19 Friday
August , 2022
1.17 PM
livenews logo
flash News
ബിൽക്കിസ് ബാനുവിനെ കൂട്ടബലാൽസം​ഗം ചെയ്തവർ ബ്രാഹ്മണരായ നല്ലമനുഷ്യർ, പ്രതികളെ വെറുതെ വിട്ടതിനെ ന്യായീകരിച്ച് ബിജെപി എംഎൽഎ നാട്ടിലിറങ്ങിയ കടുവയും കുട്ടികളും കാടുകയറിയെന്ന് നി​ഗമനം എഴുത്തുകാരൻ ആബിദ് അടിവാരത്തിന്റെ ഭാര്യ ടിപ്പറിടിച്ചുമരിച്ചു കോടതിയിൽ നിന്ന് രക്ഷപ്പെട്ട ബലാൽസം​ഗ, കൊലക്കേസ് പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു എസ്ബിഐയിൽ നിന്ന് 11 കോടി രൂപയുടെ നാണയങ്ങൾ കാണാതായി; വ്യാപക റെയ്ഡിനിറങ്ങി സിബിഐ ഇടുക്കിയില്‍ ലോറി 40 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം ഡോളോ 650 കുറിക്കുന്നതിന് കമ്പനി ഡോക്ടർമാർക്ക് 1000 കോടി രൂപ നൽകിയതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് സുപ്രിംകോടതിയിൽ കരിപ്പൂരിൽ സ്വർണം കടത്തിയ കസ്റ്റംസ് സൂപ്രണ്ട് പിടിയിൽ ഭാര്യയെ കണ്ട് മടങ്ങുംവഴി കാണാതായ മലയാളി സൈനികൻ മരിച്ച നിലയിൽ ബാ​ല​ച​ന്ദ്ര​കു​മാ​റി​നെ​തി​രാ​യ പീ​ഡ​ന പ​രാ​തി വ്യാ​ജം; അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ് കോടതിയിൽ

നോക്കിയ സി20 പ്ലസ് ഇന്ത്യയിൽ അവതരിപ്പിച്ചു


 

കൊച്ചി: നോക്കിയ സി20 പ്ലസ് ഇന്ത്യയിൽ അവതരിപ്പിച്ച് എച്ച്എംഡി ഗ്ലോബൽ. റിലയൻസ് ജിയോയുമായുള്ള പ്രത്യേക പങ്കാളിത്തത്തിലാണ് ഏറ്റവും പോപ്പുലറായ നോക്കിയ സി-സീരീസ് സ്മാർട്ട്ഫോണുകളുടെ ഭാഗമായ, നോക്കിയ സി20 പ്ലസ് പുറത്തിറക്കിയത്. ഉപഭോക്താക്കൾക്ക് ജിയോ എക്സ്‌ക്ലൂസീവ് പ്രോഗ്രാമിൽ എന്റോൾ ചെയ്യാനുള്ള ഓഫറുമായാണ് നോക്കിയ സി-സീരീസ് എത്തുന്നത്. കൂടാതെ 10% അല്ലെങ്കിൽ 1000 രൂപ (ഏതാണോ കുറഞ്ഞത് അത്) മുൻകൂർ വിലയിൽ ഇളവുണ്ടാവും. ഉത്സവ സീസണിന് മുന്നോടിയായി ജിയോ എക്സ്‌ക്ലൂസീവ് പ്രോഗ്രാമിന്റെ ഭാഗമായുള്ള 4000 രൂപയുടെ ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് ലഭിക്കും.

 

6.5 എച്ച്ഡി പ്ലസ് ഡിസ്പ്ലേ, രണ്ട് ദിവസത്തെ ബാറ്ററി ലൈഫ്, 1.6 ജിഗാഹെട്സ് ഒക്ടാ-കോർ പ്രോസസർ, ഡ്യുവൽ റിയർ ക്യാമറകൾ, ഏറ്റവും പുതിയ ആൻഡ്രോയിഡ് 11 ഓപ്പറേറ്റിങ് സിസ്റ്റം (ഗോ എഡിഷൻ) തുടങ്ങിയ സവിശേഷതകളുള്ള നോക്കിയ സി20 പ്ലസ് ജോലിയിലും പഠനത്തിലും വിനോദത്തിലും ഉപഭോക്താക്കളുടെ വിശ്വസനീയ സാങ്കേതിക പങ്കാളിയായി പ്രവർത്തിക്കും.

 

നോക്കിയ സ്മാർട്ട്ഫോണുകളുടെ എല്ലാ ഗുണനിലവാരത്തോടൊപ്പം, ഫെയ്സ് അൺലോക്ക് പോലുള്ള പ്രൈവസി ഫീച്ചറുകളും പുതിയ സ്മാർട്ട് ഫോണിനുണ്ട്. മനോഹരമായ ഡിസൈനിലെത്തുന്ന ഫോണിന് ഒരു വർഷത്തെ റീപ്ലേസ്മെന്റ് ഗ്യാരന്റിയും കമ്പനി ഉറപ്പ് നൽകുന്നു. നോക്കിയ സി സീരീസിൽ ഉൾപ്പെടുന്ന നോക്കിയ സി01 പ്ലസ്, നോക്കിയ സി30 എന്നിവയും ഈ ഉത്സവ സീസണിൽ തന്നെ ഇന്ത്യൻ വിപണിയിലെത്തും.

 

സ്മാർട്ട്ഫോൺ അനുഭവം ജനകീയവൽക്കരിക്കാനും ഇന്ത്യക്കാർക്ക് കൂടുതൽ പ്രവേശനക്ഷമത സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള, പുതിയ ശ്രേണിയിലുള്ള എല്ലാ സി-സീരീസ് സ്മാർട്ട്ഫോണുകളും ഇന്ത്യയിൽ അവതരിപ്പിക്കുന്നതിൽ തങ്ങൾ സന്തുഷ്ടരാണെന്ന് എച്ച്എംഡി ഗ്ലോബൽ വൈസ് പ്രസിഡന്റ് സൺമീത് സിങ് കൊച്ചാർ പറഞ്ഞു.

 

കൂടുതൽ കാലം ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ഈടുനിൽക്കുമെന്ന വാഗ്ദാനത്തോടെ, സുരക്ഷിതമായി കണക്റ്റുചെയ്തതായി വിശ്വസിക്കാൻ കഴിയുന്നതും, ഇന്ത്യയിലെ തങ്ങളുടെ ആരാധകർ ഇഷ്ടപ്പെടുന്നതുമായ ഫോണുകൾ വിതരണം ചെയ്യുന്നത് എച്ച്എംഡി ഗ്ലോബൽ തുടരുകയാണ് സൺമീത് സിങ് കൊച്ചാർ കൂട്ടിച്ചേർത്തു.

 

ഓഷ്യൻ ബ്ലൂ, ഡാർക്ക് ഗ്രേ നിറങ്ങളിലാണ് നോക്കിയ സി20 പ്ലസ് ഇന്ത്യയിൽ ലഭ്യമാവുക. 2/32 ജിബി, 3/32 ജിബി വകഭേദങ്ങൾ യഥാക്രമം 8999 രൂപ, 9999 രൂപ വിലയിൽ പ്രമുഖ ഓഫ്ലൈൻ റീട്ടെയിൽ സ്റ്റോറുകളിലും, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും, കൂടാതെ നോക്കിയ.കോമിലും ലഭിക്കും.

 

August 11, 2021, 21:41 pm

Advertisement

Advertisement