിൽ ഖബറടക്കാൻ കൊണ്ടുവന്ന മൃതദേഹം മറ്റൊരിടത്തേക്ക്​ കൊണ്ടുപോയിരുന്നു. 

 

ഇതിനുപിന്നാലെ, കൊറോണ ബാധിച്ച്​ മരിക്കുന്നവരെ മതം നോക്കാതെ ദഹിപ്പിക്കണമെന്നും കുഴിച്ചിടരുതെന്നും മാർച്ച് 30ന് മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ സർക്കുലർ ഇറക്കിയിരുന്നു. 

 

ഏറെ വിവാദമായ ഈ ഉത്തരവ് പിന്നീട്​ കടുത്ത എതിർപ്പിനെ തുടർന്ന് പിന്നീട്​ പിൻവലിച്ചു. പുതുക്കിയ മാനദണ്ഡങ്ങൾ പ്രകാരം വിസ്​തൃതിയുള്ള ശ്​മശാനത്തിൽ മാത്രമാണ്​ സംസ്​കരിക്കാൻ അനുമതി നൽകുന്നത്.

 

വിഷയത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതി നേരത്തെ വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് ഹരജിക്കാര്‍ സ്പെഷല്‍ ലീവ് പെറ്റീഷനുമായി സുപ്രീംകോടതിയെ സമീപിച്ചു. ഇതേത്തുടര്‍ന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ വിഷയത്തില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ സുപ്രീംകോടതി, ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

May 22, 2020, 17:15 pm

Advertisement