25 Sunday
July , 2021
8.16 AM
livenews logo
flash News
കൊല്ലത്ത് 12കാരിയെ പീഡിപ്പിച്ച 67കാരൻ അറസ്റ്റിൽ 'ഇൻക്വുലാബ് സിന്ദാബാദ്, ഉയരെ ചെങ്കൊടി പാറട്ടെ'; പാർട്ടി പരിപാടിയല്ല, കുഞ്ഞിന്റെ 28 കെട്ട് ചടങ്ങാണ്... റോഡും വാഹനവുമില്ല; പ്രസവത്തിനായി ​ഗർഭിണിയെ മുള കെട്ടിയ ബെഡ്ഷീറ്റിൽ ചുമന്നത് എട്ട് കി.മീറ്റർ പണം ഇരട്ടിപ്പിക്കൽ വാ​ഗ്ദാനം; 600 കോടി തട്ടിയെടുത്ത് ബിജെപി നേതാക്കളായ 'ഹെലികോപ്ടർ ബ്രദേഴ്​സ്​' മുങ്ങി ഭാരതമാതാവിനെ അപമാനിച്ചെന്ന് സംഘപരിവാർ പരാതി; ക്രിസ്തീയ പുരോഹിതൻ അറസ്റ്റിൽ ബന്ന ചേന്ദമംഗല്ലൂരിന് ഔട്ട്‌സ്റ്റാന്റിങ് പ്രസന്റർ അവാർഡ് ടോക്യോയിൽ അഭിമാനമായി മീരാബായ് ചാനു; ഇന്ത്യക്ക് ആദ്യ മെഡൽ എഡിജിപിക്കും രക്ഷയില്ല; വിജയ് സാക്കറെയുടെ പേരിൽ വ്യാജ എഫ്ബി അക്കൗണ്ടുണ്ടാക്കി പണം തട്ടാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ ഭാര്യയ്ക്കായി ബീജം ശേഖരിച്ചതിന്​ പിന്നാലെ കോവിഡ്​ രോഗി മരണത്തിന്​ കീഴടങ്ങി ഒരു വർഷത്തിനിടെ യോ​ഗി സർക്കാർ പരസ്യത്തിനായി നൽകിയത് 160 കോടി; കൂടുതലും അംബാനിയുടെ ചാനലിന്

പള്ളി പ്രവേശന അനുമതിക്കായി മുസ്ലിം സ്ത്രീകളാരും കോടതിയിൽ എത്തിയിട്ടിട്ടില്ലല്ലോയെന്ന് ജസ്റ്റിസ് നരിമാൻ


ന്യൂഡല്‍ഹി: ശബരിമലയിൽ യുവതീ പ്രവേശനം ഉറപ്പാക്കിയുള്ള 2018ലെ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരായ പുനഃപരിശോധനാ ഹരജിയെ എതിർത്ത ജഡ്ജിമാരായ റോഹിങ്ടൺ നരിമാനും ഡി വൈ ചന്ദ്രചൂഡനും മുന്നോട്ടുവച്ചത് ശക്തമായ വാദങ്ങൾ. ശബരിമല കേസ് പുനഃപരിശോധിക്കാനും കേസ് ഏഴംഗ വിശാല ബെഞ്ചിന് വിടാനും തീരുമാനിച്ച കോടതി ഇതോടൊപ്പം മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനവും പരി​ഗണിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് ജസ്റ്റിസ് നരിമാൻ രം​ഗത്തെത്തിയത്. 

 

തീരുമാനത്തെ ചീഫ് ജസ്റ്റിസടക്കം ഭരണഘടനാ ബെഞ്ചിലെ മൂന്ന് ജഡ്ജിമാർ അനുകൂലിച്ചപ്പോൾ നരിമാനൊപ്പം ഇ വൈ ചന്ദ്രചൂഡനാണ് എതിർത്തത്. പള്ളിയിൽ പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ട് മുസ്ലിം സ്ത്രീകളാരും കോടതിയിൽ എത്തിയിട്ടില്ലല്ലോ എന്നു ജഡ്ജിമാര്‍ ചോദിച്ചു. മുസ്ലീം പള്ളികളിലേക്കും പാഴ്സി ക്ഷേത്രങ്ങളിലേക്കും സ്ത്രീകള്‍ പ്രവേശിക്കുന്നതു സംബന്ധിച്ച ഹരജികള്‍ ശബരിമല ബെഞ്ചിന് മുന്നില്‍ വന്നിട്ടില്ല. അതിനാല്‍ തന്നെ ഈ വിഷയം ശബരിമല കേസുമായി കൂട്ടിക്കുഴയ്ക്കാനാവില്ല. ശബരിമല കേസ് പുനഃപരിശോധിക്കാന്‍ നിശ്ചയിച്ച ഏഴംഗ വിശാല ബെഞ്ച് ഇത് പരി​ഗണിക്കേണ്ടതില്ല- ജസ്റ്റിസ് നരിമാന്‍ വ്യക്തമാക്കി.

 

അതേസമയം, ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധി അട്ടിമറിക്കാന്‍ ശ്രമം നടന്നിട്ടുണ്ടെന്നും ജസ്റ്റിസ് നരിമാന്‍ ചൂണ്ടിക്കാട്ടി. സുപ്രീംകോടതി വിധിയെ നിശിതമായി വിമര്‍ശിക്കുന്നത് അനുവദനീയമാണ്. എന്നാല്‍, വിധി അട്ടിമറിക്കാനുള്ള സംഘടിത ശ്രമങ്ങള്‍ അനുവദിക്കാനാവില്ല. സുപ്രീംകോടതി ഒരു വിധി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അത് അന്തിമമാണ്. എല്ലാവരും അനുസരിക്കാന്‍ ബാധ്യസ്തരാണ്- അദ്ദേഹം പറഞ്ഞു. 

 

പുനഃപരിശോധന ആവശ്യപ്പെട്ട് നല്‍കിയ എല്ലാ ഹരജികളും തള്ളിക്കളയുകയാണ്. സ്ത്രീകളുടെ ഭരണഘടനാ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ വിധി നടപ്പാക്കണം. ഭരണഘടനാ മൂല്യങ്ങളുടെ പൂര്‍ത്തീകരണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളണം. വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയാണ് വേണ്ടത്. ഭരണഘടനയാണ് വിശുദ്ധ പുസ്തകമെന്നും അദ്ദേഹം വിധിയില്‍ വായിച്ചു. സുപ്രീംകോടതിയുടെ വിധി തടയാനുള്ള സംഘടിത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാനാവില്ലെന്നും പറഞ്ഞു. സുപ്രീംകോടതിയുടെ 2018 സെപ്തംബറിലെ വിധിക്ക് എതിരായ സംഘപരിവാർ പ്രതിഷേധത്തെയും അക്രമങ്ങളെയുമായിരുന്നു ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ വിമര്‍ശിച്ചത്. 

November 14, 2019, 13:36 pm

Advertisement

Advertisement