27 Saturday
November , 2021
5.40 AM
livenews logo
flash News
മതവിദ്വേഷ പ്രസ്താവന; പി സി ജോർജിനെതിരെ പരാതി നൽകി 'മോഡലുകളെ ദുരുദ്ദേശത്തോടെ പിന്തുടർന്നു'; ഔഡി കാർ ഉടമ അറസ്റ്റില്‍ പ്രതിമയെന്നു കരുതി സെൽഫിയെടുക്കുന്നതിനിടെ വിനോദസഞ്ചാരിയെ മുതല പിടിച്ചു മൊബൈൽ നൽകിയില്ല; 10ാം ക്ലാസുകാരൻ ആത്മഹത്യ ചെയ്തു സിനിമാ നിർമാതാക്കളുടെ ഓഫിസുകളിൽ ആദായ നികുതി റെയ്ഡ് അജ്മൽബിസ്മിയിൽ സൂപ്പർ ഫ്രൈ ഡേ സെയിൽ മോഫിയയുടെ ആത്മഹത്യ; സിഐ സുധീറിന് സസ്പെൻഷൻ സന്ദീപ് വാര്യറുടെ വീട്ടിൽ അതിക്രമിച്ച് കയറിയയാൾ പിടിയിൽ ഗുരുതര കരൾ രോഗം ബാധിച്ചയാളെ മദ്യപനെന്ന് ആരോപിച്ച് കെഎസ്ആർടിസി കണ്ടക്ടർ ഇപ്പോഴും സഹന സമരങ്ങൾ വിജയിക്കുന്ന ഇന്ത്യ

മലയാളികൾ നിർമിക്കുന്ന ആദ്യ സമൂഹ മാധ്യമമായി മൈക്രോ വീഡിയോ പ്ലാറ്റ്‌ഫോം നൂ-ഗാ!


 

മൈക്രോ വീഡിയോ ആപ്പുമായി കൊച്ചിക്കാരായ അച്ഛനും മകളും

 

കൊച്ചി: മൈക്രോ വീഡിയോകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിനായി നൂ-ഗാ! എന്ന സമൂഹ മാധ്യമം വികസിപ്പിച്ചെടുത്ത് കൊച്ചി സ്വദേശികളായ സഞ്ജയ് വേലായുധനും മകൾ നിഫ്റ്റിയിലെ വിദ്യാർഥിനിയുമായ നക്ഷത്രയും. പ്രസക്തമുള്ള ഏതു വിഷയവും രണ്ട് മിനിറ്റിൽ കവിയാത്ത വീഡിയോ രൂപത്തിൽ അവതരിപ്പിക്കാൻ സാധിക്കുന്ന തരത്തിലാണ് നൂ-ഗാ! ഒരുക്കിയിരിക്കുന്നത്. ബാംഗ്ലൂർ നിവാസികളായ അച്ഛന്റെയും മകളുടെയും ദീർഘ നാളത്തെ പരിശ്രമത്തിന്റെ ഫലമാണ് നൂ-ഗാ!.

 

'ഉപകർത്താക്കൾക്ക് നിർഭയത്തോടെ കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിയുന്ന ഒരു മാധ്യമം ഒരുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. നൂ-ഗാ! ഇപ്പോൾ പ്രാരംഭ ഘട്ടത്തിലായതിനാൽ ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും മാത്രമാണ് ലഭ്യമായിട്ടുള്ളത്. അടുത്ത ലക്ഷ്യം നൂ-ഗായെ ഏഷ്യ പസിഫിക്ക്, യൂറോപ്പ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നീ മേഖലകളിലേക്കും കൂടി വികസിപ്പിക്കുക എന്നതാണ്.' നൂ-ഗായുടെ സ്ഥാപകരിലൊരാളായ സഞ്ജയ് വേലായുധൻ പറഞ്ഞു.

 

'പുതു തലമുറയക്ക് ശബ്ദിക്കാനൊരിടം കൊടുക്കുകയാണ് നൂ-ഗാ! നവീനമായ ആശയങ്ങളിലൂടെ മാത്രമേ പുരോഗതിയിലേക്കെത്തുകയുള്ളു, അതിനാൽ ഏതു സാഹചര്യത്തിലും മുന്നോട്ട് പോവുകയെന്നതാണ് പ്രധാനമെന്ന് നൂ-ഗായുടെ മറ്റൊരു അമരക്കാരിയായ നക്ഷത്ര വിശ്വസിക്കുന്നത്.

 

സമൂഹ മാധ്യമങ്ങളിലെ അഭിപ്രായ പ്രകടനങ്ങളുടെ നിലവാരവും വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്ന കാലഘട്ടത്തിലാണ് നൂ-ഗാ! അവതരിപ്പിച്ചിരിക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം. ഗൂഗിൾ പ്ലേസ്റ്റോറിലോ ആപ്പ് സ്റ്റോറിൽ നിന്നോ നൂ-ഗാ!, ഉപയോക്താക്കൾക്ക് ഡൗൺലോഡ് ചെയ്യാവുന്നതാണ്. വ്യക്തി വിവരങ്ങൾ നൽകിയ ശേഷം, ഇഷ്ടമുള്ള ഭാഷയും വിഷയങ്ങളും തിരഞ്ഞെടുത്താൽ ആപ്പ് ഉപയോഗിച്ച് തുടങ്ങാം.

 

മറ്റുള്ളവർ പങ്കുവയ്ക്കുന്ന വീഡിയോകൾക്ക് വീഡിയോ രൂപത്തിൽ തന്നെ കമന്റുകൾ രേഖപ്പെടുത്താമെന്നതും നൂ-ഗായുടെ സവിശേഷതയാണ്. ഇതിലൂടെ വ്യാജ ഐഡികളും മോശം രീതിയിലുള്ള അഭിപ്രായ പ്രകടനങ്ങൾക്കും വലിയ രീതിയിൽ തടയിടാൻ കഴിയുമെന്നാണ് നൂ-ഗായുടെ പിന്നണിയിലുള്ളവർ വിശ്വസിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി www.noo-gah.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.

 

September 07, 2021, 18:42 pm

Advertisement

Advertisement