31 Sunday
May , 2020
9.46 PM
livenews logo
flash News
വീരേന്ദ്രകുമാര്‍ അനുസ്മരണം മലപ്പുറം കൊക്കൂര്‍ സ്വദേശി അബൂദബിയില്‍ മരിച്ചു യുഎഇയില്‍ 661 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ; രണ്ടുമരണം ദുബയ് കെഎംസിസി ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റ്: പട്ടിക കോണ്‍സുല്‍ ജനറലിന് കൈമാറി അന്താരാഷ്ട്ര വിമാന സര്‍വീസ്‌ നിരോധനം ജൂണ്‍ 30 വരെ തുടരും സ്കൂട്ടർ ദേഹത്ത് തട്ടിയെന്ന്: അസമിൽ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു; നാല് പേർ അറസ്റ്റിൽ പാലത്തായി പീഡനം: വനിതാ ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് അന്വേഷണ ചുമതല നല്‍കണം; മുഖ്യമന്ത്രിക്ക് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റിന്റെ കത്ത് വൈദ്യപരിശോധനയ്‌ക്കെത്തിച്ച പോലിസ് മുങ്ങി; ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി വീടെത്താന്‍ നടന്നത് 40 കിലോമീറ്റര്‍ ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന് കാരണം നമസ്തേ ട്രംപ് പരിപാടിയെന്ന് ശിവസേനയും; ബിജെപി വീണ്ടും പ്രതിരോധത്തിൽ ഇയാദ്, ജോർജ് ഫ്ലോയിഡ്; പൊലീസിന്റെ വംശീയക്കൊലകൾക്കെതിരെ ഇസ്രയേലിലും വൻ പ്രതിഷേധം

മൂന്നാംദിവസവും മഴയിൽ കുതിർന്ന് യുഎഇ; താറുമാറായി വ്യോമ-റോഡ് ​ഗതാ​ഗതം


ദുബയ്: യുഎഇയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ശക്തമായ മഴ പെയ്യുന്നതിനെ തുടര്‍ന്ന് വ്യോമ-റോഡ് ​ഗതാ​ഗതം താറുമാറായി. ദുബയ് വിമാനത്താവളത്തിൽ വെള്ളം കയറിയതോടെ കഴിഞ്ഞദിവസം മുതൽ സർവീസുകൾ താളംതെറ്റിയിരുന്നു. സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ മണിക്കൂറുകൾ വൈകിയാണ് വരികയും പോവുകയും ചെയ്യുന്നത്.

 


ശക്തമായ മഴയെത്തുടർന്ന് ശനിയാഴ്ച സ്കൂളുകൾക്ക് അവധി നൽകിയതിനു പുറമേ ഞായറാഴ്ചയും ഭൂരിഭാ​ഗം സ്കൂളുകളും അടച്ചിട്ടിരിക്കുകയാണ്. മഴ തുടരുന്നതിനാൽ നിരവധി വാഹനാപകടങ്ങളാണ് രാജ്യത്ത് നടന്നത്. വാഹനമോടിക്കുന്നവർ ജാ​ഗ്രത പാലിക്കണമെന്ന മുന്നറിയിപ്പിനു പുറമേ വേ​ഗതാ നിയന്ത്രണവും അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് കാരണം ഷാര്‍ജയിലേയും ദുബയിലേയും റോഡുകള്‍ പലതും അടച്ചിട്ടിരിക്കുകയാണ്.

 

മഴയെ തുടര്‍ന്ന് 19 വിമാനങ്ങള്‍ വഴി തിരിച്ച് വിട്ടതായി ദുബയ് വിമാനത്താവള അധികൃതര്‍ അറിയിച്ചു. മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, വിശാഖപട്ടണം എന്നീ സെക്ടറിലേക്കുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കിയിരിക്കുന്നതായി എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. ഈ വിമാനത്തില്‍ പോവേണ്ടിയിരുന്ന യാത്രക്കാര്‍ക്ക് വേറൊരു ദിവസം യാത്ര ചെയ്യാനോ അല്ലെങ്കില്‍ മുഴുവന്‍ പണം തിരിച്ച് ലഭിക്കാനോ ഓഫിസുമായി ബന്ധപ്പെടണമെന്ന് എയർഇന്ത്യ അധികൃതർ പറഞ്ഞു.

 

24 വർഷത്തിനിടെ യുഎഇയിൽ പെയ്യുന്ന ഏറ്റവും ശക്തമായ മഴയാണ് ഇപ്പോഴത്തേതെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. അൽ‌ ഐനിലെ ഖതം അൽ ശക്ലയിൽ 184.4 എംഎം മഴയാണ് പെയ്തത്. 1996ൽ ഷാർജയിലെ ഖോർ ഫക്കാനിൽ പെയ്ത 144  എംഎം മഴയാണ് പഴങ്കഥയായത്.  മഴ ആസ്വദിക്കാന്‍ മരുഭൂമികളിലെ വാദികളിലോ മലമ്പ്രദേശങ്ങളിലോ പോവരുതെന്ന് പോലിസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

January 12, 2020, 13:01 pm

Advertisement